twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഡെറിക് അബ്രഹാമിന് ഭീഷണിയുണ്ടാവുമോ? രണ്‍ബീറിന്റെ സഞ്ജു കേരളത്തിലും തരംഗം! കളക്ഷന്‍ റെക്കോര്‍ഡിങ്ങനെ..

    |

    ബോളിവുഡിലെ പ്രമുഖ താരം സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സഞ്ജു തിയറ്ററുകളിലേക്ക് ജൂണ്‍ അവസാനത്തോടെ എത്തിയിരിക്കുകയാണ്. സഞ്ജയ് ദത്തായി രൂപം മാറിയ രണ്‍ബീര്‍ കപൂറിന്റെ പ്രകടനം മികച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. തുടക്കം നെഗറ്റീവ് റിവ്യൂ വന്നെങ്കിലും ബോക്‌സോഫീസില്‍ വിജയക്കൊടി പാറിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

    ബോളിവുഡില്‍ എക്കാലവും വിവാദം ഉണ്ടാക്കിയ താരമായിരുന്നു സഞ്ജയ് ദത്ത്. അതിനാല്‍ അദ്ദേഹത്തിന്റെ കഥ സിനിമയാവുമ്പോള്‍ എങ്ങനെയായിരിക്കും എന്നറിയാനുള്ള ആകാംഷ പ്രേക്ഷകര്‍ക്കും ഉണ്ടായിരുന്നു. സിനിമയില്‍ തന്നെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാണെന്ന് സഞ്ജയ് ദത്ത് തന്നെ സമ്മതിച്ചിരുന്നു.

    സഞ്ജു

    സഞ്ജു

    രണ്‍ബീര്‍ കപൂറിനെ നായകനാക്കി രാജ്കുമാര്‍ ഹിരനി സംവിധാനം ചെയ്ത സിനിമയാണ് സഞ്ജു. സഞ്ജയ് ദത്തിന്റെ ബയോപിക്കായി നിര്‍മ്മിച്ച സിനിമ ജൂണ്‍ 29 നായിരുന്നു റിലീസ് ചെയ്തിരുന്നത്. പരേഷ് റാവല്‍, വിക്കി കൗശല്‍, മനീഷ കൊയ്‌രാള, ദിയ മിര്‍സ, സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ, പിയൂഷ് മിത്ര തുടങ്ങി ബോളിവുഡില്‍ നിന്നും വമ്പന്‍ താരനിരയായിരുന്നു സിനിമയില്‍ അണിനിരന്നത്. രാജ്കുമാര്‍ ഹിരനി ഫിലിംസ്, വിനോദ് ചോപ്ര ഫിലിംസ് എന്നിവയുടെ ബാനറിലായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

    ബോക്‌സോഫീസിലെ വിജയം

    ബോക്‌സോഫീസിലെ വിജയം

    റിലീസിനെത്തിയ ദിവസം മുതല്‍ മൂന്ന് ദിവസം കഴിയുമ്പോള്‍ സഞ്ജു ബോക്‌സോഫീസില്‍ വലിയ വിജയം കണ്ടെത്തി കഴിഞ്ഞിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍ കൂട്ടുകെട്ടിലെത്തിയ റേസ് 3 യുടെ കളക്ഷന്‍ റെക്കോര്‍ഡാണ് സഞ്ജു ഇപ്പോള്‍ അതിവേഗം മറികടന്നിരിക്കുന്നത്. ആദ്യദിനത്തില്‍ 34.75 കോടിയായിരുന്നു സിനിമ നേടിയത്. അതേ സമയം റേസ് 3യ്ക്ക് കിട്ടിയത് 29.17 കോടിയായിരുന്നു. രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായി മാറാനുള്ള സകല സാധ്യതകളും സഞ്ജു കാണിക്കുന്നുണ്ട്.

    മൂന്ന് ദിവസത്തെ കളക്ഷന്‍

    മൂന്ന് ദിവസത്തെ കളക്ഷന്‍

    റിലീസ് ദിവസമായ വെള്ളിയാഴ്ച 34.75 കോടിയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. രണ്ടാം ദിവസം 38.60 കോടി നേടിയ സിനിമ മൂന്നാം ദിവസം 46.71 കോടി രൂപയായിരുന്നു സ്വന്തമാക്കിയത്. ഇതോടെ ആദ്യ മൂന്ന് ദിവസം കൊണ്ട് നൂറ് കോടി മറികടന്ന് 120.06 കോടി എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. നിലവില്‍ മറ്റുള്ള കണക്കുകള്‍ കൂടി നോക്കുമ്പോള്‍ മൂന്ന് ദിവസം കൊണ്ട് 150 കോടി രൂപയും സഞ്ജു പെട്ടിയിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പുതിയ റെക്കോര്‍ഡിലെത്താന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് വിചാരിക്കുന്നത്.

    കേരളത്തിലും തരംഗം..

    കേരളത്തിലും തരംഗം..

    മെഗാസ്റ്റാറിന്റെ അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. എന്നാല്‍ സഞ്ജുവിനും കേരളത്തില്‍ വലിയ സ്വീകരണം തന്നെയായിരുന്നു ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 22 പ്രദര്‍ശനമാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ മോശമില്ലാത്ത പ്രകടനം നടത്തിയ സിനിമ 18.27 ലക്ഷമാണ് കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നും മൂന്ന് ദിവസം കൊണ്ട് നേടിയത്.

    English summary
    Sanju Movie box office 3 day collection report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X