For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്രീനയെ വിവാഹം കഴിക്കാന്‍ സല്‍മാന്‍ ഖാന്‍ ആഗ്രഹിച്ചിരുന്നു? സല്‍മാന്‍ ഖാന്‍ പറഞ്ഞത്‌

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സല്‍മാന്‍ ഖാന്‍. വര്‍ഷങ്ങളായി തന്റെ താരപദവിയ്ക്ക് യാതൊരു കോട്ടവരും വരാതെ സല്‍മാന്‍ യാത്ര തുടരുകയാണ്. തന്റെ സിനിമകളെ നിരൂപകര്‍ കീറിമുറിച്ച് വിമര്‍ശിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കുന്നത് തുടരുന്നതാണ് സല്‍മാന്‍ ഖാന്റെ വിജയം. ഓരോ സിനിമകളും കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മുന്നേറാറുള്ളത്. ആക്ഷന്‍ ചിത്രങ്ങളാണ് സല്‍മാനെ ഇന്നും താരമാക്കി നിര്‍ത്തുന്നത്.

  അതിസുന്ദരിയായി എത്തി പുഞ്ചിരിതൂകി ഭാവന; പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍

  ബിഗ് സ്‌ക്രീനിലെ വലിയ വിജയങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ സല്‍മാന്റെ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സല്‍മാന്റെ പ്രണയങ്ങളും ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഐശ്വര്യ റായ് മുതല്‍ സല്‍മാന്‍ ഖാന്റെ പ്രണയങ്ങള്‍ പലതും വിവാദത്തിലാണ് അവസാനിച്ചത് എന്നതും ശ്രദ്ധേയമാണ്. അതേസമയം തന്റെ മുന്‍കാമുകിമാരില്‍ ചിലരുമായി സല്‍മാന് ഇപ്പോഴും അടുത്ത സൗഹൃദവുമുണ്ട്. അത്തരത്തില്‍ സല്‍മാനുമായി ഇപ്പോഴും നല്ല സൗഹൃദമുള്ള മുന്‍ കാമുകിയാണ് കത്രീന കൈഫ്.

  Salman Khan

  ഒരു കാലത്ത് ബോളിവുഡിലെ സൂപ്പര്‍ ജോഡിയായിരുന്നു സല്‍മാന്‍ ഖാനും കത്രീന കൈഫും. സ്‌ക്രീനിലെ പ്രണയം ഇവര്‍ ഓഫ് സ്‌ക്രീനിലും തുടരുകയായിരുന്നു. കത്രീനയുമായി കടുത്ത പ്രണയത്തിലായിരുന്ന സല്‍മാന്‍ ഖാന്‍ വിവാഹത്തെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ ഖാന്‍ കത്രീനയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ താരസുന്ദരി വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ കരിയറിലായിരുന്നു കത്രീനയുടെ ശ്രദ്ധ.

  ഒരിക്കല്‍ സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയുടെ വിവാഹത്തില്‍ നിന്നുമുള്ള സല്‍മാന്റേയും കത്രീനയുടേയും വീഡിയോ വൈറലായതും ഈ റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. ഞാന്‍ എന്ത് ചെയ്യാനാണ്, ഖാന്‍ ആകാനുള്ള വലിയ അവസരമാണ് നീ നഷ്ടപ്പെടുത്തിയത് എന്ന് സല്‍മാന്‍ ഖാന്‍ കത്രീനയോട് പറയുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. പിന്നീട് കത്രീനയുമായുള്ള വിവാഹം നടക്കാതെ പോയതിനെക്കുറിച്ച് സല്‍മാന്‍ തന്നെ പരോക്ഷമായി പ്രതികരിച്ചിരുന്നു.

  എപ്പോഴും പെണ്‍കുട്ടി തയ്യാറാകുന്നതാണ് നല്ലത്. പെണ്‍കുട്ടി വിവാഹത്തിന് തയ്യാറുകയും നിങ്ങള്‍ വിവാഹത്തിന് തയ്യാറാകാതെ വരികയും ചെയ്താല്‍ അതൊരു നല്ല സാഹചര്യമല്ലെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഞാന്‍ എന്നും പ്രതീക്ഷിച്ചിരുന്നത് പെണ്‍കുട്ടി വിവാഹത്തിന് തയ്യാറാകാതെ വരുമെന്നായിരുന്നു. അതിനാല്‍ വേദന കുറവാണെന്നും കുറ്റബോധം കുറാവണെന്നും പറഞ്ഞ സല്‍മാന്‍ എന്നാല്‍ ആരെങ്കിലും നോ പറയുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞിരുന്നു. പിന്നീട് ഒരിക്കല്‍ രാജീവ് മസന്ദിന് നല്‍കിയ അഭിമുഖത്തില്‍ താനൊരു നല്ല കാമുകനാണോ എന്ന ചോദ്യത്തിന് അല്ലെന്നാണ് കേള്‍ക്കുന്നത് എന്നായിരുന്നു സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടി. കത്രീന പറയുന്നത് അവര്‍ നിങ്ങളുടെ എല്ലാ സിനിമകളും കാണും എന്നാല്‍ നിങ്ങള്‍ അവളുടെ സിനിമകളൊന്നും കാണില്ലെന്നാണ്. ഇത് ശരിയാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു സല്‍മാന്‍ ഖാന്‍ നല്‍കിയ ഉത്തരം.

  സമാന്തയും നാഗ ചൈതന്യയും കുടുംബകോടതിയില്‍; പിരിയാനുള്ള കാരണവും പുറത്ത്!

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  പ്രണയ ബന്ധം തകര്‍ന്ന ശേഷവും സല്‍മാന്‍ ഖാനും കത്രീനും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ടൈഗര്‍ സിന്ദാ ഹേ, ഏക് താ ടൈഗര്‍, ഭാരത് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. സല്‍മാന്‍ ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ടൈഗര്‍ ത്രീയിലും കത്രീനയാണ് നായിക. ഈ ചിത്രത്തിന്റെ ചിത്രീകരണം വിദേശത്ത് തുടരുകയാണ്. ചിത്രത്തിനായി കത്രീനയും സല്‍മാനും കഠിനമായ വര്‍ക്ക് ഔട്ടുകളിലൂടെയായിരുന്നു തയ്യാറായത്. അതേസമയം കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ ഖാന്‍ നായകനാകുന്ന പുതിയ സിനിമയായ അന്തിമിന്റെ സോംഗ് പുറത്തിറങ്ങിയത്. സീറോയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

  Read more about: salman khan
  English summary
  Salman Khan Wanted To Marry Katrina Kaif Then What Happened
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X