For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് വര്‍ഷം പ്രണയിച്ചു, ബ്രേക്ക് അപ്പ് സഹിക്കാനായില്ല! പക്ഷെ അത് കാരണം ഇന്ന് 14 കോടിയുടെ വീടുണ്ടായെന്ന് സാന്യ

  |

  ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാന്യ മല്‍ഹോത്ര. ആമിര്‍ ഖാന്‍ ചിത്രം ദംഗലിലൂടെ സിനിമയിലത്തിയ സാന്യ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്തിയ താരമാണ്. താരത്തിന്റെ പ്രകടനത്തിന് ആരാധകരുടെ കയ്യടിയും ലഭിക്കുന്നത്. ഈയ്യടുത്ത് നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ മീനാക്ഷി സുന്ദരേശ്വര്‍ എന്ന സിനിമയിലെ സാന്യയുടെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പിന്റെ കഥയാണ് മീനാക്ഷി സുന്ദരേശ്വര്‍ പറയുന്നത്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് സാന്യയും മനസ് തുറന്നിരിക്കുകയാണ്.

  മേക്കപ്പില്ലെങ്കിലും മഞ്ജു വാര്യർ സുന്ദരിയാണ്, ചിത്രം കാണാം

  താന്‍ ഒരാളെ വളരെ ആഴത്തില്‍ പ്രണയിച്ചിരുന്നുവെന്നാണ് സാന്യ പറയുന്നത്. നാല് വര്‍ഷത്തോളം ആ പ്രണയം നീണ്ടു നിന്നിരുന്നുവെന്നും സാന്യ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം, 2020 ല്‍ ആ പ്രണയ ബന്ധം അവസാനിക്കുകയായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോള്‍ മുംബൈയിലാണ് സാന്യ സ്ഥിരതാമസമാക്കിയിരിക്കുന്നത്. നേരത്തെ താരം ഡല്‍ഹിയിലായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്ത് ആരംഭിച്ച പ്രണയമായിരുന്നു കഴിഞ്ഞ വര്‍ഷം അവസാനിച്ചതെന്നാണ് സാന്യ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  എന്നാല്‍ താന്‍ പ്രണയിച്ചിരുന്നയാളുടെ പേരോ മറ്റ് വിവരങ്ങളോ പങ്കുവെക്കാന്‍ സാന്യ കൂട്ടാക്കിയില്ല. പ്രണയ തകര്‍ച്ച വളരെയധികം പ്രയാസം നിറഞ്ഞ സമയമായിരുന്നുവെന്നും താന്‍ ഒറ്റയ്ക്കായിരുന്നു ആ അവസ്ഥയെ നേരിട്ടതെന്നുമാണ് സാന്യ പറയുന്നത്. എന്നാല്‍ പ്രണയ തകര്‍ച്ച കാരണം സങ്കടപ്പെട്ടിരിക്കാനോ സ്വയം നശിപ്പിക്കാനോ സാന്യ കൂട്ടാക്കിയില്ല. ഈ സമയം സാന്യ ചെലവിട്ടത് സ്വയം മെച്ചപ്പെടാനായിരുന്നു. സ്വന്തം വ്യക്തിത്വത്തെ മനസിലാക്കാനും നന്നാക്കാനും ഈ സംഭവം ഒരു കാരണമായെന്നാണ് സാന്യ പറയുന്നത്. ഇന്ത്യയില്‍ സെല്‍ഫ് ലവ് എന്നൊരു ആശയത്തെ പൊതുവെ ആരും പിന്തുണയ്ക്കാറോ പ്രോത്സാഹിപ്പിക്കാറോ ഇല്ലെന്നാണ് സാന്യ പറയുന്നത്.

  തന്നെ സംബന്ധിച്ച് പ്രണയതകര്‍ച്ച വേദന നിറഞ്ഞതായിരുന്നുവെന്നും അതില്‍ നിന്നും പുറത്ത് കടക്കാന്‍ സമയമെടുത്തുവെന്നും സാന്യ പറയുന്നു. എന്നാല്‍ താന്‍ സ്വയം മാറിയതോടെ ജീവിതത്തിലും കരിയറിലും അത് നല്ല രീതിയില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയെന്നും ഇന്ന് താന്‍ 14 കോടിയുടെ വീടിന് ഉടമയാണെന്നും സാന്യ പറയുന്നത്. താരത്തിന്റെ അഭിനയ ജീവിതവും മിന്നും ഫോമിലാണുള്ളത്. നിരവധി സിനിമകള്‍ ഈയ്യടുത്തായി സാന്യയുടേതായി പുറത്തിറങ്ങുകയും പ്രശംസ നേടുകയും ചെയ്തു.

  ദംഗലിലൂടെ തന്നെ താന്‍ മികച്ചൊരു പ്രതിഭയാണെന്ന് ബോധ്യപ്പെടുത്താന്‍ സാന്യയ്ക്ക് സാധിച്ചിരുന്നു. പിന്നാലെ അഭിനയിച്ച പട്ടാക്കയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ബദായ് ഹോയിലൂടെ വന്‍ വിജയവും സ്വന്തമാക്കി. തുടര്‍ന്ന് സാന്യ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ ഫോട്ടോഗ്രാഫ് ആയിരുന്നു. നാവസുദ്ദീന്‍ സിദ്ദീഖിയായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ സാന്യയുടെ പ്രകടനം വലിയ സ്വീകാര്യത നേടി. മിലോനി എന്ന കഥാപാത്രമായി മാറിയ സാന്യ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. തുടര്‍ന്ന് അഭിനയിച്ചത് വിദ്യാ ബാലന്‍ ചിത്രം ശകുന്തള ദേവിയിലായിരുന്നു. ഇതിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു.

  'ഞാൻ അകപ്പെട്ടപോലെയായിരുന്നു, ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടി'; വെളിപ്പെടുത്തി നടി

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ലുഡോയിലെ വേഷവും കൈയ്യടി നേടി. ലുഡോയ്ക്ക് ശേഷം നെറ്റ്ഫ്‌ളിക്‌സിലൂടെ തന്നെ പുറത്തിറങ്ങിയ പഗ്ലെയ്റ്റും ചിത്രത്തിലെ സാന്യയുടെ അഭിനയവും ആരാധകരുടേയും നിരൂപകരുടേയും പ്രശംസ നേടിയതായിരുന്നു. നിരവധി സിനിമകളാണ് സാന്യയുടെതായി പുറത്തിറങ്ങാനുള്ളത്. വിക്രാന്ത് മാസിയ്ക്കും ബോബി ഡിയോളിനും ഒപ്പം അഭിനയിക്കുന്ന ലവ് ഹോസ്റ്റലാണ് പുതിയ സിനിമ. പിന്നാലെ ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തിലും സാന്യ അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രമായ ഹിറ്റിന്റെ ഹിന്ദി റീമേക്കിലും സാന്യയാണ് നായിക. ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം നോക്കിക്കാണുന്ന സാന്യ മികച്ചൊരു നര്‍ത്തകി കൂടിയാണ്.

  Read more about: actress
  English summary
  Sanya Malhotra Opens Up About Her Heart Breaking Break Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X