twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ''അന്ന് പണം കൊടുത്തു വാങ്ങിയ അവാര്‍ഡ് എന്നെ ഇപ്പോഴും വേട്ടയാടുന്നു''

    പിന്നീടൊരിക്കലും താന്‍ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും 20 കാരന്റെ അവിവേകമായിരുന്നു അതെന്നും നടന്‍ പറയുന്നു.

    By Pratheeksha
    |

    കൈക്കൂലി കൊടുത്തു വാങ്ങിയ അവാര്‍ഡിന്റെ വേദന തന്നെയിന്നും വേട്ടയാടുന്നതായി മുന്‍ ബോളിവുഡ് നടന്‍ ഋഷി കപൂര്‍. ബോബി എന്ന ചിത്രത്തിലെ അഭിനയത്തിന് താന്‍ പണം നല്‍കി അവാര്‍ഡ് വാങ്ങിയതെന്നാണ് നടന്‍ വെളിപ്പെടുത്തിയത്.

    ഋഷി കപൂറിന്റെ ആത്മകഥയായ ഖുല്ലം ഖുല്ലത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്. പിന്നീടൊരിക്കലും താന്‍ ഇത് ആവര്‍ത്തിച്ചില്ലെന്നും ഋഷി കപൂര്‍ പറയുന്നു..

    മേരാ നാം ജോക്കറിലൂടെ ബോളിവുഡില്‍

    മേരാ നാം ജോക്കറിലൂടെ ബോളിവുഡില്‍

    1970 ല്‍ പുറത്തിറങ്ങിയ മേരാ നാം ജോക്കര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഋഷികപൂറിന്റെ ബോളിവുഡ് അരങ്ങേറ്റം.
    ഋഷിയുടെ പിതാവും പ്രശസ്ത നടനുമായ രാജ് കപൂറായിരുന്നു ചിത്രത്തിലെ നായകന്‍. മികച്ച ബാലതാരത്തിലുള്ള ദേശീയ പുരസ്‌കാരം ആ ചിത്രത്തിലെ അഭിനയത്തിന് നടനു ലഭിച്ചു.

    മേരാ നാം ജോക്കറിനു ദേശീയ അംഗീകാരം ലഭിച്ചു

    മേരാ നാം ജോക്കറിനു ദേശീയ അംഗീകാരം ലഭിച്ചു

    മേരാ നാം ജോക്കറിലെ അഭിനയത്തിനു ദേശീയ അംഗീകാരം ലഭിച്ചത് തന്ന അഹങ്കാരിയാക്കിമാറ്റിയെന്ന് നടന്‍ പുസ്തകത്തില്‍ പറയുന്നു.

    ബോബിയില്‍ നായകനായി

    ബോബിയില്‍ നായകനായി

    പിന്നീടാണ് രാജ് കപൂര്‍ സംവിധാനം ചെയ്ത ബോബിയില്‍ നായകനായത്. ബോബി അന്നത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു. പക്ഷെ അംഗീകാരങ്ങളൊന്നും തന്നെതേടിയെത്തിയില്ലെന്നും വാശിയേറിയ താന്‍ ഒരു പ്രശസ്ത മാസികയുടെ അവാര്‍ഡ് പണം കൊടുത്തു സ്വന്തമാക്കുകയായിരുന്നുവെന്നും നടന്‍ പറയുന്നു.

    അമിതാഭ് ബച്ചന്‍ സംസാരിച്ചില്ല

    അമിതാഭ് ബച്ചന്‍ സംസാരിച്ചില്ല

    ആ സമയത്ത് അമിതാഭ് ബച്ചന്‍ എന്നോട് അധികം സംസാരിച്ചിരുന്നില്ല. സഞ്ജീറിലെ അഭിനയത്തിന് ബച്ചന്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്നാണ് തനിക്കു തോന്നുന്നതെന്നും ഋഷി കപൂര്‍ കുറിക്കു്ന്നു

    വലിയ തെറ്റായിരുന്നുവെന്ന് പിന്നീട് മനസ്സിലായി

    വലിയ തെറ്റായിരുന്നുവെന്ന് പിന്നീട് മനസ്സിലായി

    എന്നാല്‍ ആ പുരസ്‌കാരം ഞാന്‍ പണം കൊടുത്ത് സ്വന്തമാക്കിയത് ഒരു വലിയ തെറ്റായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ആ കുറ്റബോധം തന്നെ ഇപ്പോഴും വേട്ടയാടുന്നതായി നടന്‍ പറയുന്നു.

    20 കാരന്റെ അവിവേകം

    20 കാരന്റെ അവിവേകം

    പിന്നീടൊരിക്കലും താന്‍ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും 20 കാരന്റെ അവിവേകമായിരുന്നു അതെന്നും നടന്‍ പറയുന്നു.

    വിജയ രഹസ്യം

    വിജയ രഹസ്യം

    പരാജയങ്ങള്‍ മാനസികമായി തളര്‍ത്തി. എന്നാല്‍ തെറ്റുകള്‍ മനസ്സിലാക്കി സ്വയം തിരുത്തി മുന്നേറാന്‍ കഴിഞ്ഞതാണ് ഋഷി കപൂര്‍ എന്ന വ്യക്തിയുടെയും നടന്റെയും വിജയെന്നും താരം പറയുന്നു.

    English summary
    Rishi Kapoor in his biography "Khullam Khulla" says he is guilty of winning the award the wrong way from Amitabh Bachchan who was nominated for Zanjeer.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X