Don't Miss!
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- News
'കിഫ്ബിയെ തകര്‍ക്കാൻ ശ്രമം'; ഇ.ഡിക്കെതിരെ അഞ്ച് എംഎല്‍മാര്‍ ഹൈക്കോടതിയില്‍
- Finance
ഉടന്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്കില്‍ പരീക്ഷിക്കാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
ജവാനിലേക്ക് ആദ്യം തിരഞ്ഞെടുത്തത് സാമന്തയെ; താരം ചിത്രത്തിൽ നിന്നും പിന്മാറാൻ ഉണ്ടായ കാരണം ഇതാണ്
കിംഗ് ഖാനും ആറ്റ്ലിയും ഒന്നിക്കുന്ന ജവാന്റെ ടൈറ്റില്‍ അനൌണ്സ്മെന്റ് വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഷാരൂഖ് ഖാന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യ ചിത്രം 2023 ജൂൺ 2 ന് റിലീസ് ചെയ്യും.
ഷാരൂഖ് ഖാനെ കൂടാതെ, ചിത്രത്തിൽ നയൻതാര, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാവും ചിത്രം പുറത്തിറങ്ങുക.
Also Read: മലൈകയ്ക്കൊപ്പം ഹിറ്റ് പാട്ടില്‍ ഷാരൂഖ് ഡാന്‍സ് ചെയ്തത് മണിരത്നത്തെ പറഞ്ഞ് പറ്റിച്ച്! ആ കഥ ഇങ്ങനെ
ജവാൻ സിനിമയിൽ ഷാരൂഖിനൊപ്പം നായികയായി അഭിനയിക്കാൻ ആദ്യം തിരഞ്ഞെടുത്തത് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
2019 ൽ ചിത്രത്തിലെ നായിക വേഷത്തിൽ അഭിനയിക്കാൻ സാമന്ത റൂത്ത് പ്രഭുവിനെ അണിയറപ്രവർത്തകർ സമീപിച്ചിരുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു.
എന്നാൽ, സാമന്ത ചിത്രത്തിന്റെ ഓഫർ നിരസിക്കുകയായിരുന്നു. ഷാരൂഖ് ഖാന്റെ നായികയായി എത്താൻ ലഭിച്ച അവസരം താരം എന്തുകൊണ്ടാണ് നിരസിച്ചു എന്ന ചോദ്യം ആരാധകർക്കിടയിൽ ഉയർന്നിരുന്നു.

എന്നാൽ 2017 നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷമാണ് സാമന്തക്ക് ഈ ഓഫർ ലഭിച്ചത്. വിവാഹ ശേഷം കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ വേണ്ടിയാണ് സാമന്ത ജവാനിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഇതോടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് നയൻതാരയ്ക്ക് ആ വേഷം നൽകുകയായിരുന്നു.
എന്നാൽ, സാമന്തയും നാഗ ചൈതന്യയും വേർപിരിയുകയും സാമന്ത വീണ്ടും സിനിമയിൽ സജീവമാവുകയുമാണ് ഉണ്ടായത്.
Also Read: ഭാര്യയെ ഉപേക്ഷിച്ചതാണ് എല്ലാത്തിനും കാരണം; നാഗ ചൈതന്യയ്ക്ക് പരാജയങ്ങള്‍ മാത്രമോ? റിപ്പോര്‍ട്ടിങ്ങനെ
സാമന്ത തന്റെ പബ്ലിക് പ്രൊഫൈലുകളിൽ നിന്ന് അക്കിനേനിയെ ഒഴിവാക്കിയതോടെയാണ് ഇരുവരും വേർപിരിയുകയാണെന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വന്നത്. ഇരുവരുടെയും വേർപിരിയൽ വാർത്ത അവരുടെ ആരാധകരെ ആഴത്തിൽ ഞെട്ടിച്ചിരുന്നു.

ജവാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ആക്ഷന്‍ എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Also Read:നയന്‍താരയുടെ വിവാഹസാരി റെഡി, നിറം... പൊതുവേദിയില്‍ തുറന്ന് പറഞ്ഞ് വിഘ്നേഷ് ശിവന്
കിംഗ് ഖാന് ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയ വിവരം. 'റോ'യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഒരു അന്വേഷണ ഉദ്യോഗസ്ഥയായിട്ടാണ് നയൻതാര ചിത്രത്തിൽ വേഷമിടുന്നത്. റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൌരി ഖാന് ആണ് ചിത്രം നിർമ്മിക്കുന്നത്.

ഷാരൂഖ് ഖാന്റെ ഒരു ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ട് മൂന്നര വർഷം ആയിരിക്കുകയാണ്. 2018ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ 'സീറോ'യുടെ പരാജയത്തിനു പിന്നാലെ സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു അദ്ദേഹം.
അതിനുശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്' ആണ് ഷാരൂഖ് ആദ്യമായി ചിത്രീകരണത്തില്‍ പങ്കെടുത്ത സിനിമ. ഈ ചിത്രമാവും ആദ്യം എത്തുക. രാജ്കുമാര് ഹിറാനി സംവിധാനം ചെയ്യുന്ന ഡംകിയും ഷാരൂഖിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
വർക്ക് ഫ്രണ്ടിൽ, പത്താൻ, ഡങ്കി എന്നീ ചിത്രങ്ങളിലാണ് ഷാരൂഖ് അഭിനയിക്കുന്നത്.