For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റിൽ വെച്ച് കരീനയെ 'മാം' എന്ന് വിളിച്ചു, സെയ്ഫിന്റെ സ്ത്രീകളോടുള്ള പെരുമാറ്റത്തെ കുറിച്ച് നടി

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ ആരാധകരുള്ള താരങ്ങളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. സിനിമ വിശേഷങ്ങളെക്കാളും ഇവരുടെ സ്വകാര്യ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ചർച്ചയാവുന്നത്. ബോളിവുഡിലാണ് താരങ്ങൾ സജീവമെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഇവരുടെ സിനിമകൾ ചർച്ചയാവാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് സെയ്ഫും കരീനയും. തങ്ങളുടെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

  തേന്മാവിൻ കൊമ്പത്ത് സിനമയിലെ ഫാഷൻ ഡിസൈനറെ പരിചയപ്പെടുത്തി ശോഭന...

  ബോളിവുഡ് കോളങ്ങളിൽ ഇപ്പേഴും ചർച്ചയാവും ഒരു പ്രണയകഥയാണ് സെയ്ഫ് അലിഖാന്റേയും കരീന കപൂറിന‍റേയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ 2012 ൽ വിവാഹിതരാവുന്നത്. വിവാഹത്തിന് ശേഷവും കരീന അഭിനയത്തിൽ സജീവമാവുകയായിരുന്നു. ഷാഹിദ് കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് കരീനയും സെയ്ഫു പ്രണയത്തിലാവുന്നത്. സെയ്ഫിന്റെ രണ്ടാമത്തെ വിവാഹമാണിത്. അമൃത സിംഗുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷമാണ് കരീനയുമായി പ്രണയത്തിലാവുന്നത്.

  കെപിഎസി ലളിതയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് മകൾ, അടിയന്തിരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം..

  കുറുപ്പിന്റെ ലക്ഷ്യം ചാക്കോ ആയിരുന്നില്ല, മറ്റൊരാൾ ആയിരുന്നു, ആ സംഭവം വെളിപ്പെടുത്തി മുകേഷ്

  ബോളിവുഡിലെ മാത്യക ദമ്പതികളായാണ് കരീനയേയും സെയ്ഫിനേയും അറിയപ്പെടുന്നത്. ജോലിയും ജീവിതവും ഒരു പോലെയാണ് കരീന കൊണ്ടു പോകുന്നത്. നടിക്ക് പൂർണ്ണ പിന്തുണയുമായി സെയ്ഫും കൂടെയുണ്ട് . രണ്ടാമത്തെ കുഞ്ഞിന് ഗർഭം ധരിച്ചിരുന്ന സമയത്തും കരീന തന്റെ ജോലികളിൽ സജീവമായിരുന്നു. കരീനയ്ക്കൊപ്പം സെയ്ഫും അന്ന് സിനിമ സെറ്റിൽ എത്തിയിരുന്നു. കരീനയേയും ജോലിയേയും ഏറെ ബഹുമാനിക്കുന്ന ആളാണ് സെയ്ഫ്. ഇത് നടി തന്നെ അത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്.

  ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് ഭർത്താവ് സെയ്ഫ് അലിഖാനെ കുറിച്ച് കരീന പറഞ്ഞ വാക്കുകളാണ്. ഭർത്താവിന്റെ വ്യക്തിത്വത്തെ കുറിച്ചാണ് നടി പറയുന്നത്. എല്ലാ സ്ത്രീകളും ആഗ്രഹിച്ചു പോകുന്ന തരത്തിലുള്ള വ്യക്തിത്വത്തിന് ഉടമയാണ് സെയ്ഫ് എന്നാണ് കരീന പറയുന്നത്. കൂടാതെ തന്നെ മാം എന്ന് വിളിച്ചിരുന്നതായും താരം അഭിമുഖത്തിൽ പറയുന്നണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെ '' ആദ്യ സമയത്ത് തങ്ങൾ തമ്മിൽ അധികം സംസാരിച്ചിരുന്നില്ല. അന്ന് വ്യത്യസ്ത ആളുകളുമായി ഡേറ്റിങ്ങിലായിരുന്നു തങ്ങൾ. 'ഹം സാത്ത് സാത്ത് ഹേ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ താനും സെയ്ഫും സഹോദരി കരീഷ്മയും ജോധ്പൂരി ചുറ്റിത്തിരിയുമായിരുന്നു. അന്ന് സെയ്ഫ് തന്നെ 'മാം' എന്നായിരുന്നു വിളിച്ചിരുന്നത്. കൂടാതെ ഓംകാരയുടെ സെറ്റിവെച്ച് ഏറെ ബഹുമാനത്തോടെയാണ് സെയ്ഫ് പെരുമാറിയതെന്നും കരീന പറയുന്നു.

  കൂടാതെ ഇരുവരും അടുത്തതിനെ കുറിച്ചും നടി പറയുന്നുണ്ട്. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് പോലെയുളള വ്യക്തിത്വമാണ് സെയ്ഫിന്റേത്. എല്ലാവരോടും ബഹുമാനത്തോടെയാണ് പെരുമാറുന്നത്. അധികം സ്ത്രീകളോട് അടുക്കാത്ത ഒരാളാണ് സെയ്ഫ്. കൂടാതെ ആദ്യം ഇങ്ങോട്ട് വരുകയുമില്ല. വളരെ സംയമനം പാലിക്കുന്ന വ്യക്തിയാണെന്നും കരീന ഭർത്താവിനെ കുറിച്ച് പറയുന്നു. മറ്റൊരു അഭിമുഖത്തിൽ സെയ്പുമായി പ്രണയത്തിലാവുന്നതിനെ കുറിച്ച് കരീന പറഞ്ഞിരുന്നു. തഷാനിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. സെയ്ഫ് ആയിരുന്നു പ്രണയാഭ്യർത്ഥന നടത്തിയത്.

  സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പാരീസിലെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. ഒരിക്കല്‍ നോത്തർദാം പള്ളി സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പോയി. പാരീസിലെ ഒരു സായാഹ്നത്തില്‍ സെയ്ഫ് എന്നോട് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. തമാശ എന്താണെന്നു വച്ചാല്‍ സെയ്ഫിന്റെ അമ്മയും അച്ഛനും തങ്ങളുടെ പ്രണയം തുറന്ന് പറയുന്നതും പാരീസില്‍ വച്ചായിരുന്നു. അപ്പോഴേയ്ക്കും ഞാനും സെയ്ഫുമായി മനസികമായി അടുത്തു കഴിഞ്ഞിരുന്നുവെന്നും കരീന പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡിലെ സൂപ്പർ ഡാഡി കൂടിയാണ് സെയ്ഫ് അലിഖാൻ. നാല് മക്കളാണ് നടനള്ളത്. നടി സാറ അലിഖാനും ഇബ്രാഹിം അലിഖാനും ആദ്യ ഭാര്യയായ അമൃത സിങ്ങിലെ മക്കളാണ്. ബോളവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് സാറ. സാറയും മകനുമായും സെയ്ഫിന് വളരെ അടുത്ത ബന്ധമാണുള്ളത്. മക്കൾക്ക് തിരിച്ചും അങ്ങനെ തന്നെയാണ്. തിരിച്ചും അങ്ങനെ തന്നെയാണ്. പിതാവിനോട് മാത്രമല്ല കരീനയോടും ഇവർക്ക് അടുത്ത ബന്ധമാണുള്ളത്. സമയം ലഭിക്കുമ്പോഴെല്ലാം അച്ഛനേയും സഹേദരന്മാരേയും കാണാൻ ഇരുവരും എത്തറുണ്ട് . തൈമൂർ അലിഖാൻ ജെഹാങ്കീർ അലിഖാൻ എന്നിവരാണ് കരീന- സെയ്ഫ് ദമ്പതികളുടെ മക്കൾ. മാസങ്ങൾക്ക് മുൻപാണ് ഇളയ മകൻ 'ജെ' ജനിച്ചത്.

  English summary
  Saif Ali Khan Once Called His Now Wife Kareena Kapoor As Mam, Latest Revelation Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X