Don't Miss!
- Sports IPL 2024: രോഹിത് ശര്‍മയും ഇഷാനും പുറത്ത്! ലേലത്തില്‍ മുംബൈ നിലനിര്‍ത്തുക ഈ നാലു പേരെ
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സംഗീത ബിജ്ലാനിനെ സ്വന്തമാക്കാന്‍ കല്ല്യാണക്കുറി അടിച്ച സല്മാന്; ഒടുവില്‍ സംഭവിച്ചത്
ദില്ലി: കഴിഞ്ഞ മൂന്ന് ദശകക്കാലത്തിനിടെയുള്ള അഭിനയ ജീവിതത്തില്‍ ഒരുവിധം എല്ലാ നായികമാരെയും സ്ക്രീനില്‍ പ്രണയിച്ച താരമാണ് സല്മാന് ഖാന്. താരം അഭിനയിച്ച സിനിമകളിലെ പ്രണയരംഗങ്ങള്‍ ആരാധകരെ രസിപ്പിച്ചെങ്കില് അതിലേറെ ശ്രദ്ധ ആകര്‍ഷിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞതും വെള്ളിത്തിരയ്ക്ക് പുറത്തെ പ്രണയങ്ങളും വേര്‍പിരിയലുമായിരുന്നു. 52-ാം വയസ്സിലും സല്മാന് തന്റെ ബാച്ചിലര്‍ പദവി വിട്ടൊഴിയാന്‍ തയ്യാറായിട്ടില്ല.
കത്രീന കെയ്ഫ് മുതല്‍ ലുലിയ വാന്ഡുര് വരെ ഓരോ സമയത്തും ഓരോ പേരുകള്‍ക്കും ഒപ്പം സല്‍മാന്റെ നാമം വാര്‍ത്തകളിലെത്തും. ഇതെല്ലാം വെറും അഭ്യൂഹങ്ങളായി തള്ളിക്കളയുന്ന താരത്തെയാണ് ഇന്ന് കാണാന്‍ കഴിയുക. പക്ഷെ 90-കളില്‍ ഇതായിരുന്നില്ല സ്ഥിതി. അന്ന് സല്മാന് ഖാന് പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയും ചെയ്ത ഒരു നായികയുണ്ടായിരുന്നു, സാക്ഷാല്‍ സംഗീത ബിജ്ലാനി. വിവാഹത്തീയതി വരെ നിശ്ചയിച്ച ശേഷമാണ് സംഗതി തകര്‍ന്നത്.
1988-ല്‍ ഒരു പാര്‍ട്ടിയില്‍ വെച്ച് കണ്ടുമുട്ടിയ പരിചയത്തില്‍ ആരംഭിച്ച കാര്യങ്ങള്‍ ഒടുവില്‍ വിവാഹം കഴിക്കുമെന്ന സല്‍മാന്റെ വെളിപ്പെടുത്തല്‍ വരെയെത്തി. 93-ല്‍ താരം ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം വിവാഹത്തിന് തീയതി കുറിച്ചു. 1994 മെയ് 27 എന്ന് നിശ്ചയിച്ച് ക്ഷണക്കത്ത് വരെ അടിച്ച ആ വിവാഹം പക്ഷെ സംഭവിച്ചില്ല. സല്മാന് സോമി അലിയുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് സംഗീത വിവാഹത്തില്‍ നിന്നും പിന്‍വാങ്ങിയത്.
സല്മാന് വഞ്ചിച്ചത് കൊണ്ടാണ് താന്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞതെന്ന് സംഗീത പിന്നീടൊരു അഭിമുഖത്തില്‍ വ്യക്തമാക്കി. കല്ല്യാണം കഴിക്കാന്‍ മാത്രമുള്ള മൂല്യം സല്മാനില്ലെന്നും അന്നവര്‍ പറഞ്ഞിരുന്നു. തന്റെ തട്ടിപ്പ് പിടിക്കപ്പെട്ടതോടെയാണ് വിവാഹം പൊളിഞ്ഞതെന്ന് സല്‍മാനും സമ്മതിച്ചിരുന്നു. എന്തായാലും ഇപ്പോള്‍ ഇരുവരും മികച്ച സുഹൃത്തുക്കളാണ്.
-
വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ
-
അവളെ കരുവാക്കി കൊണ്ട് അവന് ക്യാമറയ്ക്ക് വേണ്ടി കളിച്ചതാണ്! ജാസ്മിന്-ഗബ്രി ബന്ധത്തെ പറ്റി ബിഗ് ബോസ് പ്രേക്ഷകർ
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്