For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനെന്നും പറയാതെ സെയ്ഫ്; കരീനയ്ക്ക് മുമ്പുള്ള നടന്റെ ഇറ്റാലിയന്‍ കാമുകി

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സെയ്ഫ് അലി ഖാന്‍. ഖാന്‍ ത്രയങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആരാധകരുള്ള, ബോളിവുഡിലെ നാലാമത്തെ ഖാന്‍ ആണ് സെയ്ഫ് അലി ഖാന്‍. കരിയറിന്‌റെ തുടക്കത്തില്‍ മിക്കപ്പോഴും ചോക്ലേറ്റ് ബോയ് ഇമേജുള്ള കഥാപാത്രങ്ങളായിരുന്നു സെയ്ഫ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കുറേക്കൂടി സൂക്ഷ്മത കാണിക്കുകയും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും തിരഞ്ഞെടുത്തതോടെ സെയ്ഫിന്റെ അഭിനയ മികവ് എല്ലാവരും ശ്രദ്ധിക്കുകയായിരുന്നു.

  വീണ്ടും ഗ്ലാമര്‍ ചിത്രങ്ങളുമായി മിണ്ടാപ്പൂച്ച; ഗോപികയുടെ പുതിയ ചിത്രങ്ങളും വൈറല്‍

  ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള സെയ്ഫ് അലി ഖാന്‍ ഇന്ന് ബോളിവുഡിലെ സൂപ്പര്‍താരമാണ്. ബോളിവുഡിലെ താരറാണിയായ കരീന കപൂര്‍ ആണ് സെയ്ഫിന്റെ ഭാര്യ. ഇരുവരും നാളുകളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. സെയ്ഫും കരീനയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ബോളിവുഡും ആരാധകരും ആഘോഷിച്ചതായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത മകന്‍ തൈമുര്‍ അലി ഖാനും രണ്ടാമന്‍ ജഹംഗീര്‍ അലി ഖാനും. ഈയ്യടുത്താണ് കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

  സെയ്ഫ് അലി ഖാന്റെ രണ്ടാമത്തെ വിവാഹമാണ് കരീനയുമായി നടന്നത്. നേരത്തെ നടി അമൃത സിംഗിനെ സെയ്ഫ് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളാണുള്ളത്. യുവനടി സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തിയ സാറ വളരെ പെട്ടെന്നു തന്നെ താരമായി മാറുകയായിരുന്നു. കരീനയായും തൈമുറുമായുമെല്ലാം വളരെ അടുത്ത ബന്ധമാണ് സാറയും ഇബ്രാഹിമും കാത്തു സൂക്ഷിക്കുന്നത്. അമൃതയും സെയ്ഫും ഇപ്പോഴും സുഹൃത്തുക്കളാണ്.

  എന്നാല്‍ കരീനയ്ക്ക് മുമ്പ് സെയ്ഫിന്റെ ജീവിതത്തിലെ പ്രണയം ഒരു ഇറ്റാലിയന്‍ മോഡലായിരുന്നു. ഈ പ്രണയകഥയെക്കുറിച്ച് ഇന്ന് പലര്‍ക്കും അറിയില്ലെങ്കിലും ഒരുകാലത്ത് സെയ്ഫിനോടൊപ്പമെത്തുന്ന ഇറ്റാലിക്കാരിയായ കാമുകി റോസ കാറ്റലാണോ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍ അധികനാള്‍ നീണ്ടു നിന്നില്ല ഈ പ്രണയം. ഈ പ്രണയ കഥയെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  സെയ്ഫും റോസയും കണ്ടുമുട്ടുന്നത് കെനിയയില്‍ വച്ചാണ്. ഈ കൂടിക്കാഴ്ച പിന്നീട് സൗഹൃദവും പ്രണയവുമായി മാറുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെത്തിയതിന് ശേഷം മാത്രമായിരുന്നു സെയ്ഫ് വിവാഹിതനായിരുന്നുവെന്നും രണ്ട് കുട്ടികളുടെ അച്ഛനായിരുന്നുവെന്നുമെല്ലാം താന്‍ അറിയുന്നതെന്നാണ് റോസ പിന്നീട് പറഞ്ഞത്. സെയ്ഫിന്റെ മക്കളായ സാറയും ഇബ്രാഹിമുമായി താന്‍ വേഗത്തില്‍ അടുത്തുവെന്നും അവരുടെ സാന്നിധ്യമാണ് തനിക്ക് ഇന്ത്യയില്‍ തുടരാനുള്ള സാഹചര്യമൊരുക്കിയതെന്നും റോസ പറഞ്ഞിരുന്നു. എന്നാല്‍ ആ പ്രണയ ബന്ധം രണ്ട് വര്‍ഷത്തിനകം തന്നെ അവസാനിക്കുകയായിരുന്നു. ഇതേക്കുറിച്ച് റോസ പിന്നീട് ഒരു അഭിമുഖത്തില്‍ വിതുമ്പി കൊണ്ടാണ് സംസാരിച്ചത്.

  ''എന്താണ്, എന്തുകൊണ്ടാണ് എങ്ങനെയാണ് സംഭവങ്ങള്‍ നടക്കുന്നതെന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ചു. പക്ഷെ ചിലപ്പോള്‍ നമ്മള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത, ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ പോലും മനസിലാകുന്ന തരത്തിലേക്ക് ആളുകള്‍ വളരും. കൂടാതെ മറ്റൊരാള്‍ എന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് അറിയാന്‍ പറ്റില്ല. ഒരാള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ല. രണ്ട് പേരുടെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ ഉണ്ടാകണം. രണ്ട് പേര്‍ വിചാരിച്ചാലേ നടക്കൂ. അല്ലെങ്കില്‍ ഒരു ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ ഇടത്തോട്ടും മറ്റേയാള്‍ വലത്തോട്ടും പോകാന്‍ ആഗ്രഹിക്കുന്നത് പോലെയാകും'' എന്നായിരുന്നു റോസ പറഞ്ഞത്.

  Also Read: കണ്ണാ എന്ന് എഴുതരുത്, ഹാപ്പി ബര്‍ത്ത് ഡെ മോളെ മതി; റിതുവിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ട് ജിയ

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇതിനിടെ സെയ്ഫില്‍ നിന്നും റോസ നഷ്ടപരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം റോസ തന്നെ തള്ളിക്കളയുകയും ചെയ്തു.''സെയ്ഫ് എന്നെ സാമ്പത്തികമായി സഹായിക്കുന്നില്ല. ഞാന്‍ ഇന്ത്യയില്‍ തുടരാന്‍ കാരണം ഞാന്‍ ഇവിടെ ജോലി ചെയ്യുന്നത് കൊണ്ടാണ്. ജോലി ചെയ്താണ് എന്റെ വാടകയും ബില്ലുമെല്ലാം നല്‍കുന്നത്. ഇന്ത്യയില്‍ എന്റെ ബില്ലുകള്‍ മറ്റാരുമല്ല അടക്കുന്നത്. ഞാന്‍ തന്നെയാണ്'' എന്നായിരുന്നു റോസയുടെ വിശദീകരണം.

  Read more about: saif ali khan
  English summary
  Saif Ali Khan Was In Love With This Italian Model Befroe Kareena Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X