India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ പ്രണയമല്ലാതെ മറ്റൊന്നും വാര്‍ത്തയാക്കാനില്ലേ? മാധ്യമപ്രവര്‍ത്തകനോട് സല്‍മാന്‍ ഖാന്‍ അന്ന് പറഞ്ഞത്

  |

  56-ാം വയസ്സിലും ബോളിവുഡിലെ ക്രോണിക് ബാച്ചിലറായി തുടരുകയാണ് നടന്‍ സല്‍മാന്‍ ഖാന്‍. കാമുകിമാരുടെ പേരില്‍ എന്നും ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചര്‍ച്ചാവിഷയമാണ് അദ്ദേഹം. ഐശ്വര്യ റായിയുമായും കത്രീന കൈഫുമായും സംഗീത ബിജ്‌ലാനിയുമായും ഉണ്ടായിരുന്ന പ്രണയബന്ധങ്ങള്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന് ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരമായി ഇടം നല്‍കിയിട്ടുണ്ട്.

  പാപ്പരാസികള്‍ ഏറെനാള്‍ ആഘോഷിച്ച സംഭവമായിരുന്നു സല്‍മാന്‍ ഖാന്റെയും കത്രീന കൈഫിന്റെയും കൊടുമ്പിരി കൊണ്ട പ്രണയം. 2005 മുതല്‍ ഇരുവരും പ്രണയത്തിലാണെന്നായിരുന്നു പാപ്പരാസികളുടെ കണ്ടെത്തല്‍. പ്രണയത്തിനിടയില്‍ എപ്പോഴോ ഇരുവരും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടാവുകയും തുടര്‍ന്ന് വേര്‍പിരിയുകയുമായിരുന്നു.

  Salman Khan

  പിന്നീട് രണ്‍ബീര്‍ കപൂറായിരുന്നു കത്രീനയുടെ കൂട്ട്. എന്നാല്‍ അതും ഏറെനാള്‍ മുന്നോട്ടുപോയില്ല. രണ്‍ബീറിന്റെ എടുത്തുചാട്ടം പലപ്പോഴും കത്രീനയെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. അതിനുശേഷമാണ് നടന്‍ വിക്കി കൗശാലുമായി ഡേറ്റിങ് നടത്തുന്നതും അടുത്തിടെ വിവാഹം കഴിക്കുന്നതും.

  നടി ഐശ്വര്യ റായിയുമായുണ്ടായിരുന്ന പ്രണയം തകര്‍ന്നതിനു ശേഷം വളരെ നാളുകള്‍ക്ക് ശേഷമാണ് സല്‍മാന്‍ ഖാന്‍ കത്രീന കൈഫിനെ പ്രണയിക്കുന്നത്. തന്റെ വ്യക്തിജീവിതത്തെ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിക്കാന്‍ ഇഷ്ടമില്ലാതിരുന്ന സല്‍മാന്‍ എല്ലായ്‌പ്പോഴും അത്തരം ചോദ്യങ്ങളില്‍ നിന്ന് അകന്നു നിന്നിരുന്നു. കത്രീനയുമായുള്ള ബന്ധത്തിലും ഈ സ്വകാര്യത സൂക്ഷിച്ചിരുന്നു.

  ഒരിക്കല്‍ കത്രീനയുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി അഭിമുഖത്തിനിടെ ചോദിച്ചപ്പോള്‍ സല്‍മാന്‍ രോഷത്തോടെ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.' ഈ ഇന്ത്യാമഹാരാജ്യത്തില്‍ ജനങ്ങളെ ബാധിക്കുന്ന എന്തെല്ലാം വിഷയങ്ങളുണ്ട്. എന്തുകൊണ്ട് സല്‍മാന്‍-കത്രീന ബന്ധം വലിയ വാര്‍ത്തയാകുന്നു. നിങ്ങള്‍ക്ക് മറ്റൊന്നും വാര്‍ത്തയാക്കാനില്ലേ' എന്ന പരുഷമായ മറുപടിയിലൂടെയായിരുന്നു സല്‍മാന്‍ ഈ ചോദ്യത്തെ നേരിട്ടത്.

  salman-katrina

  വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പലപ്പോഴും സല്‍മാന്‍ ഖാന്‍ മറുപടിയൊന്നും നല്‍കാറില്ല. താന്‍ വിവാഹം കഴിക്കാത്തതിന് കാരണം ഒരു സൂപ്പര്‍താര നടിയാണെന്ന് ഒരിക്കല്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞിട്ടുണ്ട്. ബോളിവുഡിലെ ഇതിഹാസ താരമായ രേഖയായിരുന്നു ആ നടി. രേഖയോട് ചെറുപ്പത്തില്‍ വലിയ ആരാധനയും പ്രണയവും തോന്നിയിരുന്നതായി സല്‍മാന്‍ പറഞ്ഞിട്ടുണ്ട്. രേഖയെ കാണാന്‍ വേണ്ടി മാത്രം അടുത്തുള്ള യോഗ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയിട്ടുണ്ടത്രേ.

  രേഖയും സല്‍മാന്‍ ഖാനും ആ സമയത്ത് അയല്‍വാസികളായിരുന്നു. രേഖയെ ഒരുനോക്ക് കാണുന്നതിനായി രാവിലെ 5.30 ക്ക് തന്നെ എഴുന്നേല്‍ക്കുമായിരുന്നു. ആ കാലത്ത് രേഖ പ്രഭാതസവാരിക്ക് പോകുന്ന പതിവുണ്ടായിരുന്നു. വലുതാകുമ്പോള്‍ രേഖയെ കല്യാണം കഴിക്കണമെന്ന് വീട്ടില്‍ പറഞ്ഞിരുന്നതായും സല്‍മാന്‍ ഓര്‍ത്തെടുത്തു. ഇതുകൊണ്ടാകാം തന്റെ വിവാഹം നടക്കാത്തതെന്നായിരുന്നു സല്‍മാന്റെ ചിരിച്ചുകൊണ്ടുള്ള ആത്മഗതം. ഇതുകേട്ടതും ചിരിച്ചുകൊണ്ട് രേഖ നല്‍കിയ മറുപടിയും ഏറെ രസകരമായിരുന്നു. തന്റെ വിവാഹവും നടക്കാതെ പോയതെന്ന് സല്‍മാന്റെ ഈ ആഗ്രഹം കാരണമായിരിക്കാമെന്നായിരുന്നു രേഖയുടെ മറുപടി. ബിഗ് ബോസില്‍ അവതാരകനായിരിക്കേ ഒരിക്കല്‍ രേഖ ഫ്‌ളോറില്‍ എത്തിയപ്പോഴായിരുന്നു സല്‍മാന്റെ ഈ തുറന്നുപറച്ചില്‍.

  അടുത്തിടെ സല്‍മാന്‍ ഖാന്‍ നടി സോണാക്ഷി സിന്‍ഹയെ വിവാഹം കഴിച്ചുവെന്ന വ്യാജവാര്‍ത്തയും പരന്നിരുന്നു. എന്നാല്‍ ഫോട്ടോഷോപ്പില്‍ ആരോ വ്യാജമായുണ്ടാക്കിയ വാര്‍ത്തയാണിതെന്ന് സോണാക്ഷി സ്‌ക്രീന്‍ഷോര്‍ട്ട് സഹിതം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് ഇതൊരു വ്യാജവാര്‍ത്തയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

  Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?

  ടൈഗര്‍ ത്രീയാണ് ഇനി സല്‍മാന്റേതായി ഒടുവില്‍ പുറത്തിറങ്ങാനുള്ള ചിത്രം. പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിലും കത്രീന കൈഫ് തന്നെയാണ് നായിക. പിന്നാലെ നോ എന്‍ട്രി 2, കഭി ഈദ് കഭി ദിവാലി, ബജ്രംഗി ഭായിജാന്‍ എന്നീ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്. അന്തിം ആയിരുന്നു സല്‍മാന്‍ ഖാന്‍ നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

  English summary
  Salman Khan Katrina Kaif love affair, Here's What superstar reacted against media once
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X