twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബി ടൗണില്‍ പ്രിയനും ക്ലച്ചുപിടിയ്ക്കുന്നില്ല

    By നിര്‍മല്‍
    |
    <ul id="pagination-digg"><li class="previous"><a href="/bollywood/setback-for-south-indian-directors-1-102156.html">« Previous</a>

    Priyadarshan
    പരാജയത്തിന്റെ പാതയിലൂടെ തന്നെയാണ് മലയാളിസംവിധായകന്‍ പ്രിയദര്‍ശനും സഞ്ചരിക്കുന്നത്. തുടര്‍ച്ചയായ പരാജയങ്ങളാണ് അദ്ദേഹത്തിന് ബോളിവുഡ് സമ്മാനിക്കുന്നത്.അനില്‍കപൂര്‍, അജയ്‌ദേവ്ഗണ്‍ എന്നിവര്‍ നായകരായ തേസ് എട്ടുനിലയിലാണ് തകര്‍ന്നത്. 20 കോടി രൂപ പോലും കലക്ട് ചെയ്യാതെയാണ്ചിത്രം ആദ്യവാരത്തില്‍ തന്നെ തിയറ്റര്‍ വിട്ടത്. മോഹന്‍ലാലും ചെറിയൊരു വേഷത്തിലഭിനയിച്ച ആക്ഷന്‍ ത്രില്ലറിനായി അന്‍പതു കോടിയിലേറെ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.

    അക്ഷയ്കുമാര്‍ നായകനായ ഭൂല്‍ഭൂലയ്യയ്ക്കു ശേഷം ഒറ്റ ചിത്രവും അദ്ദേഹത്തിന്റെതായി ബോളിവുഡില്‍ വിജയിച്ചിട്ടില്ല. മലയാളത്തില്‍ ഹിറ്റായ ചിത്രങ്ങള്‍ ബോളിവുഡില്‍ പുനര്‍നിര്‍മിക്കുന്നതാണ് പ്രിയദര്‍ശന്റെ രീതി. ഖട്ടമീട്ട (വെള്ളാനകളുടെ നാട്), മേരാ ബാപ് പഹ് ലാ ആപ് (ഇഷ്ടം), ദീ ദനാ ദന്‍ (വെട്ടം) എന്നിവയ്ക്ക് തിയറ്ററില്‍ ഒരിളക്കവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ദര്‍ശീല്‍ സഫാരി നായകനായ ഭം ഭം ബോലെ, അജയ് ദേവ്ഗന്റെ ആക്രോശ് എന്നിവയും പരാജയം നേരിട്ട ചിത്രങ്ങളായിരുന്നു.

    ഇതിനിടെ മലയാളത്തില്‍ ഒരുക്കിയ അറബീം ഒട്ടകവും പി.മാധവന്‍നായരും എന്ന ചിത്രം ഭേദപ്പെട്ട വിജയം നേടിയതു മാത്രമാണ് ആശ്വാസം. ദിലീപ് നായകനായ മേരിക്കുണ്ടൊരു കുഞ്ഞാട് മല്‍മല്‍ വീക്ക്‌ലി രണ്ടാംഭാഗമായി ഒരുക്കുകയാണ് പ്രിയന്‍ ഇപ്പോള്‍. അതുകഴിഞ്ഞാല്‍ വീണ്ടും മലയാളത്തിലേക്കു തിരിച്ചെത്തുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കറും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും അദ്ദേഹം തന്നെയാണ് എഴുതുന്നത്.

    റോജയും ദില്‍സെയുമൊക്കെ സൃഷ്ടിച്ച് ബോളിവുഡിനെ ഞെട്ടിച്ച മണിരത്‌നത്തിന്റെ പരിപ്പും പണ്ടത്തേതു പോലെ ബോളിവുഡില്‍ വേവുന്നില്ല. ഏറ്റവുമൊടുവില്‍ ചെയ്ത രാവണും അതിനുമുന്‍പുള്ള ഗുരുവും വന്‍ പരാജയമായിരുന്നു. രണ്ടിലു അഭിഷേക് ബച്ചന്‍ തന്നെയായിരുന്നു നായകന്‍.
    രാവണ്‍ ഒരേസമയം തമിഴിലും ഹിന്ദിയിലും ഒരുക്കിയ ചിത്രമായിരുന്നു. തല്‍ക്കാലം ഹിന്ദി വിട്ട് തമിഴില്‍ ശ്രദ്ധകേന്ദ്രകരിക്കാനുള്ള ഒരുക്കത്തിലാണ് മണിരത്‌നം. നടന്‍ കാര്‍ത്തികിന്റെ മകന്‍ നായകനാകുന്ന കടല്‍ ആണ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്.
    ആദ്യപേജില്‍

    ദക്ഷിണേന്ത്യന്‍ ത്രിമൂര്‍ത്തികളുടെ വന്‍വീഴ്ച

    <ul id="pagination-digg"><li class="previous"><a href="/bollywood/setback-for-south-indian-directors-1-102156.html">« Previous</a>

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X