For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്രീന കൈഫിന്റെ വിവാഹത്തെ കുറിച്ച് രസകരമായി പ്രതികരിച്ച് സൽമാൻ ഖാന്റെ പിതാവ്, വൈറലാവുന്നു

  |

  കഴിഞ്ഞ കുറച്ച് നാളുകളായി ബോളിവുഡ് കോളങ്ങളിലെ ചർച്ച വിഷയം വിക്കി കൗശൽ-കത്രീന കൈഫ് വിവാഹത്തെ കുറിച്ചാണ്. ബോളിവു‍ഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും.വിവാഹത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡിസംബറോടെ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

  നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം നാഗാര്‍ജുനയുടെ സ്റ്റുഡിയോയിലെത്തി സാമന്ത, കാരണം..

  വിവാഹത്തെ കുറിച്ചുള്ള തയ്യാറെടുപ്പുകൾ ഇരു കുടുംബത്തിലും തകൃതിയായി നടക്കുന്നുണ്ടെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹത്തിനായി കത്രീനയുടെ കുടുംബാംഗങ്ങൾ മുംബൈയിൽ എത്തിയിട്ടുണ്ട്. കൂടാതെ ഇവരുടെ ഷോപ്പിംഗ് ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ കല്യാണത്തെ കുറിച്ച് താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഉടൻ തന്നെ ഇതിനെ കുറിച്ച് വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ . സാധാരണഗതിയിൽ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ മാത്രമേ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയുള്ളൂ.

  ഒരു ഹരത്തിന് ചെയ്തതാണ് , ഇപ്പോൾ ഫൗണ്ടേഷന്‍ ഇടേണ്ട അവസ്ഥയാണ്, ടാറ്റുവിനെകുറിച്ച് ഇന്ദ്രജിത്ത്

  മൈക്ക് കിട്ടിയാല്‍ വെറുതെ വിടില്ല, അച്ഛനെപ്പോലെയാണെന്ന് പറയാറുണ്ട്; രാജന്‍ പി ദേവിന്റെ മകന്‍ ജൂബിൽ

  എന്നാൽ വിവാഹത്തെ കുറിച്ചുള്ള വാർത്ത വലിയ ചർച്ചയായപ്പോൾ പ്രതികരിച്ച് വിക്കി രംഗത്ത് എത്തിയിരുന്നു. വിവാഹം ആകുമ്പോൾ അറിയിക്കാമെന്നായിരുന്നു താരം അന്ന് പറഞ്ഞത്. കൂടാതെ താരങ്ങളുടെ വിവാഹനിശ്ചയം രഹസ്യമായ കഴിഞ്ഞവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടി നൽകി കൊണ്ടാണ് വിവാഹ ഗോസപ്പ് വാർത്തയെ കുറിച്ച് പ്രതികരിച്ചത്. ആ വാർത്തകൾ പ്രചരിപ്പിക്കുന്നത്, നിങ്ങളുടെ സുഹൃത്തുക്കളാണ്. സമയം വരുമ്പോള്‍ ഞാന്‍ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണമെമന്നായിരുന്നു നടൻ പറഞ്ഞത്. ഇതിന് പിന്നാലെ താരങ്ങളുടെ വിവാഹവർത്തകൾ സിനിമ കോളങ്ങളിൽ സജീവമാവുകയായിരുന്നു.

  ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് അനുസരിച്ച് ഡിസംബർ ഏഴിനും ഒമ്പതിനും ഇടയ്ക്കാണ് വിവാഹം നടക്കുകമെന്നാണ്.രാജസ്ഥാനിലെ സിക്സ് സെൻസ് ഫോർട്ടിൽ വെച്ചാണ് വിവാഹമെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്. രാജസ്ഥാൻ ദേശീയ ഉദ്യാനത്തിൽ നിന്ന് മുപ്പത് മിനുട്ട് മാത്രം അകലെയാണ് ഈ സ്ഥലം. കത്രീനയുടെ ആഗ്രഹപ്രകാരമാണ് ഈ സ്ഥലം തിരഞ്ഞെടുത്തതെന്നു റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.

  അതേസമയം കത്രീന- വിക്കി കൗശൽ വിവാഹത്തിന് നടൻ സൽമാൻഖാനെ ക്ഷണിക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. സല്ലുവിന്റെ മുൻകാമുകിയായിരുന്ന കത്രീന. ഇവരുടെ ബന്ധം വിവാഹം വരെ എത്തിയിരുന്നു. എന്നാൽ അവസാനം ഇരുവരും ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ബ്രേക്കപ്പിന് ശേഷവും വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. സല്ലുവിന്റെ ചിത്രത്തിലെ നായികയായി കത്രീന എത്താറുണ്ട്. കൂടാതെ ഇരുവരും ഒന്നിച്ച് ഒരു വേദിയിലും എത്താറുണ്ട്. സൽമാനെ ക്ഷണിക്കുമെങ്കിലും വിവാഹത്തിന് നടന്റെ കുടുംബത്തിൽ നിന്ന് മറ്റാരേയും ക്ഷണിക്കില്ലെന്നും റിപ്പോർട്ട് പ്രചരിക്കുന്നുണ്ട്. പിതാവ് സലിം ഖാനെ പോലും അതിഥികളുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

  ഇപ്പോഴിത സിനിമ കോളങ്ങളിൽ വൈറലാവുന്നത് വിക്കി കത്രീന വിവാഹത്തെ കുറിച്ചുള്ള സലിം ഖാന്റെ പ്രതികരണമാണ്. താൻ ഇതിൽ എന്താണ് പ്രതികരിക്കേണ്ടതെന്നാണ് സലിം ഖാൻ പറയുന്നത്. "മാധ്യമങ്ങൾക്ക് സംസാരിക്കാൻ അത്തരം വിഷയങ്ങൾ മാത്രം അവശേഷിക്കുന്നതിനാൽ ഞാൻ അതിനെക്കുറിച്ച് എന്താണ് പറയേണ്ടത്." എന്നായിരുന്നു സലിം ഖാന്റെ പ്രതികരണം. ഇത് വൈറലായിട്ടുണ്ട്. കൂടാതെ വിക്കി - കത്രീന വിവാഹ വർത്ത തെറ്റാണെന്ന് പറഞ്ഞ് കൊണ്ട് നടന്റെ സഹോദരി രംഗത്ത് എത്തിയിട്ടുണ്ട്. താൻ വിക്കിയോട് ഇതിനെ കുറിച്ച് സംസാരിച്ചെന്നും ഇങ്ങനെയൊന്ന് നടക്കുന്നില്ല എന്നാണ് തന്നോട് പറഞ്ഞതെന്നും സഹോദരി ഉപാസന പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ''വിക്കിയുടേയും കത്രീനയുടെയും വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതാണ്. എല്ലാം വെറും കിംവദന്തികളാണ്. ശരിക്കും വിവാഹമാണെങ്കില്‍ അവര്‍ തന്നെ അത് പ്രഖ്യാപിക്കുമായിരുന്നു. ബോളിവുഡ് താരങ്ങളെക്കുറിച്ച് കിംവദന്തികള്‍ പ്രചരിക്കാറുള്ളതാണ്. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ അത് കെട്ടടങ്ങുകയും ചെയ്യും. ഞാന്‍ വിക്കിയോട് സംസാരിച്ചു. ഇങ്ങനെയൊന്നും നടക്കുന്നില്ലെന്ന് അവന്‍ പറഞ്ഞു. അതിനാല്‍ ഇതേക്കുറിച്ച് കൂടുതലൊന്നും പറയാനില്ല'' എന്നായിരുന്നു ഉപസാന പറഞ്ഞത്. എന്തായാലും അടുത്ത ദിവസങ്ങളിൽ സംഭവത്തിന്റെ സത്യാവസ്ഥ അറിയാം

  English summary
  Salman Khan’s father Salim Khan Reaction About Son's Ex Girl Friend Katrina and Vicky Kaushal’s wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X