For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹോദരിയുടെ ഭർത്താവുമായി അവൾ അടുപ്പത്തിലായി; ആദ്യ വിവാഹബന്ധം തകര്‍ന്നതിനെ കുറിച്ച് ശില്‍പ ഷെട്ടിയുടെ ഭർത്താവ്

  |

  തന്റെ ആദ്യ വിവാഹമോചനത്തിന്റെ കാരണം പറഞ്ഞ് എത്തിയിരിക്കുകയാണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര. ബിസിനസുകാരനായ രാജ് കുന്ദ്രയും ആദ്യഭാര്യ കവിതയും 2006 ലാണ് വേര്‍പിരിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധം വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് കവിത നല്‍കിയൊരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു.

  ബെഡ് റൂമിൽ നിന്നും ഫോട്ടോഷൂട്ട് നടത്തി അനുപ അഗ്നിഹോത്രി

  ശില്‍പ ഷെട്ടി കാരണമാണ് ആ ബന്ധം പിരിഞ്ഞതെന്നാണ് കവിത അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ആദ്യ ഭാര്യയ്ക്കുണ്ടായ ഒരു ബന്ധമാണ് ഇതിനെല്ലാം പിന്നിലെന്ന് വ്യക്തമാക്കുകയാണ് രാജ് കുന്ദ്ര. 12 വര്‍ഷത്തോളം ഇക്കാര്യത്തില്‍ താന്‍ നിശബ്ദത പാലിച്ചെങ്കിലും ഇനി അത് പറ്റില്ലെന്നാണ് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരഭര്‍ത്താവ് പറയുന്നത്. വിശദമായി വായിക്കാം...

  എന്റെ അമ്മ, അച്ഛന്‍, സഹോദരി അവളുടെ ഭര്‍ത്താവ് അടക്കം ഞങ്ങളെല്ലാവരും ഒരു വീട്ടിലായിരുന്നു കഴിഞ്ഞത്. യുകെ യില്‍ സെറ്റില്‍ ആയിരുന്നു. എന്നാല്‍ എന്റെ മുന്‍ഭാര്യയായിരുന്ന കവിതയും എന്റെ സഹോദരിയുടെ ഭര്‍ത്താവുമായി അടുപ്പത്തിലായിരുന്നു. ഞാന്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി യാത്ര നടത്തുന്ന സമയത്ത് അവള്‍ അദ്ദേഹത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചു. അവര്‍ ഇരുവരും തമ്മില്‍ എന്തോ ഉണ്ടെന്ന തരത്തില്‍ എന്റെ കുടുംബത്തിലുള്ളവരും ഡ്രൈവറും വരെ പറഞ്ഞിട്ടും ഞാനത് വിശ്വസിച്ചിരുന്നില്ല. ഒരിക്കലും ഞാനെന്റെ മുന്‍ഭാര്യയെ സംശയിച്ചിട്ടുമില്ല.

  പിന്നീട് എന്റെ സഹോദരിയും അവളുടെ ഭര്‍ത്താവും ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ തീരുമാനിച്ചു. പക്ഷേ കവിത അപ്പോഴും അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നു. അവള്‍ വളരെ രഹസ്യമായൊരു മൊബൈല്‍ ഫോണ്‍ ബാത്ത്‌റൂമില്‍ സൂക്ഷിച്ചത് കണ്ടുപിടിച്ചു. അതില്‍ നിന്നുമാണ് സഹോദരി ഭര്‍ത്താവിന് മെസേജുകള്‍ അയച്ച് കൊടുത്തിരുന്നത്. എന്റെ ഹൃദയം അന്ന് തകര്‍ന്നത് ഞാന്‍ ഓര്‍മ്മിച്ചെടുക്കുകയാണ്. ഇങ്ങനൊന്ന് എന്റെ ജീവിതത്തിലുണ്ടാകാന്‍ മാത്രം ഞാനെന്താണ് ചെയ്തതെന്ന് ഓര്‍ത്ത് കരയുകയായിരുന്നു.

  കവിതയുടെ രഹസ്യ ഫോണ്‍ ആണിതെന്നും അവളെ ഞാന്‍ അവളുടെ വീട്ടില്‍ തന്നെ കൊണ്ട് വിടാന്‍ പോവുകയാണെന്നും നിനക്ക് ഇഷ്ടമുള്ളത് പോലെ തീരുമാനം എടുക്കാമെന്നും അന്ന് ഗര്‍ഭിണിയായിരുന്ന എന്റെ സഹോദരിയെ വിളിച്ച് പറഞ്ഞു. ഇനിയും ഭര്‍ത്താവിന് ഒരു ചാന്‍സ് കൂടി നല്‍കി അദ്ദേഹത്തിനൊപ്പം താമസിക്കാനാണ് സഹോദരി തീരുമാനം എടുത്തത്. എന്നാല്‍ താന്‍ ഭാര്യയുമായി വേര്‍പിരിയുമെന്ന് ഉറപ്പിച്ചു. ഡിവോഴ്‌സ് ചെയ്യുന്ന സമയത്ത് അവളുടെ തെറ്റുകള്‍ അറിയാമായിരുന്നത് കൊണ്ട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ താന്‍ ശില്‍പ ഷെട്ടിയുമായി ഇഷ്ടത്തിലായെന്ന് അറിഞ്ഞതിന് ശേഷം കാര്യങ്ങളില്‍ മാറ്റം വരുത്തി.

  ഇപ്പോള്‍ മുന്‍ഭാര്യയുമായി തനിക്ക് യാതൊരു കോണ്‍ടാക്ടും ഇല്ല. കാരണം തന്റെ സഹോദരി കൂടി പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. കവിതയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പുറത്ത് പറയില്ലെന്ന് തീരുമാനിച്ചതാണ്. എന്നാല്‍ അവള്‍ തന്നെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്നതോടെയാണ് വിശദാംശങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്. ശില്‍പ പോലും എന്റെ ഈ തീരുമാനത്തോട് യോജിച്ചിരുന്നു. ശില്‍പയെ സംബന്ധിച്ചിടത്തോളം ഇത് വിഷമമുള്ള കാര്യമാണ്. അവള്‍ എത്രത്തോളം അസ്വസ്ഥയായെന്ന് എനിക്ക് അറിയാം. ഞാന്‍ അനുഭവിക്കുന്ന ദുരിതം അവള്‍ മനസിലാക്കി.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്റെ ജീവിതത്തിലെ വൈകാരികമായ പല നിമിഷങ്ങളിലും ശില്‍പ സഹായിച്ചു. എന്നിലുള്ള ഏറ്റവും മികച്ച കാര്യങ്ങള്‍ അവള്‍ പുറത്തെടുപ്പിക്കാറുണ്ട്. അത്തരത്തില്‍ നല്ലൊരു ഭാര്യയെ കിട്ടിയതില്‍ ഞാന്‍ ദൈവത്തോട് നന്ദിയുള്ളവനാണ്. ശരിക്കുമൊരു ഇണയെ കണ്ടെത്താന്‍ ഒരു വിവാഹത്തിലേക്ക് പോവുകയും അതൊരു നരകമായി മാറിയത് കൊണ്ടും കാരണമായി. കവിതയെ വീട്ടിൽ കൊണ്ട് പോയി വിടുന്പോൾ മകൾക്ക് 40 ദിവസം പ്രായമായിരുന്നു. കുഞ്ഞിനോട് വിട പറഞ്ഞത് വളരെ വിഷമത്തോടെയാണെന്നും രാജ് കുന്ദ്ര പറയുന്നു.

  English summary
  Revealed: Shilpa Shetty's Husband Raj Kundra Opens Up Why He Divorced Ex-Wife Kavitha Shetty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X