For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നാ​ഗചൈതന്യ ഒന്നിനും കൊള്ളാത്തവൻ', കങ്കണയുടെ പോസ്റ്റിന് കമന്റുമായി സാമന്ത

  |

  ആരാധകരെയും സിനിമാമേഖലയേയും ഞെട്ടിച്ചുകൊണ്ടാണ് നടൻ നാ​ഗചൈതന്യയും സാമന്ത അക്കിനേനിയും വിവാഹമോചിതരാകാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴും പല ആരാധകരും ആ വാർത്ത വിശ്വസിച്ചിട്ടില്ല. വെറും നാല് വർഷം മാത്രം നീണ്ടുനിന്ന ദാമ്പത്യ ജീവിതമായിരുന്നു താരദമ്പതികൾ അവസാനിപ്പിച്ചത്. ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹിതരാകാൻ സാമന്തയും നാ​ഗചൈതന്യയും തീരുമാനിച്ചത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻ ഫോളോയിങ് ഉണ്ടായിരുന്ന കപ്പിൾ കൂടിയായിരുന്നു ചായിസാം എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന സാമന്തയും നാ​ഗചൈതന്യയും.

  Also Read: കരഞ്ഞുകൊണ്ട് 'ബജ്റാവോ മസ്താനിയി'ൽ നിന്ന് പിന്മാറുന്നുവെന്ന് പ്രിയങ്ക പറഞ്ഞതെന്തിന്?

  ഇരുവരും സംയുക്തമായി സമൂഹമാധ്യമങ്ങളിലൂടെ പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചിതരാകാൻ പോകുന്നുവെന്ന് അറിയിച്ചത്. 'ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും.... ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്. അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു.... ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർഥിക്കുന്നുവെന്നുമാണ്' വിവാഹമോചനം പ്രഖ്യാപിച്ച് ഇരുവരും കുറിച്ചത്.

  Also Read: കരീനയുടെ വിവാഹ വസ്ത്രത്തിനും പറയാനുണ്ട് ചരിത്രം

  സിനിമാ മേഖലയിൽ നിന്ന് അടക്കമുള്ളവരെല്ലാം ചായിസാം പ്രസ്താവന വായിച്ച ഞെട്ടലിലായിരുന്നു. വിവാഹമോചന പ്രഖ്യാപനത്തിന് പിന്നാലെ സാമന്തയെ പിന്തുണച്ച് ആദ്യം രം​ഗത്തെത്തിയ താരമാണ് ബോളിവുഡ് നടി കങ്കണ റണൗട്ട്. നാ​ഗചൈതന്യയെ ഒന്നിനും കൊള്ളത്താവൻ എന്ന് വിശേഷിപ്പിച്ച് സാമന്തയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന തരത്തിലുള്ള കുറിപ്പാണ് അന്ന് കങ്കണ പങ്കുവെച്ചത്. കൂടാതെ നാ​ഗചൈതന്യയുടേയും സാമന്തയുടേയും വിവാഹമോചനത്തിന് കാരണം ബോളിവുഡിലെ വിവാഹമോചന വിദ​ഗ്ധനായ നടനാണെന്നും താരം കുറ്റപ്പെടുത്തിയിരുന്നു. വിവാഹമോചനത്തിന്​ കാരണം പുരുഷന്മാരാണെന്നും അവർ വേട്ടക്കാരും സ്​ത്രീകൾ പരിപാലിക്കുന്നവരാണെന്നും കങ്കണ കുറിച്ചിരുന്നു. കൂടാതെ വസ്​ത്രം മാറുന്നതുപോലെ സ്​ത്രീകളെ മാറ്റുന്നവരോട്​ ദയ കാണിക്കരുതെന്നും അവർ പറഞ്ഞിരുന്നു. അന്ന് കങ്കണയുടെ പോസ്റ്റ് വലിയ ശ്രദ്ധനേടുകയും ചെയ്തിരുന്നു. കങ്കണയുടെ പോസ്റ്റിന് സാമന്തയോ നാ​ഗചൈതന്യയോ മറുപടി നൽകിയിരുന്നില്ല. അടുത്തിടെ സ്ത്രീശാക്തീകരണത്തിന്റെ പ്രതിരൂപമാണ് സാമന്തയെന്നും കങ്കണ വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ വിവാഹമോചനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോൾ ആദ്യമായി കങ്കണയുടെ ഒരു സോഷ്യൽമീഡിയ കുറിപ്പിന് കമന്റുമായി എത്തിയിരിക്കുകയാണ് സാമന്ത.

  കങ്കണയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ധാക്കഡിലെ വിവിധ ലുക്കുകൾ പങ്കുവെച്ചുള്ള കങ്കണയുടെ സോഷ്യൽമീഡിയ പോസ്റ്റിനാണ് സാമന്ത കമന്റ് ചെയ്തിരിക്കുന്നത്. ലൈക്കും തീയുടെ ഇമോജിയാണ് കങ്കണയുടെ പോസ്റ്റിന് കമന്റായി സാമന്ത നൽകിയത്. ധാക്കഡ് റിലീസിനായുള്ള കാത്തിരിക്കുന്നുവെന്ന സൂചന കൂടിയാണ് സാമന്തയുടെ കമന്റ് വ്യക്തമാക്കുന്നത്. നാ​ഗചൈതന്യയെ കുറിച്ച് കങ്കണ മോശമായി അഭിപ്രായപ്പെട്ടിട്ടും കങ്കണയോട് സാമന്തയ്ക്ക് അഭിപ്രായ വ്യത്യാസമില്ലായെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇരുവരും തമ്മിൽ ഒരു സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും ഇതിൽ നിന്നും വ്യക്തമാണ്.

  റസ്നീഷ് റാസിയാണ് കങ്കണയുടെ ധാക്കഡിന്റെ സംവിധായകൻ. 2022 ഏപ്രിൽ 8ന് ചിത്രം പ്രദർശനത്തിനെത്തും. സ്പൈ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഏജന്റ് അ​ഗ്നി എന്ന കഥാപാത്രമായാണ് കങ്കണയെത്തുന്നത്. അർജുൻ റാംപാലും ദിവ്യ ദത്തയുമാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മധ്യപ്രദേശിലും ബുഡാപെസ്റ്റിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഈ വർഷം ഒക്ടോബറിലാണ് നേരത്തെ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ട് പോയതിനാൽ റിലീസും നീട്ടുകയായിരുന്നു. ധാക്കഡ് തന്റെ കരിയറിന് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ വഴിത്തിരിവാകുമെന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ കങ്കണ പറഞ്ഞിരുന്നത്. റിതേഷ് ഷായാണ് ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിയാണ് കങ്കണയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം.

  Sidharth's cryptic post on Samantha get backlash from published

  വിവാഹമോചനം പ്രഖ്യാപിച്ച ശേഷം സാമന്തയും പുതിയ സിനിമകളുടെ ചിത്രീകരണവും മറ്റ് ജോലികളുമായി തിരക്കിലാണ്. വിജയദശമി ദിനത്തിൽ രണ്ട് പുതിയ സിനിമകൾ കൂടി സാമന്തയുടെതായി പ്രഖ്യാപിച്ചിരുന്നു. ശന്തരുബൻ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത സിനിമയാണ് ഒന്നാമത്തേത്. സാമന്ത നായികയാകുന്ന ഈ പുതിയ ചിത്രം തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. നായിക വേഷത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശന്തരുബൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡ്രീം വാര്യര്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിക്കുന്നത്. വിവാഹ, വിവാഹമോചന വാർത്തകൾക്കും അതേ തുർന്ന് വന്ന ​ഗോസിപ്പുകൾക്കുമെല്ലാം ​ഗുഡ് ബോ പറഞ്ഞ് വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സാമന്ത. ഹരീഷും ഹരി ശങ്കറും ചേർന്നാണ് രണ്ടാമത്തെ സാമന്ത സിനിമ സംവിധാനം ചെയ്യുന്നത്. ഈ ചിത്രവും തെലുങ്കിലും തമിഴിലുമായിട്ടുമാണ് എത്തുക. ശ്രീദേവി മൂവീസാണ് സിനിമയുടെ നിർമാണം അതേസമയം ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത കാത്തുവാക്ക്ല രണ്ട് കാതലാണ് തമിഴിൽ ചിത്രീകരണം പൂർത്തിയായ മറ്റൊരു സാമന്ത സിനിമ. വിജയ് സേതുപതിയാണ് ചിത്രത്തിൽ നായകൻ. മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നയൻതാരയാണ്. അടുത്തിടെയാണ് സാമന്ത മിത്തോളജിക്കൽ സിനിമയായ ശാകുന്തളത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. മലയാളി താരം ദേവ് മോഹനാണ് ചിത്രത്തിൽ നായകൻ. ​ഗുണശേഖരനാണ് സിനിമ സംവിധാനം ചെയ്തത്. അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ലവ് സ്റ്റോറി എന്ന സിനിമയാണ് അവസാനമായി റിലീസിനെത്തിയ നാ​ഗ ചൈതന്യ സിനിമ. സായ് പല്ലവിയായിരുന്നു ചിത്രത്തിൽ നായിക. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ വലിയ തുക കലക്ഷനായി നേടിയ സിനിമ കൂടിയായിരുന്നു ലവ് സ്റ്റോറി. കൂടാതെ ആമിർ ഖാനൊപ്പം ലാൽ സിങ് ഛദ്ദയിലും നാ​ഗ ചൈതന്യ അഭിനയിച്ചിട്ടുണ്ട്. കരീന കപൂറാണ് ആമിർ ഖാന്റെ നായികയായി ഈ ചിത്രത്തിൽ എത്തുന്നത്.

  Read more about: naga chaithanya samantha kangana
  English summary
  Samantha Finally Respond To Kangana After She Called Naga Chaitanya A Brat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X