For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിക്കിനെ 'എടുത്ത് ഉടുത്ത' പ്രിയങ്കയുടെ കളിയാക്കലിന് പ്രതികരണവുമായി സമാന്ത; ഒളിയമ്പോ എന്ന് ആരാധകര്‍!

  |

  കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത് താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസുമായിരുന്നു. പ്രിയങ്കയും നിക്കും തമ്മില്‍ പിരിയുകയാണോ എന്ന സംശമായിരുന്നു ഇന്നലെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേരില്‍ നിന്നും നിക്കിന്റെ സര്‍ നെയിം ആയ ജൊനാസ് എന്നത് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വിവാഹ മോചന അഭ്യൂഹങ്ങള്‍ സജീവമായത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ നിരസിച്ചു കൊണ്ട് പ്രിയങ്കയുടെ അമ്മ മധു ചോപ്ര തന്നെ രംഗത്ത് എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ അവസാനിക്കുകയും ചെയ്തു.

  സാരിയിൽ സുന്ദരിയായി കീർത്തി സുരേഷ്, ചിത്രങ്ങൾ വൈറലാവുന്നു

  പിന്നാലെ താരം പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ ദ ജൊനാസ് ബ്രദേഴ്‌സ് ഫാമിലി റോസ്റ്റ് പരിപാടിയില്‍ നിന്നുമുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവിനേയും അദ്ദേഹത്തിന്‍രെ കുടുംബത്തിലെ മറ്റുള്ളവരേയും പ്രിയങ്ക റോസ്റ്റ് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. രസകരമായ വീഡിയോയില്‍ കടുത്ത പരിഹാസങ്ങളാണ് പ്രിയങ്ക നിക്കിനെതിരെ നടത്തുന്നത്. ഭാര്യയുടെ പരിഹാസങ്ങളെ ചിരിച്ചും കയ്യടിച്ചുമാണ് നിക്ക് സ്വീകരിക്കുന്നത്.

  പ്രിയങ്കയുടെ റോസ്റ്റിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ പേര് മാറ്റം ഈ പരിപാടിയുടെ പ്രചരണാര്‍ത്ഥമായിരുന്നുവെന്നാണ് പലരും വിലയിരുത്തുന്നത്. വീഡിയോയില്‍ തനിക്കും നിക്കിനുമിടയിലെ പത്ത് വയസിന്റെ പ്രായ വ്യത്യാസമടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞാണ് പ്രിയങ്ക ചിരി പടര്‍ത്തുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇതോടെ താരങ്ങളും പ്രതികരണങ്ങളുമായി എത്തുകയായിരുന്നു. പിന്നാലെ തെന്നിന്ത്യന്‍ താരം സമാന്തയും പ്രതികരണവുമായി എത്തിയിട്ടുണ്ട്.

  ്പ്രിയങ്കയുടെ വീഡിയോ പങ്കുവെക്കുകയായിരുന്ന സമാന്ത ചെയത്. അമേസിംഗ് എന്ന സ്റ്റിക്കറും താരം വീഡിയോടൊപ്പം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് കുറിപ്പുകളൊന്നും താരം പങ്കുവച്ചിട്ടില്ല. നേരത്തെ പ്രിയങ്ക തന്റെ പേര് മാറ്റിയപ്പോള്‍ ആരാധകര്‍ സമാന്തയുമായിട്ടായിരുന്നു പ്രിയങ്കയെ താരതമ്യം ചെയ്തത്. സമാന്തയും നാഗ ചൈതന്യയും പിരിഞ്ഞത് ഈയ്യടുത്തായിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേരുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര്‍ നെയിം അക്കിനേനി എന്നത് പിന്‍വലിക്കുകയായിരുന്നു സമാന്ത ചെയ്തത്. ഇതോടെയാണ് ഇരുവരും പിരിയുകയാണെന്ന അഭ്യൂഹം പ്രചരിച്ചത്. സമാനമായ രീതിയിലൂടെ പ്രിയങ്കയും വിവാഹ മോചന സൂചനകള്‍ നല്‍കുകയായിരുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

  നിക്കും ഞാനും തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. തൊണ്ണൂറുകളിലെ പല കാര്യങ്ങളും അദ്ദേഹത്തിന് അറിയില്ല. അതൊക്കെ ഞാനാണ് പറഞ്ഞ് കൊടുക്കുന്നത്. മാത്രമല്ല ഞങ്ങള്‍ പരസ്പരം അറിയില്ലാത്തത് പഠിപ്പിച്ച് കൊടുക്കാറുമുണ്ട്. ഉദാഹരണം പറഞ്ഞാല്‍, ടിക് ടോക് എങ്ങനെ യൂസ് ചെയ്യണെന്ന് അദ്ദേഹമാണ് എനിക്ക് പറഞ്ഞ് തന്നത്. എന്നാല്‍ എങ്ങനെയാണ് വിജയകരമായൊരു അഭിനയ ജീവിതം കൊണ്ട് പോകാമെന്ന് ഞാന്‍ കാണിച്ച് കൊടുത്തു എന്നായിരുന്നു പ്രിയങ്കയുടെ ഒരു തമാശ.'ഇതുവരെ കുട്ടികളില്ലാത്ത ഒരേയൊരു ജൊനാസ് ദമ്പതികള്‍ ഞങ്ങളാണ്, അതുകൊണ്ടാണ് ഈ പ്രഖ്യാപനം നടത്താന്‍ ഞാന്‍ ആവേശഭരിതയാകുന്നത്. പക്ഷേ കുട്ടി ഞങ്ങളോട് ക്ഷമിക്കണം. ഞാനും നിക്കും നിന്നെ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ഇന്ന് രാത്രി ഞങ്ങള്‍ മദ്യപിച്ച് നാളെ ഉറങ്ങാന്‍ ആണ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രിയങ്ക തമാശയായി പറയുന്നു.

  'സീരിയൽ കാണുന്നത് ഫാഷൻ ഷോ കാണാനല്ല', ഇനിയെങ്കിലും മാറ്റി പിടിക്കൂവെന്ന് 'കൂടെവിടെ'യുടെ ആരാധകർ

  Priyanka chopra's natural hair mask

  അതേസമയം മുന്‍ഭര്‍ത്താവായ നാഗ ചൈതന്യയുടെ ജന്മദിനത്തിന് സാമന്ത ഒരു ആശംസ പോലും പറയാത്തത് ചില ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. നവംബര്‍ ഇരുപത്തിമൂന്നിനാണ് നാഗ ചൈതന്യ തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്. ഇത്തവണ വിവാഹമോചനം കാരണം പിറന്നാളോഘോഷം ചെറിയ രീതിയിലായിരുന്നു. എങ്കിലും സാമന്ത മാത്രം വരാതിരുന്നതും പിന്നാലെ നടിയുടെ പട്ടികള്‍ക്ക് ആശംസ അറിയിച്ചതുമാണ് വിമര്‍ശനങ്ങള്‍ക്ക് പ്രധാന കാരണമായി മാറിയത്. താരത്തിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു.

  Read more about: samantha priyanka chopra
  English summary
  Samantha Reacts To The Video Of Priyanka Chopra Roasting Her Husband Nick Jonas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X