For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളെ രക്ഷിക്കണമെന്ന് ആദ്യ ഭര്‍ത്താവിനോട് നടി അമൃത സിംഗ്; കരീനക്കൊപ്പം ഡല്‍ഹിയിലേക്ക് പറന്ന് സെയിഫ്

  |

  ബോളിവുഡിലെ യുവനടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ വിയോഗം വലിയ ആഘാതമായിരുന്നു ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയത്. ജൂണിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ താരത്തെ സ്വന്തം വസതിയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു വന്നു. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയ്ക്ക് ഇതില്‍ പങ്കുണ്ടെന്ന ആരോണം വന്നു. പിന്നാലെ മയക്കുമരുന്നുകളുടെ ഉപയോഗം ചര്‍ച്ചയായി.

  മയക്കുമരുന്ന് കേസിപ്പോള്‍ ബോളിവുഡില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നടിമാരായ ദിപീക പദുക്കോണ്‍, രാകുല്‍പ്രീത് സിംഗ്, സാറ അലി ഖാന്‍ തുടങ്ങിയവരൊക്കെ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇവരുടെ വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത് വന്നതോടെയാണ് എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇപ്പോഴിതാ സാറ അലിഖാന്റെ ഏറ്റവും പുതിയ ചില ചിത്രങ്ങളാണ് വൈറലാവുന്നത്.

  മുന്‍നടി അമൃത സിംഗിന്റെയും സെയിഫ് അലി ഖാന്റെയും മകളായ സാറ അലി ഖാന്‍ കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. സുശാന്ത് സിംഗ് രജപുത് ആയിരുന്നു ചിത്രത്തിലെ നായകന്‍. ആദ്യ സിനിമയുടെ ചിത്രീകരണ സമയത്ത് സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് അടുത്തിടെ താരപുത്രി വെളിപ്പെടുത്തിയിരുന്നു. എന്‍സിബിയുടെ ചോദ്യം ചെയ്യലിനിടെയാണ് പ്രണയിച്ചിരുന്ന സമയത്ത് സുശാന്തിനൊപ്പം താന്‍ തായ്‌ലാന്‍ഡില്‍ പോയിട്ടുണ്ടെന്നുള്ള കാര്യം കൂടി താരപുത്രി വെളിപ്പെടുത്തിയത്.

  താനിത് വരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും വല്ലപ്പോഴും സുശാന്ത് കഞ്ചാവ് വലിച്ചിരുന്നതായിട്ടും ചോദ്യം ചെയ്യലില്‍ സാറ വ്യക്തമാക്കിയിരുന്നു. താരപുത്രിയുടെ ഈ തുറന്ന് പറച്ചില്‍ വലിയ രീതിയില്‍ വൈറലാവുകയും ചെയ്തു. ഇതിനിടെ എന്‍സിബിയുടെ ചോദ്യം ചെയ്യലിന് മാതാവ് അമൃത സിംഗിനും സഹോദരന്‍ ഇബ്രഹാമിനുമൊപ്പം എത്തുന്ന സാറയുടെ ചില ഫോട്ടോസാണ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്. ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു സാറയും കുടുംബവും. അവിടെ നിന്നുമാണ് മുംബൈയിലേക്ക് എത്തുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഫോട്ടോസാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

  അതേ സമയം മകളെ സഹായിക്കില്ലെന്ന നിലപാടിലാണ് സാറയുടെ പിതാവും ബോളിവുഡിലെ മുന്‍നിര നായകനുമായ സെയിഫ് അലി ഖാനെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സാറയോട് പിതാവിന് ദേഷ്യമാണെന്നാണ് അറിയുന്നത്. സാറയുടെ മാതാവും സെയിഫിന്റെ ആദ്യ ഭാര്യയുമായ അമൃത സിംഗ് മകള്‍ക്ക് വേണ്ടി സഹായം തേടി സെയിഫിനെ സമീപിച്ചെങ്കിലും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭാര്യ കരീന കപൂറിനും മകന്‍ തൈമൂര്‍ അലി ഖാനുമൊപ്പം സെയിഫ് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണ്.

  ലാല്‍ സിംഗ് ചദ്ദ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയായിരുന്നു കരീന ഡല്‍ഹിയിലേക്ക് പോയത്. രണ്ടാമതും കരീന ഗര്‍ഭിണിയായതിനാലും സാറയുടെ പ്രശ്‌നങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ കൂടിയാണ് സെയിഫ് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്നതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. മകളുടെ സിനിമയിലേക്കുള്ള പ്രവേശന സമയത്ത് വലിയ പിന്തുണയുമായി സെയിഫ് എത്തിയിരുന്നു. ഇന്‍ഡസ്ട്രിയില്‍ ഒരുപാട് ചതിക്കുഴികളുണ്ടെന്നും അതിനാല്‍ മകള്‍ സിനിമയിലേക്ക് വരുന്നതില്‍ തനിക്ക് പേടിയുണ്ടെന്നും അന്ന് താരം പങ്കുവെച്ചിരുന്നു.

  ആദ്യ സിനിമയിലൂടെ തന്നെ തന്റെ കഴിവ് പുറത്തെടുക്കാന്‍ അവസരം കിട്ടിയതോടെ സാറ അലി ഖാന്‍ ബോളിവുഡില്‍ തിളങ്ങി. കേദാര്‍നാഥ് റിലീസിനെത്തുന്നതിന് മുന്‍പ് തന്നെ അടുത്ത സിനിമകളിലേക്കുള്ള അവസരം താരപുത്രിയ്ക്ക് ലഭിച്ചിരുന്നു. കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ ബോളിവുഡിലെ മുന്‍നിര നായികമാര്‍ക്കൊപ്പം വളര്‍ന്ന സാറ അലി ഖാന്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങളില്‍ നിന്നെല്ലാം അതിവേഗം പുറത്ത് കടക്കട്ടേ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

  English summary
  Sara Ali Khan Latest Photos With Mother Amrita Singh And Brother Ibrahim Ali Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X