For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവസാന നിമിഷം ആ കഥാപാത്രം ഐശ്വര്യ റായിയ്ക്ക് നഷ്ടപ്പെട്ടു, ദീപിക എത്തി, വെളിപ്പെടുത്തി നടി

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് നടി ഐശ്വര്യറായ് ബച്ചൻ. 1997 ൽ പുറത്തിറങ്ങിയ ഇരുവർ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റായിരുന്നു. ഇരുവർക്ക് ശേഷം ബോളിവുഡിൽ നിന്ന് കൈനിറയെ അവസരം നടിയെ തേടിയെത്തുകയായിരുന്നു. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല.

  കറുപ്പിൽ ഗ്ലാമറസ് ലുക്കിൽ നടി പാർവതി നായർ, ചിത്രം കാണൂ

  സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു ഐശ്വര്യ റായ് വിവാഹിതയാവുന്നത്. പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. കുടുംബിനിയായി മാറിയ ഐശ്വര്യ മകൾ ജനിച്ചതിന് ശേഷമാണ് പിന്നീട് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഇപ്പോഴിത തനിക്ക് നഷ്ടപ്പെട്ട ഒരു സൂപ്പർ ഹിറ്റ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരസുന്ദരി, ബോളിവുഡ് മാധ്യമമായ സ്‌പോട്ട്‌ബോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ ചർച്ചാ വിഷയമായ കഥാപാത്രം നഷ്ടപ്പെട്ടതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

  തെന്നിന്ത്യയിലും ആരാധകരുള്ള ബോളിവുഡ് സംവിധായകനാണ് സഞ്ജയ് ലീല ബൻസാലി. അദ്ദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളും മോളിവുഡിലും വലിയ വിജയമാണ്. 2018 ൽ പുറത്തിയ സംവിധായകന്റെ ഹിറ്റ് ചിത്രമാണ് പത്മാവദ്. ദീപിക പദുകോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ നടി ദീപിക പദുകോണായിരുന്നു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചിരുന്നത് ഐശ്വര്യ റായ് ബച്ചനെയായിരുന്നു. ഇത് മാത്രമല്ല. ബൻസാലിയയുടെ മറ്റൊരു ഹിറ്റ് ചിത്രമായ ബാജിറാവൂ മസ്താനിയിലു ഐശ്വര്യയെ ആയിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് ഇവ രണ്ടും ദീപിക പദുകോണിന്റെ കയ്യിലെത്തുകയായിരുന്നു.

  അടുത്ത കാലത്ത് പുറത്തിറങ്ങിയവയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ഇവ രണ്ടും. . ചിത്രങ്ങൾ നഷ്ടമായി പോയതിനെ കുറിച്ച് ഐശ്വര്യ പറയുന്നത് ഇങ്ങനെ. അദ്ദേഹത്തിന്റെ ബാജിറാവൂ ആകാൻ തനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ താൻ പത്മാവദ് ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഖിൽജിയുടെ കാസ്റ്റിംഗ് കഴിഞ്ഞില്ലായിരുന്നു. പിന്നീട് കാരണങ്ങൾ കൊണ്ട് അത് സംഭവിച്ചില്ലെന്നാണ ഐശ്വര്യ പറയുന്നത്. ഒരുമിച്ച് ജോലി ചെയ്യാൻ ആഗ്രഹിക്കുവരാണ് ഞങ്ങൾ രണ്ടു പേരും. ഉടനെ സെഭവിക്കുമെന്നുള്ള പ്രതീക്ഷയും ഐശ്വര്യ പങ്കുവെയ്ക്കുന്നുണ്ട്. ‌

  നിലവിൽ ഐശ്വര്യ റായ് മണിരത്നം ചിത്രമായ പൊന്നിയൻ സെൽവത്തിൽ അഭിനയിക്കുകയാണ്. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ചിത്രീകരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഐള്വര്യ റായ് ലെക്കേഷനിൽ ജോയിൻ ചെയ്തിട്ടുണ്ട്. നടിയുടെ എയർ പോർട്ടിൽ നിന്നുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 10 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഷ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഐശ്വര്യ റായ് ബച്ചന്റെ ഗുരുതുല്യനായിട്ടുള്ള വ്യക്തിയാണ് മണിരത്നം. നടി രണ്ട് വേഷത്തിലാണ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ തമിഴ് ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് പൊന്നിയന്‍ ശെല്‍വന്‍ ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ വിക്രം, തൃഷ, വിക്രം പ്രഭു, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാര്‍, ജയറാം, പ്രഭു, കിഷോര്‍, റഹ്മാന്‍, ലാല്‍, അശ്വിന്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ജനുവരിയിൽ കഴിഞ്ഞിരുന്നു.

  Read more about: aishwarya rai
  English summary
  Revealed! Why Aishwarya Rai Bachchan Lost Bajirao Mastani And Padmaavat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X