For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖിന് മുൻപ് 'മന്നത്ത്' വാങ്ങാനുള്ള ഓഫർ ലഭിച്ചത് സൽമാന്; വേണ്ടെന്ന് വച്ചതിന്റെ കാരണം വെളിപ്പെടുത്തി താരം

  |

  ഇന്ത്യൻ സിനിമയുടെ താരരാജാവ് എന്നറിയപ്പെടുന്ന താരമാണ് ഷാരൂഖ് ഖാൻ. കിങ് ഖാൻ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന് ലോകമെമ്പാടും നിരവധി ആരാധകരാണ് ഉള്ളത്. യാതൊരു സിനിമാ പരമ്പര്യവുമില്ലാതെ എത്തി ബോളിവുഡിൽ അതിശയിപ്പിക്കുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ നടനാണ് ഷാരൂഖ്. കഠിനാധ്വാനത്തിലൂടെ ഷാരൂഖ് നേടിയെടുത്ത കരിയറും ജീവിതവുമെല്ലാം ഒരുപാട് പേർക്ക് പ്രചോദനമാണ്.

  ബോളിവുഡ് താരങ്ങളിൽ ഇന്ത്യയിൽ ഏറ്റവും വിലകൂടിയ വസതിയുള്ള താരം കൂടിയാണ് ഷാരൂഖ് ഖാൻ. മുംബൈ ബാന്ദ്രയിലുളള ഷാരൂഖിന്റെ 'മന്നത്ത്' എന്ന വീട് ഇടയ്ക്ക് ലോകമെമ്പാടുമുള്ള ഷാരൂഖ് ആരാധകരുടെ സംഗമവേദി കൂടിയാകാറുണ്ട്. ഈദ്, പിറന്നാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിലെല്ലാം മന്നത്തിന് മുന്നിലെ ബാൽക്കണിയിൽ കയറി താരം ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്.

  കഴിഞ്ഞ ഈദിന് ഉൾപ്പെടെ പതിവ് തെറ്റിക്കാതെ ഇളയ മകൻ അബ്രഹാമിനൊപ്പം മന്നത്തിന്റെ ബാൽക്കണിയിൽ എത്തി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തിരുന്നു. ഒരിക്കൽ ഇതുപോലെ ബാൽക്കണിയിൽ നിന്ന് ആരാധകർക്കൊപ്പം ഷാരൂഖ് എടുത്ത സെൽഫികൾ വലിയ രീതിയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

  ഇപ്പോഴിതാ, മന്നത്ത് വാങ്ങാനുള്ള ഓഫർ ആദ്യം ലഭിച്ചത് തനിക്കാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. ഒരു ന്യൂസ് പോർട്ടലിനോടാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ആ സമയത്ത് അദ്ദേഹം കരിയർ ആരംഭിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ, ഇത്രയും വലിയ വീട്ടിൽ താൻ എന്ത് ചെയ്യും എന്ന് അച്ഛൻ സലിം ഖാനുൾപ്പടെ ചിന്തിച്ചിരുന്നുവെന്നും സൽമാൻ പറയുന്നു. അങ്ങനെയാണ് സൽമാൻ ഖാൻ മന്നത്ത് വാങ്ങാനുള്ള ഓഫർ നിരസിച്ചത്.

  പിന്നീട് ഷാരൂഖ് ഖാൻ ആ വീട് വാങ്ങി. തന്റെ ആഡംബര വസതിയാക്കി മാറ്റിയെന്നും സൽമാൻ പറയുന്നു. ഇത്രയും വലിയ വീട്ടിൽ താൻ എന്താണ് ചെയ്യുന്നത് ഷാരൂഖ് ഖാനോട് ചോദിക്കണമെന്ന് സൽമാൻ കരുതിയിരുന്നെന്നും പറയുന്നുണ്ട്.

  ആറ് നിലകളാണ് മന്നത്തിന് ഉള്ളത്. നിലവിൽ ആ വീടിന് 200 കോടി രൂപ മൂല്യമുണ്ടെന്നാണ് കണക്കുകൾ. ബാന്ദ്രയിൽ കടലിനോട് ചേർന്നാണ് ഈ ആഡംബര വസതി. വീടിന്റെ ഇന്റീരിയർ ഡിസൈനിങ് ഒക്കെ ചെയ്തിരിക്കുന്നത് ഷാരൂഖിന്റെ ഭാര്യയും ഇന്റീരിയർ ഡിസൈനറുമായ ഗൗരി ഖാൻ തന്നെയാണ്. അഞ്ചു കിടപ്പുമുറികളാണ് വീട്ടിലുള്ളത് എന്നാണ് പറയുന്നത്.

  മുൻവശത്ത് മനോഹരമായ പൂന്തോട്ടമുള്ള വീടിൻെറ ഇൻറീരിയർ ലോകമെമ്പാടുമുള്ള കൗതുകവസ്തുക്കളും കലാവസ്തുക്കളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. പോഷ് ലോഞ്ച് ഏരിയയും വിശാലമായ അടുക്കളകളും ഷാരൂഖ് ഖാൻെറ ഓഫീസുകളും സ്റ്റുഡിയോയും ജിമ്മുമെല്ലാം വീടിനുള്ളിൽ ഒരുക്കിയിട്ടുണ്ട്.
  ഇതിനു പുറമെ വിശാലമായ ലൈബ്രറി, സ്വകാര്യ ബാർ, എന്നിവയെല്ലാം മന്നത്തിലുണ്ട്. ഓരോ നിലകളിലേക്കും പോകാൻ ലിഫ്റ്റ് സൗകര്യവും വീട്ടിലുണ്ട്.

  Recommended Video

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അതേസമയം, ഷാരൂഖ് ഖാന്റെ ഒരു ചിത്രം റിലീസ് ചെയ്തിട്ട് നാലര വര്‍ഷം കഴിഞ്ഞു. 2018ല്‍ എത്തിയ സീറോ ആയിരുന്നു അവസാന ചിത്രം. തുടര്‍പരാജയങ്ങളെ തുടർന്ന് സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇപ്പോൾ ഒരു ഗംഭീര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് കിങ് ഖാൻ. ഒരുപിടി ശ്രദ്ധേയ പ്രോജക്റ്റുകളാണ് അദ്ദേഹത്തിന്റെതായി പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍, ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്റെ പുതിയ പ്രോജക്ടുകൾ.

  ടൈ​ഗർ ത്രീ, കഭി ഈദ് കഭീ ദിവാലി തുടങ്ങിയ സിനിമകളാണ് സൽമാന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ദബാം​ഗ്, ബജ് രം​ഗി ഭായിജാൻ, സുൽത്താൻ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച നടന്റെ അവസാന രണ്ടു ചിത്രങ്ങൾ കാര്യമായ വിജയം കണ്ടിട്ടില്ല. അതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

  Read more about: salman khan
  English summary
  Salman Khan reveals that he rejected the offer to buy Mannat, which was later bought by Shah Rukh Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X