For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കള്‍ക്ക് താരാട്ട് പാടി കൊടുക്കാറില്ല, കാരണം മൂത്ത മകള്‍ സാറ; ആ രഹസ്യം പറഞ്ഞ് സെയ്ഫ് അലി ഖാന്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. നാളുകളുടെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഈയ്യടുത്തായിരുന്നു താരങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുടെ മക്കള്‍ ആയതു കൊണ്ട് തന്നെ സെയ്ഫിന്റേയും കരീനയുടേയും മക്കളും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. മക്കളായ തൈമുറിന്റേയും ജഹാംഗീറിന്റേയും ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  നീലയണിഞ്ഞ് അതിസുന്ദരിയായി തമന്ന; തെന്നിന്ത്യന്‍ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍

  ഇപ്പോഴിതാ മക്കളെക്കുറിച്ചുള്ള സെയ്ഫിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സൂപ്പര്‍ ഹിറ്റ് കോമഡി ഷോ ആയ ദ കപില്‍ ശര്‍മ ഷോയില്‍ അതിഥികളായി എത്തുന്നത് ഭൂത് പോലീസ് സിനിമയിലെ താരങ്ങളാണ്. സെയ്ഫ് അലി ഖാനും ജാക്വിലിന്‍ ഫെര്‍ണാണ്ടസും യാമി ഗൗതമുമാണ് പരിപാടിയില്‍ അതിഥികളായി എത്തിയത്. ഈ അവസരത്തിലായിരുന്നു സെയ്ഫ് മനസ് തുറന്നത്. താന്‍ മക്കള്‍ക്ക് താരാട്ട് പാടികൊടുക്കാറില്ലെന്നും അതിന് പിന്നിലെ കഥയുമാണ് സെയ്ഫ് വെളിപ്പെടുത്തിയത്.

  Saif Ali Khan,

  പരിപാടിയ്ക്കിടെ അര്‍ച്ചന പൂരന്‍ സിംഗ് അവതാരകനായ കപില്‍ ശര്‍മ്മയോടും സെയ്ഫിനോടും നിങ്ങള്‍ മക്കള്‍ക്ക് താരാട്ട് പാട്ടുകള്‍ പാടി കൊടുക്കാറുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. നല്ലൊരു ഗായകന്‍ കൂടിയായ കപില്‍ ശര്‍മ താന്‍ പാടാറുണ്ടെന്നും തന്റെ മകള്‍ക്ക് ഇഷ്ടമുള്ള പാട്ട് ബേബി ഷാര്‍ക്ക് ആണെന്നും പറഞ്ഞു. ചെറിയ കുട്ടിയായത് കൊണ്ട് എന്ത് പാടായിലായും മനസിലാകില്ലെന്നാണ് കപില്‍ പറയുന്നത്. എന്നാല്‍ മകള്‍ക്ക് ബേബി ഷാര്‍ക്ക് തന്നെ പാടിക്കൊടുക്കണമെന്നാണ് കപില്‍ പറയുന്നുണ്ട്.

  എന്നാല്‍ താന്‍ തൈമുറിനും ജഹാംഗീറിനും താരാട്ട് പാടി കൊടുക്കാറില്ലെന്നാണ് സെയ്ഫ് പറഞ്ഞത്. സെയ്ഫിന്റെ മൂത്ത മകളായ സാറ അലി ഖാനാണ് അതിന് പിന്നിലെ കാരണമെന്നും സെയ്ഫ് പറയുന്നു. ''ഞാന്‍ പാടാറുണ്ടായിരുന്നു. സമ്മര്‍ ടൈം എന്നൊരു ഇംഗ്ലീഷ് പാട്ടുണ്ട്. അന്ന് സാറ തീരെ കുഞ്ഞായിരുന്നു. ഞാന്‍ അവള്‍ക്ക് ഈ പാട്ട് പാടി കൊടുത്തതും അവള്‍ കണ്ണ് തുറന്ന്, അബ്ബ ദയവ് ചെയ്ത് പാടരുത് എന്ന് പറയുകയായിരുന്നു. അന്ന് മുതല്‍ നിര്‍ത്തി. കുട്ടികള്‍ക്ക് പോലും എന്റെ പാട്ട് ഇഷ്ടമല്ല'' എന്നാണ് സെയ്ഫ് പറഞ്ഞത്.

  സെയ്ഫിന്റേയും നടി അമൃത സിംഗിന്റേയും മകളാണ് സാറ അലി ഖാന്‍. ഇബ്രാഹിം അലി ഖാന്‍ ആണ് സാറയുടെ സഹോദരന്‍. അച്ഛന്റേയും അമ്മയുടേയും പാതിയിലൂടെ സാറയും സിനിമയിലെത്തുകയായിരുന്നു. കേദാര്‍ നാഥ് ആയിരുന്നു സാറയുടെ ആദ്യത്തെ സിനിമ. പിന്നീട് ഇറങ്ങിയ സിമ്പയിലൂടെയാണ് സാറയ്ക്ക് ആദ്യ വിജയം ലഭിക്കുന്നത്. വളരെ പെട്ടെന്നു തന്നെ സാറ തന്റേതായൊരു ഇടം നേടിയെടുക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാറ. നിരവധി സിനിമകളാണ് സാറയുടേതായി പുറത്തിറങ്ങാനുള്ളത്. ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് സാറയെ നോക്കിക്കാണുന്നത്. അമ്മയുടേയേും അച്ഛനേയും പോലെ വലിയ താരമായി സാറ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

  കല്യാണം കഴിഞ്ഞാല്‍ നടിമാര്‍ക്ക് സിനിമാ ജീവിതമില്ല; സമാന്തയുടെ തുറന്നു പറച്ചില്‍, ഇത് തന്നെയോ പിരിയാന്‍ കാരണം?

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  അതേസമയം ഭൂത് പോലീസ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സെയ്ഫ് അലി ഖാനൊപ്പം അര്‍ജുന്‍ കപൂര്‍, യാമി ഗൗതം, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് പക്ഷെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. പ്രഭാസ് നായകനാകുന്ന ആദിപുരുഷ് ആണ് സെയ്ഫിന്റെ അടുത്ത സിനിമ. ചിത്രത്തില്‍ വില്ലനായാണ് സെയ്ഫ് അഭിനയിക്കുന്നത്. അതേസമയം രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത കരീന കപൂര്‍ വീണ്ടും ഷൂട്ടിംഗ് സെറ്റിലെത്തിയിരുന്നു. ലാല്‍ സിംഗ് ഛദ്ദയിലാണ് കരീന അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഹോളിവുഡ് ചിത്രമായ ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്ക് ആണിത്.

  Read more about: saif ali khan
  English summary
  Saif Ali Khan Opens Up Why He Won't Sing Lullabies To Taimur and Jeh, Hilarious Revelation Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X