For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാലം മാറി, സ്ത്രീകളും! ബോളിവുഡ് എന്‍ട്രി എപ്പോള്‍? സമാന്ത മനസ് തുറക്കുന്നു

  |

  ഈ വര്‍ഷം ശക്തമായ പ്രകടനം കാഴ്ചവച്ചവരില്‍ ഒരാളാണ് സമാന്ത. ദ ഫാമിലി മാന്‍ സീസണ്‍ ടുവിലൂടെ ഡിജിറ്റല്‍ അരങ്ങേറ്റം നടത്തിയ സമാന്തയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തിനായി സമാന്ത നടത്തിയ മേക്കോവറും കയ്യടി നേടിയിരുന്നു. ഈ വിജയത്തോടെ ബോളിവുഡിലേക്ക് ചുവടുമാറ്റാനുള്ള ഒരുക്കത്തിലാണ്. പുതിയ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. അനുയോജ്യമായ തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ് സമാന്ത.

  ഇതെന്താ പൂന്തോട്ടമോ? കിടിലന്‍ ലുക്കില്‍ തിളങ്ങി അനാര്‍ക്കലി

  അതേസമയം രണ്ട് പുതിയ സിനിമകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് സമാന്ത. പുതുമുഖ സംവിധായകന്‍ ശാന്തരൂബന്‍ ജ്ഞാനശേഖരന്റെ സിനിമയും ഹരി-ഹരീഷ് കൂട്ടുകെട്ടിന്റെ സിനിമയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായാണ് ഈ സിനിമകള്‍ പുറത്തിറങ്ങുക. തനിക്ക് ചേര്‍ന്ന കഥാപാത്രത്തിനും തിരക്കഥയ്ക്കുമായാണ് ബോളിവുഡ് അരങ്ങേറ്റത്തിനായി സമാന്ത കാത്തിരിക്കുന്നത്. കഥാപാത്രമായി മാറാന്‍ സാധിക്കുകയും വ്യത്യസ്തമായ കഥാപാത്രവുമാണെങ്കില്‍ താന്‍ തയ്യാറാണെന്നാണ് സമാന്ത പറയുന്നത്.

  കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌ഐയിലും സമാന്ത എത്തിയിരുന്നു. ഇതാദ്യമായാണ് ഫെസ്റ്റിവലില്‍ സമാന്ത എത്തുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ഫെസ്റ്റിവലിലേക്ക് ക്ഷണിക്കപ്പെട്ട ചുരുക്കം ചിലരില്‍ ഒരാളാണ് സമാന്ത. അതേക്കുറിച്ചുള്ള ചോദ്യത്തിന് സമാന്ത നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

  ''സിനിമയോടും കലയോടുമുള്ള സ്‌നേഹം ആഘോഷിക്കാന്‍ വരുന്ന രാജ്യത്തു നിന്നുമുള്ള മഹത്തായ ഒരൂ കൂട്ടം ആളുകളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സിനിമയ്ക്ക് സാമൂഹികയും പ്രാദേശികവുമായ അതിരുകളെ മറി കടക്കാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. ഫാമിലി മാനിലൂടെ ഞാന്‍ കൂറേക്കൂടി ആളുളിലേക്ക് അടുക്കുകയായിരുന്നുവെന്നും അതിന് ക്രിയേറ്റര്‍മാരോട് നന്ദി പറയുന്നു'' എന്നായിരുന്നു താരത്തിന്റെ മറുപടി. സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യത്തിലും അവതരിപ്പിക്കുന്ന രീതിയിലുമുള്ള മാറ്റത്തെക്കുറിച്ചും സമാന്ത മനസ് തുറന്നു.

  ''പടിപടിയായുള്ളതും വളരെ അത്യാവശ്യവുമായൊരു പരിണാമമായിരുന്നു അത്. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ ഇന്നത്തെ സിനിമ ഒരുപാട് മാറ്റം കൊണ്ടു വന്നിട്ടുണ്ട്. നായകന്റെ നിഴലാകാതെ തന്നെ സ്ത്രീകള്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. ഒടിടി വലിയൊരു ഇടം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അഭിനേതാക്കള്‍ക്ക് അത് വലിയ ആവേശം പകരുന്നതാണ്. സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ നിലവിലുള്ള വാണിജ്യ ചേരുവകളെ തകര്‍ക്കാനും കുറേക്കൂടി യാഥാര്‍ത്യമായ, ലെയറുകളുള്ള കഥാപാത്രങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്നു. മണികര്‍ണിക, നിരജ, പിങ്ക്, റാസി, മേരി കോം പോലുള്ള സിനിമകള്‍ ബോക്‌സ് ഓഫീസ് വിജയമാവുകയും ചെയ്യുന്നു. നടിമാര്‍ക്ക് ഇത് നല്ല അവസരമാണ്'' എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

  ഭാഷയുടെ അതിരുകള്‍ മായുന്നതും താരങ്ങള്‍ പല ഭാഷയിലും അഭിനയിക്കാന്‍ തയ്യാറാകുന്നിതെക്കുറിച്ചും സമാന്ത സംസാരിച്ചിരുന്നു. ഭാഷ ഏതാണെങ്കിലും സിനിമയുടെ ശക്തി വളരെ വലുതാണെന്നാണ് സമാന്ത പറയുന്നത്. നല്ല ഉദ്ദേശത്തോട് കൂടിയും ഹൃദയം സമര്‍പിച്ചും ഒരുക്കുകയാണെങ്കില്‍ ഏത് ഭാഷയിലുള്ള സിനിമയും ഇംപാക്ട് സൃഷ്ടിക്കുമെന്നാണ് സമാന്ത പറയുന്നത്. കാഴ്ചക്കാരുമായി സംവദിക്കുന്നുണ്ടെങ്കില്‍ ഭാഷ ഒരു കടമ്പയല്ലെന്ന് ബാഹുബലിയും കെജിഎഫും കാണിച്ചു തന്നുവെന്നും സമാന്ത ചൂണ്ടിക്കാണിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും സമാന്ത പറഞ്ഞു. ആളുകള്‍ ഇപ്പോള്‍ മലയാളം ത്രില്ലറുകളും കൊറിയന്‍ ഡ്രാമകളും കാണുകയാണ്. സബ്‌ടൈറ്റില്‍ ഉപയോഗിക്കുന്നു. പുതിയത് എന്തുണ്ടെന്നാണ് ആളുകള്‍ നോക്കുന്നതെന്നും സമാന്ത ചൂണ്ടിക്കാണിച്ചു.

  റണ്‍വീറിന്റെ നായിക ആകേണ്ടത് ആലിയ അല്ല, ഞാനാണ്! സംവിധായകനോട് വാശി പിടിച്ച് ദീപിക

  ചാനലുകൾക്കെതിരെ പരാതിയുമായി സാമന്ത | FilmiBeat Malayalam

  പിന്നാലെ എപ്പോഴാണ് ബോളിവുഡ് സിനിമയില്‍ കാണാന്‍ സാധിക്കുക എന്ന ചോദ്യത്തിനും ഉത്തരം പറയുകയായിരുന്നു സമാന്ത. ''എന്തുകൊണ്ട് ഇല്ല. ശരിയായ തിരക്കഥ വരികയാണെങ്കില്‍, ഞാന്‍ താല്‍പര്യപ്പെടും. എനിക്ക് ഭാഷയല്ല പ്രധാനം. ഒരു തിരക്കഥ തിരഞ്ഞെടുക്കാനുള്ള കാരണം എന്റെ ചിന്തയാണ്. തിരക്കഥ നല്ലതാണോ, ഞാന്‍ അതില്‍ ചേരുമോ, അതിനോട് നീതി പുലര്‍ത്താന്‍ എനിക്ക് സാധിക്കുമോ,ഇതൊക്കെയാണ് ഞാന്‍ ഒരു പുതിയ സിനിമ ചെയ്യുന്നതിന് മുമ്പ് സ്വയം ചോദിക്കാറുള്ള ചോദ്യങ്ങള്‍''. എന്നായിരുന്നു സമാന്ത പറഞ്ഞത്.

  Read more about: samantha
  English summary
  Samantha About Change In Portrayal Of Women And Bollywood Entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X