Just In
- 13 min ago
ഞാനും ഞാനുമെന്റാളും, അഞ്ചു വര്‍ഷത്തെ പ്രണയം,മഹാരാജാസിലെ പിള്ളേരുടെ പ്രണയകഥ..!
- 1 hr ago
യുവനടന്മാരില് ചിലരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം! വെളിപ്പെടുത്തലുമായി മഹേഷ്
- 1 hr ago
അവസരങ്ങള്‍ നഷ്ടപ്പെട്ടതിന് കാരണമിതാണ്! ഇനിയും നിലപാടുകളില്‍ മാറ്റമില്ലെന്ന് നടി രമ്യ നമ്പീശന്
- 1 hr ago
എല്ലാ സ്ത്രീകളോടും തൊഴുകൈയോടെ മാപ്പ് പറയു! ലജ്ജ തോന്നുന്നു, സംവിധായകനോട് അമ്മ
Don't Miss!
- Lifestyle
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- Finance
ഐസിഐസിഐ ബാങ്കിന്റെ പുതിയ ഇടപാട് നിരക്കുകൾ ഇങ്ങനെ, അറിഞ്ഞില്ലെങ്കിൽ പോക്കറ്റ് കാലിയാകും
- News
ഇത് വെള്ളരിക്കാപ്പട്ടണമല്ല, ഇവിടെ ഭരണഘടനയും നിയമങ്ങളുമുണ്ട്, പോലീസ് നടപടിക്കെതിരെ തെലങ്കാന ബിജെപി
- Automobiles
ജീപ്പ് ഗ്രാൻഡ് കമാണ്ടർ PHEV ചൈനയിൽ അവതരിപ്പിച്ചു; വില 28.37 ലക്ഷം
- Technology
4500 എംഎഎച്ച് ബാറ്ററി, 33W ഫാസ്റ്റ് ചാർജ്ജുമായി iQOO നിയോ റേസിങ് എഡിഷൻ പുറത്തിറക്കി
- Travel
തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ
- Sports
ട്വന്റി-20 ലോകകപ്പ്: വിരാട് കോലിയുടെ പദ്ധതി ഇങ്ങനെ, 'കുല്‍ചാ' ജോടിയെ കളിപ്പിക്കുമോ?
നടി സീനത്ത് അമാന്‍ പ്രമുഖ നടന്റെ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നു, പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകള്‍!
ആദ്യകാലത്ത് ബോളിവുഡിലെ ശക്തമായ കഥാപാത്രങ്ങള്‍ കണ്ടിരുന്നത് സീനത്ത് അമാനിലുടെയായിരുന്നു. അക്കാലത്ത് സീനത്ത് തന്റെ സൗന്ദര്യം കൊണ്ട് സിനിമ പ്രേമികളുടെ ഹരമായി മാറിയിരുന്നു.
എന്നാല്‍ വ്യക്തി ജീവിതത്തില്‍ നേരിട്ട ദുരന്തം സീനത്തിനെ തളര്‍ത്തി. വിവാഹിതനായ ആളുമായി നടിക്കുണ്ടായിരുന്ന ബന്ധമാണ് ശാരീരികമായി തന്നെ നടി ആക്രമിക്കപ്പെടുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

സഞ്ജ് ഖാനും സീനത്ത് അമാനുമായുണ്ടായിരുന്ന ബന്ധം
അബ്ദുള്ള ആന്‍ഡ് ലൗ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്നുമാണ് സീനത്ത് അമാനും സഞ്ജയ് ഖാനും തമ്മില്‍ പരിചയത്തിലാവുന്നത്. അന്ന് സഞ്ജയുടെ വിവാഹം കഴിഞ്ഞ് മൂന്നു മക്കളുമുണ്ടായിരുന്നു. സീനത്ത് ആണെങ്കില്‍ താരമായി വളര്‍ന്നു വരുന്നതെ ഉണ്ടായിരുന്നുള്ളു.

ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു
ഇരുവരും 1978 ഡിസംബര്‍ 30 ന് മറ്റ് രണ്ടുപേരുടെ സാന്നിധ്യത്തില്‍ ജയ്സല്‍മീരില്‍ നിന്നും വിവാഹം കഴിച്ചിരുന്നെന്ന് മുമ്പ് ഒരു ഇന്റര്‍വ്യുവില്‍ സീനത്ത് ഏറ്റു പറഞ്ഞിരുന്നു.

താന്‍ അബ്ബാസിനെ വിവാഹം കഴിച്ചിരുന്നു
ഈ പറഞ്ഞത് ശരിയാണ് താന്‍ അബ്ബാസിനെ (സഞ്ജയുടെ ശരിയായ പേരാണ്) വിവാഹം കഴിച്ചിരുന്നു. ആ വിവാഹബന്ധത്തില്‍ താന്‍ വിശുദ്ധിയുണ്ടെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അദ്ദേഹത്തിന് വേണ്ടി ജോലികളെല്ലാം ചെയ്ത് ഒരു നിഷ്കളങ്കയായ ഭാര്യയാവാന്‍ താന്‍ ശ്രമിച്ചിരുന്നതായും സീനത്ത് പറയുന്നു.

പല അവസരങ്ങളും നഷ്ടപ്പെടുത്തി
ബി ആര് ചോപ്രാ, ടോണി ടീറ്റോ എന്നിവരുടെ സിനിമക്കായി സീനത്ത് ഡേറ്റ് നല്‍കിയിരുന്നു. അത് സഞ്ജയുടെ ഉറപ്പിനുമേലെയായിരുന്നു. എന്നാല്‍ സീനത്തിന് ബി ആര് ചോപ്രാ, ജീപക് പ്രശാര്‍ എന്നിവരുമായി ബന്ധമുണ്ടെന്ന് സഞ്ജയുടെ ആരോപണത്തെ തുടര്‍ന്ന് താരം ആ അവസരങ്ങളെല്ലാം കണ്ണീരോടെ വേണ്ടെന്ന് വെക്കുകയായിരുന്നു.

ബി ആര് ചോപ്രായുടെ സിനിമയിലേക്ക്
കാലങ്ങള്‍ക്ക് ശേഷം ചോപ്രയുടെ സിനിമയിലഭിനയിക്കാനായി സീനത്ത് ബോംബെയിലെത്തി. അവിടെ വെച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെ സഞ്ജയുമായി സംസാരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ത്തിവെക്കാന്‍ താരത്തിന് താല്പര്യവുമില്ലായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കിടെ കടന്ന് വന്ന സഞ്ജയ് സീനത്ത് എന്തിന് ഇവിടെ വന്നു എന്നു ചോദ്യച്ച ബഹളം ഉണ്ടാക്കാന്‍ തുടങ്ങി. പാര്‍ട്ടി മുഴുവന്‍ നിര്‍ത്തിവെക്കേണ്ടി വന്ന അവസ്ഥയായി.

സഞ്ജയുമായി ഒറ്റക്ക് സംസാരിക്കണമെന്ന് സീനത്ത്
സഞ്ജയുമായി തനിക്ക ഒറ്റക്ക് സംസാരിക്കണമെന്ന ആവശ്യമായിരുന്നു സീനത്ത് മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ അവിടെ നിന്നും നടിയെ പറഞ്ഞ് വിട്ടതിന് ശേഷം സഞ്ജയ് അവരെ പിന്തുടരുകയായിരുന്നു.

മനുഷ്യനിലെ മൃഗം പുറത്തുവന്നു അടുത്തുള്ള ഒരു മുറിയില്‍ നിന്നും സഞ്ജയുടെ ഉള്ളിലുള്ള മൃഗം പുറത്തുവരികയായിരുന്നു. സീനത്തിനെ കൊണ്ട് ഒരു വാക്ക് സംസാരിപ്പിക്കാന്‍ അനുവധിക്കാതെ നടിയുടെ മറ്റു ബന്ധങ്ങള്‍ വീണ്ടും ആരോപിച്ച് ഉപദ്രവിക്കുകയായിരുന്നു.
അടുത്തുള്ള ഒരു മുറിയില്‍ നിന്നും സഞ്ജയുടെ ഉള്ളിലുള്ള മൃഗം പുറത്തുവരികയായിരുന്നു. സീനത്തിനെ കൊണ്ട് ഒരു വാക്ക് സംസാരിപ്പിക്കാന്‍ അനുവധിക്കാതെ നടിയുടെ മറ്റു ബന്ധങ്ങള്‍ വീണ്ടും ആരോപിച്ച് ഉപദ്രവിക്കുകയായിരുന്നു.

പിച്ചി ചീന്തിയ അവസ്ഥ
അവസാനമായപ്പോഴെക്കും സീനത്തിന്റെ മുഖമെല്ലാം രക്തത്തില്‍ കുതിര്‍ന്നിരുന്നു. 8 ദിവസം സീനത്തിന് കിടന്ന കിടപ്പു തന്നെ കിടക്കേണ്ടി വന്നിരുന്നു.

ഫാമിലി ഡോക്ടര്‍ പറഞ്ഞിരുന്നത്
നടിയുടെ ഫാമിലി ഡോക്ടര്‍ പറഞ്ഞിരുന്നത് അവളുടെ മുഖമെല്ലാം രക്തം കട്ടപിടിച്ചിരിക്കുകയാണെന്നും കണ്ണുകളില്‍ മുറിവേറ്റ് കറുത്ത പാടുകള്‍ ഉണ്ടെന്നുമായിരുന്നു. ചുണ്ടുകളിലും കണ്ണുകളിലും രക്തം കളം കെട്ടി കിടക്കുകയായിരുന്നു. എന്നാല്‍ നിരന്തരമായിട്ടുള്ള ശുശ്രൂഷകള്‍ക്ക് ശേഷമായിരുന്നു സീനത്ത് ാ ഷോക്കില്‍ നിന്നും പൂര്‍ണമായും മുക്തയായത് എന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്.

പരാതികളൊന്നുമില്ലാതെ സീനത്ത്
താന്‍ ഇത്രയധികം ഉപദ്രവിക്കപ്പെട്ടിട്ടും സീനത്ത് പരാതികളൊന്നും കൊടുത്തിരുന്നില്ല. കാരണം അവള് അത്രയധികം സഞ്ജയിയെ സ്നേഹിച്ചിരുന്നു എന്നതായിരുന്നു.