For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയ്ക്ക് അങ്ങനെയൊരു വിചിത്ര സ്വഭാവം ഉണ്ട്, കിടപ്പുമുറിയിലെ ആ രഹസ്യം പരസ്യമാക്കി സെയ്ഫ്

  |

  ബോളിവുഡ് താരങ്ങൾക്ക് തെന്നിന്ത്യയിൽ നിന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭാഷ വ്യാത്യാസമില്ലാതെ നല്ല ചിത്രങ്ങളും താരങ്ങളേയും ഇവർ നെഞ്ചിലേറ്റാറുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് സെയ്ഫ് അലിഖാനും ഭാര്യ കരീന കപൂറും. ഇരുവരും ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഇരുവർക്ക് കൈനിറയെ ആരാധകരുണ്ട്. താരങ്ങളുടെ ബോളിവുഡ് ചിത്രങ്ങളും മികച്ച കാഴ്ചക്കാരെ സൗത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. പ്രഭാസ് ചിത്രമായ ആദിപുരുഷിലൂടെ തെന്നിന്ത്യൻ സിനിമയിലേയ്ക്ക് ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ്. രാവണനായിട്ടാണ് താരം എത്തുന്നത്. നെഗറ്റീവ് വേഷമാണിത്. ഹിന്ദിയിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.

  മനസ്സ് തുറന്ന് ശിവൻ, അത് കേട്ടതോടെ അഞ്ജലിയുടെ മുഖം മാറി, ഇരുവരും കൂടുതൽ അടുക്കുന്നു, സാന്ത്വനം എപ്പിസോഡ്

  ബോളിവുഡിലെ എവർഗ്രീൻ താരജോഡികളാണ് കരീനയും സെയ്ഫ് അലിഖാനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2012 ൽ വിവാഹം കഴിക്കുന്നത്. ബോളിവുഡ് സിനിമ ലോകം ആഘോഷമാക്കിയ ഒരു താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം കരീന സിനിമയിൽ സജീവമായിരുന്നു. കല്യാണത്തിന് ശേഷം നായികമാർ സിനിമ വിടുന്ന സമയത്തായിരുന്നു നടി സിനിമയിൽ തുടർന്നത്. മികച്ച അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. അമ്മയായതിന് ശേഷവും കരീന സിനിമയിൽ സജീവമായിരുന്നു.

  ഇപ്പോൾ ബോളിവുഡ് കോളങ്ങിൽ വൈറലാവുന്നത് കരീനയെ കുറിച്ച് സെയ്ഫ് പറഞ്ഞ വാക്കുകളാണ്. നടിയുടെ ആ വിചിത്രമായ ശീലത്തെ കുറിച്ചാണ് സെയ്ഫ് പറയുന്നത്. മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പേഴിത ഇത് വീണ്ടും വൈറലായിട്ടുണ്ട്. കരീനയുടെ ഈ ശീലം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

  പുറത്ത് പോകുന്നതിന് മുൻപ് മുറിയിലെ കണ്ണാടിയിൽ നോക്കി താരം പുഞ്ചിരിക്കാറുണ്ടെന്നാണ് സെയ്ഫ് പറയുന്നത്. ഒരിക്കൽ ഇതിനെ കുറിച്ച് താൻ ചോദിച്ചിരുന്നുവെന്നും സെയ്ഫ് അഭിമുഖത്തിൽ പറയുന്നുണ്ട്. '' പുറത്ത് പോകുമ്പോൾ തന്റെ ചിരി കാണാൻ നിരവധി പേർ എത്താറുണ്ട്. ആ മനോഹരമായ ചിരി താൻ നേരിൽ കാണ്ടോട്ടെ എന്നാണ് കരീന'' അന്ന് പറഞ്ഞത്. സെയിഫിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

  മാസങ്ങൾക്ക് മുൻപാണ് കരീന രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകിയത്. ലോക്ക്ഡൗൺ കാലത്തായിരുന്നു നടി അമ്മായാകാൻ പോകുന്ന വിവരം തന്റെ ആരാധകരെ അറിയിച്ചത്. 2021 ഫെബ്രുവരി 21 നാണ് രണ്ടാമതു മകൻ ജനിച്ചത്. സെയ്ഫ് ആയിരുന്നു തങ്ങളുടെ ആരാധകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു അമ്മയാകാൻ പോകുന്ന വിവരം താരങ്ങൾ വെളിപ്പെടുത്തിയത്. സെയ്ഫിന്റെ പിറന്നാൾ ദിനത്തിലായിരുന്നു താരങ്ങൾ സന്തോഷ വാർത്ത പുറത്ത് വിട്ടത്. കരീനയ്ക്കും സെയിഫിനും ആശംസ നേർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും രംഗത്ത് എത്തിയിരുന്നു.

  അമൃത സിംഗുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സെയിഫ് അലിഖാൻ കരീനയെ വിവാഹ കഴിക്കുന്നത്. 1991 ൽ ആണ് അമൃതയെ നടൻ വിവാഹം കഴിക്കുന്നത്. എന്നാൽ 2004 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ഇവർക്ക് സാറ അലിഖാൻ, ഇബ്രാഹിം അലിഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. വിവാഹ മോചനത്തിന് ശേഷം അമ്മ അമൃത സിംഗിനോടൊപ്പമായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.

  എന്നാൽ പിതാവുമായി ഇവർക്ക് അടുത്ത ബന്ധമാണുള്ളത്. സെയിഫിന്റേയും കരീനയുടേയുംവിവാഹത്തിന് മകൾ സാറ എത്തിയിരുന്നു. കരീനയുമായിട്ടും അടുത്ത സൗഹൃദമാണ് ഇവർക്കുള്ളത്. പിതാവിനേയും സഹോദരന്മാരേയും കാണാൻ വേണ്ടി സാറയും ഇബ്രാഹീം കരീനയുടെ വസതിൽ എത്താറുണ്ട്. ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സാറയും ബോളിവുഡിൽ ചുവട് വെച്ചിട്ടുണ്ട്.

  Read more about: saif ali khan kareena kapoor
  English summary
  Saif Ali Khan Opens Up Wife Kareena Kapoor's variety Bed room Habit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X