For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മകനെ വില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല; സെയ്ഫിനെ ഓടിച്ച് കരീനയുടെ പ്രതികരണം

  |

  താരങ്ങളെ പോലെ ആരാധകരും മാധ്യമങ്ങളും പിന്തുടരുന്നവരാണ് താരങ്ങളുടെ മക്കളും. അങ്ങനെ ഇന്ന് ബോളിവുഡിലെ ഏറ്റവും വലിയ താരമായ താരപുത്രനാണ് തൈമുര്‍ അലി ഖാന്‍. സെയ്ഫ് അലി ഖാന്റേയും കരീന കപൂറിന്റേയും മൂത്തമകനായ തൈമുറിനെ പാപ്പരാസികള്‍ എപ്പോഴും പിന്തുടരാറുണ്ട്. താരപുത്രന്റെ ചെറിയ വികൃതികള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

  ഉപ്പും മുളകിലെ മോളൂസ് ആളൊരു ഫ്രീക്കത്തി തന്നെ; ചിത്രങ്ങളതാ

  തൈമുറിന്റെ ഈ പ്രശസ്തി കണക്കിലെടുത്ത് അവനെ സിനിമകളുടെ പ്രൊമോഷനും മറ്റും ഉപയോഗിക്കാന്‍ സാധിക്കുമോ പല നിര്‍മ്മാതാക്കളും തന്നോട് ചോദിച്ചിട്ടുണ്ടെന്നാണ് സെയ്ഫ് പറയുന്നത്. 2018 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് സെയ്ഫ് മനസ് തുറക്കുന്നുണ്ട്. എന്നാല്‍ കരീന കപൂര്‍ ഇത് സമ്മതിച്ചില്ലെന്നാണ് സെയ്ഫ് പറയുന്നത്. സെയ്ഫിന്റെ വാക്കുകളിലേക്ക്.

  ''എന്റെ എല്ലാ നിര്‍മ്മാതാക്കളും തൈമുറിനെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. നമുക്ക് അവനേയും ചേര്‍ത്താലോ എന്ന് ചോദിക്കും. ബാസാര്‍ ചെയ്യുമ്പോള്‍ അവന്റെ മുടിയില്‍ കുറച്ച് നരയിട്ടാലോ എന്ന് ചോദിച്ചു, കാലാകന്തി ചെയ്തപ്പോള്‍ റബ്ബര്‍ ബാന്‍ഡ് ഇടാനായിരുന്നു പറഞ്ഞത്. പക്ഷെ എന്റെ ഭാര്യ പറയുന്നത് അത് ചീപ്പാണെന്നായിരുന്നു. സ്വന്തം മകനെ വില്‍ക്കാന്‍ പറ്റില്ലെന്നും പറഞ്ഞു'' സെയ്ഫ് പറയുന്നു.

  '' എന്തുകൊണ്ട് പറ്റില്ലെന്നായിരുന്നു ഞാന്‍ ചോദിച്ചിരുന്നത്. എന്തായാലും അവന്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകായണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും പരസ്യമോ മറ്റോ പ്ലാനുണ്ടെങ്കില്‍ പറയാവുന്നതാണ്. നല്ല പ്രതിഫലം വേണ്ടി വരും. ആ പണം ഞാന്‍ അവന് കൊടുക്കുക പോലുമില്ല. കുറച്ച് പണം അവന്റെ വിദ്യാഭ്യാസത്തിന് ചെലവാക്കും. അത് ഞാന്‍ എന്തായാലും ചെയ്യുന്നതാണ്. ആ പണം മൊത്തം ഞാനെടുക്കും, എന്റെ സ്വിറ്റ്സര്‍ലാന്‍ഡ് വിനോദയാത്രയ്ക്ക് എടുക്കും'' എന്നും സെയ്ഫ് പറയുന്നു.

  2012ലായിരുന്നു കരീനയും സെയ്ഫും വിവാഹിതരാകുന്നത്. ബോളിവുഡിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള വിവാഹം ആരാധകരും ആഘോഷമാക്കിയിരുന്നു. അച്ഛന്റേയും അമ്മയുടേയും താരപദവിയാണ് തൈമുറിനേയും മാ്ധ്യമങ്ങളുടെ പ്രിയപ്പെട്ടവനാക്കിയത്. പലപ്പോഴും പാപ്പരാസികള്‍ പിന്തുടരുന്നതിനെതിരെ സെയ്ഫും കരീനയും തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

  നാളുകള്‍ക്ക് ശേഷം ഡിംപലും മണിക്കുട്ടനും ഒരു ഫ്രെയിമില്‍; കാത്തിരിക്കാന്‍ വയ്യെന്ന് ആരാധകര്‍...

  തൈമുറിന് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും നല്‍കിയ അമിത സെലിബ്രിറ്റി സ്റ്റാറ്റസ് കണക്കിലെടുത്ത് തങ്ങളുടെ രണ്ടാമത്തെ മകനെ ക്യാമറകളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് സെയ്ഫും കരീനയും. ഈയ്യടുത്തായിരുന്നു കരീന രണ്ടാമത്തെ മകന് ജന്മം നല്‍കിയത്. രണ്ടാമത്തെ കുട്ടിയ്ക്ക് ജേഹ് എന്നാണ് താരദമ്പതികള്‍ പേരിട്ടിരിക്കുന്നത്. അംഗ്രേസി മീഡിയം ആണ് കരീനയുടെ ഒടുവിലിറങ്ങിയ ചിത്രം. ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഭൂത് പോലീസ്, ബണ്ടി ഓര്‍ ബബ്ലി 2, ആദിപുരുഷ്, വിക്രം വേദയുടെ ഹിന്ദി റീമേക്ക് എന്നിവയാണ് സെയ്ഫിന്റെ പുതിയ സിനിമകള്‍.

  Read more about: kareena kapoor saif ali khan
  English summary
  Saif Wanted To Use Taimur For Promotions But Kareen Kapoor Said This
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X