For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കില്‍ ആദ്യം ക്ഷമ ചോദിക്കുന്നത് ആരാണ്? രസകരമായ ഉത്തരം പറഞ്ഞ് കരീന കപൂര്‍

  |

  ബോളിവുഡ് സുന്ദരി കരീന കപൂറും സെയിഫ് അലി ഖാനും തമ്മില്‍ പ്രണയം തുടങ്ങിയത് മുതല്‍ വിവാഹത്തില്‍ എത്തിയത് വരെയും അവിടെ നിന്ന് ഇങ്ങോട്ടെയ്ക്കുള്ള കഥകളും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. രണ്ടാമതൊരു കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് താരദമ്പതിമാരിപ്പോള്‍. ലോക്ഡൗണ്‍ നാളുകളില്‍ കരീന-സെയിഫ് കുടുംബത്തിലെ ചില രസകരമായ കാര്യങ്ങള്‍ പുറംലോകം അറിഞ്ഞിരുന്നു.

  ഇപ്പോഴിതാ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാവുന്ന വഴക്കുകളെ കുറിച്ചും അത് പരിഹരിക്കുന്നതിനെ കുറിച്ചും സെയിഫ് അലി ഖാന്റെ സഹോദരി ഭര്‍ത്താവും നടനുമായ കുനാല്‍ കെമു പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. അടുത്തിടെ ഒരു ചാറ്റ് ഷോ യില്‍ സ്വന്തം കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് അളിയനെ കുറിച്ച് കൂടി കുനാല്‍ പ്രതികരിച്ചത്.

  സെയിഫ് അലി ഖാന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാനെയാണ് കുനാല്‍ കെമു വിവാഹം ചെയ്തിരിക്കുന്നത്. സഹോദരന്റെ കുടുംബവുമായി അത്രയധികം അടുത്തിടപഴകാറുള്ള സോഹയുടെ വീഡിയോസും ചിത്രങ്ങളുമെല്ലാം വൈറലാണ്. ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിന് ശേഷം ആദ്യം മാപ്പ് പറയുന്നത് ആരാണെന്നായിരുന്നു കുനാല്‍ കെമുവിനോട് അഭിമുഖത്തിനിടെ ചോദിച്ചത്. രസകരമായ രീതിയിലുള്ള മറുപടിയാണ് താരം ഇതിന് നല്‍കിയത്.

  സോഹ അലി ഖാന്റെ ഡിക്ഷ്‌നറിയില്‍ സോറി എന്നൊരു വാക്ക് ഒക്കെ ഉണ്ട്. പക്ഷേ അത് കീറി മുറിച്ച് തെറ്റായ സ്ഥലത്ത് ഒട്ടിച്ച് വെച്ചിരിക്കുകയാണ്. അവളുടെ ഡിക്ഷ്‌നറിയില്‍ നിന്നും അങ്ങനൊരു വാക്ക് കേള്‍ക്കണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടും. ഇനിയിപ്പോ അവള്‍ മാപ്പ് പറയുകയാണെങ്കില്‍ ഹൃദയം തകര്‍ന്ന എന്തോ ഒന്ന് സംഭവിച്ചതായി തനിക്ക് തോന്നും. കുടുംബത്തില്‍ സമാധാനം സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുന്നത് താനാണെന്ന് കൂടി കുനാല്‍ തമാശ രൂപേണ പറയുന്നു.

  നിങ്ങള്‍ തമ്മിലുള്ള വഴക്കിനൊടുവില്‍ ആരാണ് ആദ്യം മാപ്പ് പറയുന്നതെന്ന ഇതേ ചോദ്യം കരീനയോട് ചോദിച്ചാല്‍ സെയിഫ് ആണെന്നാണ് നടി പറയുന്ന ഉത്തരം. എനിക്കും തോന്നുന്നത് സെയിഫ് സോറി പറയുമെന്നാണ്. എല്ലായിപ്പോഴും ക്ഷമ ചോദിക്കുന്ന വ്യക്തി അദ്ദേഹമായിരിക്കും. എനിക്ക് തോന്നുന്നത് പുരുഷന്മാരാണ് കൂടുതലായും ക്ഷമ ചോദിക്കാറുള്ളത്. കാരണം അവരാണ് തെറ്റ് ചെയ്യുന്നതെന്നും കരീന പറയുന്നു. പുരുഷന്മാര്‍ തന്നെ ക്ഷമ പറഞ്ഞ് സമാധാനം സ്ഥാപിക്കുന്നത് നല്ലത്. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഉറങ്ങാന്‍ പറ്റിയെന്ന് വരില്ലെന്ന് കൂടി നടി സൂചിപ്പിച്ചു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് സെയിഫ് അലി ഖാന്റേത്. അടുത്തിടെ പിതാവ് മന്‍സൂര്‍ അലി ഖാനെ കുറിച്ചും അദ്ദേഹത്തിന്റെ പ്രണയങ്ങളെ കുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. അതുപോലെ കരീനയെ കുറിച്ചും. രണ്ടാമതും ഗര്‍ഭിണിയായ കരീന കുഞ്ഞിനെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണ്. അധികം വൈകാതെ കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബം.

  English summary
  Saif Ali Khan Always Says Sorry When He Fights With Wife Kareena Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X