For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാധുരിക്കൊപ്പം അഭിനയിക്കാനില്ലെന്ന് നായികമാര്‍; ഏറ്റെടുത്ത് കരിഷ്മ; ഒടുവില്‍ ദേശീയ അവാര്‍ഡ് ഇങ്ങ് പോന്നു!

  |

  ബോളിവുഡിന്റെ എക്കാലത്തേയും മികച്ച നായികമാരില്‍ ഒരാളാണ് കരിഷ്മ കപൂര്‍. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ഒരുപാട് സമ്മാനിച്ച നായിക. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും താരമുല്യമുള്ള നായികയായിരുന്നു കരിഷ്മ. റൊമാന്‍സും ഡാന്‍സുമൊക്കെ അനായാസം ചെയ്യുന്ന നായിക. ബോളിവുഡ് നായികമാരില്‍ കോമഡി ചെയ്യുന്നതില്‍ കരിഷ്മയോളം വിജയിച്ച മറ്റൊരാളുണ്ടാകില്ല. കോമിക് ടൈമിംഗില്‍ സാക്ഷാല്‍ ഗോവിന്ദയ്‌ക്കൊപ്പം കരിഷ്മ ഞെട്ടിച്ച ഒരുപാട് അവസരങ്ങളുണ്ട്.

  കറുപ്പനിഴകില്‍ തിളങ്ങി ദക്ഷ നഗര്‍ക്കര്‍; ഹോട്ട് ചിത്രങ്ങള്‍

  ഇന്ന് കരിഷ്മയുടെ പിറന്നാളാണ്. ബോളിവുഡും ആരാധകരും തങ്ങളുടെ പ്രിയ താരത്തിന് ആശംസകള്‍ നേരുകയാണ്. ഹിറ്റുകള്‍ ഒരുപാടുണ്ട് കരിഷ്മയുടെ കരിയറില്‍. ഒരു വര്‍ഷം തന്നെ ഒന്നിലധികം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നത് ശീലമാക്കി മാറ്റിയ നടിയാണ് കരിഷ്മ. അതേസമയം കരിഷ്മ ഒരു ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണെന്ന വിവരം പലര്‍ക്കും അറിയില്ല. വളരെ രസകരമാണ് കരിഷ്മയുടെ ദേശീയ അവാര്‍ഡിന്റെ കഥ. വിശദമായി വായിക്കാം.

  കരിഷ്മ കപൂര്‍ ദേശീയ അവാര്‍ഡ് നേടുന്നത് 1997 ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ആയ ദില്‍ തോ പാഗല്‍ ഹേയിലൂടെയാണ്. ഷാരൂഖ് ഖാനും മാധുരി ദിക്ഷിതുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്. ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരമാണ് കരിഷ്മയെ തേടിയെത്തിയത്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനായ യാഷ് ച്രോപ ചിത്രത്തില്‍ കരിഷ്മയുടെ കഥാപാത്രം ചെയ്യാനായി മനസില്‍ കണ്ടതും സമീപിച്ചതും മറ്റു നടികളെയായിരുന്നു.

  അന്ന് ബോളിവുഡിലെ മുന്‍നിര നായികമാരായ ജൂഹി ചൗള, മനീഷ കൊയിരാള, ഉര്‍മിള മണ്ഡോദ്ക്കര്‍, രവീണ ടണ്ടന്‍, കജോള്‍ എന്നിവരെ യാഷ് ചോപ്ര സമീപിച്ചിരുന്നു. ജൂഹി ചൗളയായിരുന്നു അദ്ദേഹത്തിന്റെ ഫസ്റ്റ് ചോയ്‌സ്. എന്നാല്‍ ഇവരെല്ലാം തന്നെ കഥാപാത്രത്തെ സ്വീകരിക്കാന്‍ തയ്യാറായില്ല. മാധുരിയ്ക്ക് പിന്നില്‍ രണ്ടാം നായികയാകാനുള്ള മടിയായിരുന്നു പലരുടേയും കാരണം. മാധുരി ബോളിവുഡിന്റെ റാണിയായിരുന്നു അന്ന്. ഷാരൂഖുമൊത്ത് പ്രണയ രംഗങ്ങള്‍ ഇല്ലാതിരുന്നും ചിലരെ നോ പറയാന്‍ പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

  ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ കാര്യമായ രംഗങ്ങള്‍ ഇല്ലാതിരുന്നതും പലരും നോ പറയാന്‍ കാരണമായി. ഇതോടെയാണ് സംവിധായകന്‍ കരിഷ്മയുടെ പക്കലെത്തുന്നത്. എന്നാല്‍ കരിഷ്മ നോ പറഞ്ഞില്ല. തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി മാറ്റുകയും ചെയ്തു. രണ്ടാം നായിക എന്നതിനേക്കാള്‍ മുകളിലേക്ക് തന്റെ കഥാപാത്രത്തെ അടയാളപ്പെടുത്താനും കരിഷ്മയ്ക്ക് സാധിച്ചു. ഒപ്പം ദേശീയ അവാര്‍ഡെന്ന വലിയ നേട്ടവും താരസുന്ദരിയെ തേടിയെത്തി.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  1991ല്‍ പുറത്തിറങ്ങിയ പ്രേം കൈദിയായിരുന്നു കരിഷ്മയുടെ ആദ്യ സിനിമ. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഗോവിന്ദ-കരിഷ്മ ജോഡി ഒരുകാലത്തെ ആവേശമായിരുന്നു. കോമഡിയും ഡാന്‍സുമൊക്കെ മികവോടെ ചെയ്യുന്നത് കരിഷ്മയ്ക്കുള്ള ജനപ്രീതി വര്‍ധിപ്പിച്ചു. രാജാ ബാബു, അന്ദാസ്, അന്ദാസ് അപ്‌ന അപ്‌ന, കൂലി നമ്പര്‍ 1, അനാരി, സപ്‌ന സജന്‍ കെ, രാജ ഹിന്ദുസ്ഥാനി, ജുഡുവാ, ദില്‍ തോ പാഗല്‍ ഹേ, തുടങ്ങി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

  പിന്നീട് വിവാഹ ബന്ധം വേര്‍പിരിഞ്ഞ ശേഷം വീണ്ടും സിനിമകളില്‍ സജീവമായി മാറുകയായിരുന്നു കരിഷ്മ. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ വിധി കര്‍ത്താവായും എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മെന്റല്‍ഹുഡ് എന്ന സീരീസിലൂടെ ഒടിടി ലോകത്തേക്കും കടന്നു വന്നിരിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ കരിഷ്മ കപൂര്‍.

  Read more about: madhuri dixit karishma kapoor
  English summary
  Revealed! Why Juhi Chawla To Kajol Devgn Rejected Madhuri Dixit's Movie Dil To Pagal Hai, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X