For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമാന്ത യുഎസില്‍ തന്നെ, പക്ഷെ ചര്‍മ രോഗം ചികിത്സിക്കാന്‍ പോയതല്ല! സത്യാവസ്ഥ ഇതാണ്‌

  |

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരത്തില്‍ നിന്നും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് സമാന്ത. ദ ഫാമിലി മാന്‍ സീസണ്‍ ടുവിലെ മിന്നും പ്രകടനം നേടിക്കൊടുത്ത സ്വീകാര്യതയും താരപരിവേഷവും സമാന്തയെ ഇന്നത്തെ ഏറ്റവും വലിയ നായികയാക്കി മാറ്റിയിരിക്കുകയാണ്. താരത്തിന്റെ ബോളിവുഡ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം പുറത്ത് വന്ന സ്റ്റാര്‍ റേറ്റിംഗില്‍ ആലിയ ഭട്ടിനെ പിന്തള്ളിക്കൊണ്ട് രാജ്യത്തിലെ ഏറ്റവും വലിയ നായികയായി മാറിയിരിക്കുകയാണ് സമാന്ത.

  Also Read: 'ഇയാളെ വിവാഹം കഴിച്ചതിന് ഒരു കാരണം പറയാമോ?' വായടപ്പിച്ച് മഹാലക്ഷ്മി

  കരിയറില്‍ ഇങ്ങനെ കുതിക്കുമ്പോഴും സമാന്തയുടെ വ്യക്തിജീവിതം വാര്‍ത്തകളില്‍ ഇടം നേടുന്നത് അത്ര നല്ല കാരണങ്ങളാലല്ല. താരത്തിന്റെ വിവാഹ മോചനം കഴിഞ്ഞ വര്‍ഷമായിരുന്നു. ഇതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളൊക്കെ ഒന്നടങ്ങിയിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നത് സമാന്തയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകളാണ്.

  സമാന്തയ്ക്ക് ഗുരുതരമായ ചര്‍മരോഗമാണെന്നും അത് ചികിത്സിക്കാനായി യുഎസിലേക്ക് പോയെന്നുമായിരുന്നു ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത. ആരാധകരെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തതായിരുന്നു ഈ വാര്‍ത്ത. താരം തന്റെ പുതിയ സിനിയുടെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും പുതിയ സിനിമയുടെ ചിത്രീകരണം മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടുവെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ സമാന്തയുടെ മാനേജര്‍ തന്നെ നേരിട്ടെത്തി വാര്‍ത്തകള്‍ അസത്യമാണെന്ന് അറിയിക്കുകയായിരുന്നു.

  Also Read: ഉമ്മ വെക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ കാമുകി ഇട്ടിട്ട് പോയി; എന്റെ നാണമാണ് അതിന് കാരണമെന്ന് അക്ഷയ് കുമാര്‍


  എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് ആശ്വാസകരമായൊരു വാര്‍ത്തയാണ് വന്നിരിക്കുന്നത്. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും സമാന്ത യുഎസിലേക്ക് പോയത് ചികിത്സയ്ക്കായല്ലെന്നുമാണ് പുതിയ വാര്‍ത്ത. തന്റെ പുതിയ വെബ് സീരീസായ സിറ്റഡലിന് വേണ്ടി തയ്യാറാകാനാണ് താരം യുഎസിലേക്ക് പോയിരിക്കുന്നത്. റൂസോ സഹോദരന്മാരുടെ സീരീസിന്റെ ഹിന്ദി പതിപ്പിലാണ് സമാന്ത അഭിനയിക്കുന്നത്. കഥാപാത്രമായി മാറുവാനായി കഠിനമായ പരിശീലനമാണ് താരം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ഫാമിലി മാന് വേണ്ടി സമാന്ത നടത്തിയ മേക്കോവര്‍ വലിയ പ്രശംസ നേടിയിരുന്നു.

  Also Read: 'ഈ അവസ്ഥയിലും സി​ഗരറ്റ് കിട്ടിയാൽ വലിക്കും, ഇതുവരെ കുറ്റബോധം തോന്നേണ്ട പ്രവൃത്തി ചെയ്തിട്ടില്ല'; ശ്രീനിവാസൻ


  ''സിറ്റഡലിലെ തന്റെ കഥാപാത്രമായി മാറാന്‍ വേണ്ടിയാണ് സമാന്ത യുഎസിലെത്തിയത്. വളരെ കഠിനമായ പരിശീലനമാണ് നടക്കുന്നത്. ശാരീരികമായി വലിയ മാറ്റം വരുത്താന്‍ ശ്രമിക്കുകയാണ് താരം. ആക്ഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്കൊപ്പമാണ് സമാന്തയുടെ പരിശീലനം'' എന്നണ് താരവുമായി അടുത്തവൃത്തം പറഞ്ഞിരിക്കുന്നത്. സമാന്തയുടെ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ വാക്കുകള്‍.

  ഫാമിലി മാന്‍ ഒരുക്കിയ രാജും ഡികെയും തന്നെയാണ് സിറ്റഡലിന്റെ ഹിന്ദി പതിപ്പൊരുക്കുന്നത്. അതേസമയം ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സമാന്ത സോഷ്യല്‍ മീഡിയയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. തന്റെ പുതിയ സിനിമയായ ശാകുന്തളത്തിന്റെ റിലീസ് തിയ്യതി പങ്കുവെക്കാനാണ് താരം വീണ്ടും സോഷ്യല്‍ മീഡിയയിലെത്തിയത്. മലയാളി താരം ദേവ് മോഹന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. യശോദയാണ് സമാന്തയുടെ റിലീസ് കാത്തു നില്‍ക്കുന്ന മറ്റൊരു ചിത്രം.

  ഇതിനിടെ സമാന്ത വീണ്ടും വിവാഹത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹ മോചനം നേടിയതായി അറിയിക്കുന്നത്. എന്നാല്‍ സദ്ഗുരു സമാന്തയെ വീണ്ടുമൊരു വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാര്‍ത്തകളോട് സമാന്ത ഇതുവരെ പ്രതികരിച്ചിട്ടില്ല. നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്ന് കഴിയുകയാണ് സമാന്ത. ഇതാണ് താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചടക്കം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ കാരണമായത്.

  Read more about: samantha
  English summary
  Samantha Is In Us But Not For Skin Treatment But For Another Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X