For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്‌റെ ചിത്രം വാട്‌സ്ആപ്പില്‍ ലീക്കായി, കരീന സെയ്ഫിനോട് അന്ന് പറഞ്ഞത്‌

  |

  ബോളിവുഡ് നടി കരീന കപൂറിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. തൈമൂറിന് കൂട്ടായി എത്തിയ രണ്ടാമത്തെ കണ്‍മണിയുടെ വരവ് ആരാധകരും ആഘോഷമാക്കി മാറ്റി. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012ലായിരുന്നു സെയ്ഫിന്‌റെയും കരീനയുടെയും വിവാഹം. തുടര്‍ന്ന് 2016ല്‍ തൈമൂര്‍ ഇവരുടെ ജീവിതത്തിലേക്ക് എത്തി. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞും തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് താരദമ്പതികള്‍.

  സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ കാണാം

  അടുത്തിടെയാണ് കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ കുഞ്ഞിന്‌റെ പേര് പുറത്തുവിട്ടത്. ജെഹ് എന്നാണ് രണ്ടാമത്തെ മകന് കരീനയും സെയ്ഫ് അലി ഖാനും പേരിട്ടിരിക്കുന്നത്. മാര്‍ച്ചിലാണ് കുഞ്ഞിനൊപ്പമുളള ആദ്യ ചിത്രം കരീന കപൂര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടത്. അതേസമയം തൈമൂറിന്‌റെ ചിത്രം വാട്‌സ്ആപ്പിലൂടെ ലീക്കായ സമയത്ത് കരീനയുടെ പ്രതികരണം എങ്ങനെ ആയിരുന്നു എന്ന് പറയുകയാണ് സെയ്ഫ് അലി ഖാന്‍.

  ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെയ്ഫ് അലി ഖാന്‍ ഇക്കാര്യം പറഞ്ഞത്. അശ്രദ്ധയോടെ തൈമൂറിന്‌റെ ചിത്രം സെയ്ഫ് അലി ഖാന്‍ വാട്‌സ്അപ്പ് ഡിപിയായി വെക്കുകയായിരുന്നു. ഇത് കണ്ട് കരീന പറഞ്ഞ വാക്കുകളും അത് പെട്ടെന്ന് പിന്‍വലിയ്ക്കാന്‍ ആവശ്യപ്പെട്ട ദിവസത്തെ കുറിച്ചാണ് നടന്‍ പറഞ്ഞത്.

  ഫോട്ടോ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ മകന് കണ്ണ് കിട്ടുമെന്നും ആണ് കരീന അന്ന് പറഞ്ഞതെന്ന് സെയ്ഫ് പറയുന്നു. എന്നാല്‍ കണ്ണ് കിട്ടിയിരുന്നെങ്കില്‍ ആദ്യം കരീന ആശുപത്രിയില്‍ ആയേനെ എന്നാണ് സെയ്ഫ് അലി ഖാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്. താന്‍ അതിലൊന്നും വിശ്വസിക്കുന്നില്ലെന്നും നടന്‍ പറയുന്നു.

  തൈമൂറിന്‌റെ ചിത്രം പങ്കിടണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ആണ് സെയ്ഫ് പറയുന്നത്. 'അത് എന്റെ വാട്‌സ്അപ്പ് ഡിസ്‌പ്ലേ ചിത്രമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്തതില്‍ കുഴപ്പമില്ലെന്ന് തോന്നി. അവനെ മറയ്ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. തെെമൂറിനെ എങ്ങനെ വളര്‍ത്താമെന്ന് മനസിലാക്കാന്‍ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. അവന്‍ ഇതിനോടകം തന്നെ പോപ്പുലറായി എന്നുളള കാര്യം എനിക്ക് അറിയാം'.

  'അവന്‍ ചെയ്യുന്നതെന്തും ആളുകള്‍ കാണുമെന്നതിനാല്‍, അവനെ എല്ലാം പറഞ്ഞുകൊടുത്ത് മനസിലാക്കിപ്പിക്കേണ്ടി വരുമെന്ന് കരുതുന്നു', സെയ്ഫ അലി ഖാന്‍ 2017ല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ. അതേസമയം സെയ്ഫിന്‌റെയും കരീനയുടെയും വിശേഷങ്ങളെല്ലാം ആരാധകര്‍ എപ്പോഴും ഏറ്റെടുക്കാറുണ്ട്. ബോളിവുഡില്‍ നിരവധി ആരാധകരുളള താരദമ്പതികള്‍ കൂടിയാണ് ഇരുവരും.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് കരീന. ആമിര്‍ ഖാന്റെ ലാല്‍സിംഗ് ഛദ്ദ എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് നടി ഗര്‍ഭിണിയായത്. തുടര്‍ന്ന് തന്‌റെ സീനുകള്‍ നടി പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം സിനിമകള്‍ക്ക് പുറമെ വെബ് സീരിസ് രംഗത്തും സജീവമാണ് സെയ്ഫ് അലി ഖാന്‍. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നടന്‌റെ സീരിസുകള്‍ എപ്പോഴും റിലീസ് ചെയ്യാറുണ്ട്.

  English summary
  Saif Ali Khan Revealed How Kareena Kapoor Reacted When Taimur Pictures Surfaced Online
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X