For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് സഹപ്രവര്‍ത്തകന്‍ മാത്രമെന്ന് അജയ് ദേവ്ഗണ്‍

  By Aiswarya
  |

  ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ബന്ധമാണ് തനിക്ക് ഷാരൂഖ് ഖാനുമായി ഉള്ളതെന്ന് അജയ് ദേവ്ഗണ്‍. താനും ഷാരൂഖും നല്ല സുഹൃത്തുക്കളല്ലെന്നും അജയ് ദേവ്ഗണ്‍.

  അടുത്തിടെ ബള്‍ഗേറിയയില്‍ വെച്ച് ഇരുവരും റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു താരം.

  -ajay.jpg

  ഞങ്ങള്‍ എപ്പോഴും കാണാറൊന്നുമില്ല. അതുകൊണ്ട് നല്ല സുഹൃത്തുക്കളുമല്ല. കണ്ടുമുട്ടുന്ന സമയങ്ങളില്‍ സഹപ്രവര്‍ത്തകരെപോലെ പെരുമാറും. ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അജയ് ദേവ്ഗണ്‍ പറഞ്ഞു.

  ഷാരൂഖിന്റെ ജബ് തക് ഹേ ജാനും അജയ് ഗേവ്ഗണിന്റെ സണ്‍ ഓഫ് സര്‍ദാറും പുറത്തിറങ്ങിയ 2012ലാണ് ഇരുവരും തമ്മിലുള്ള ശത്രുതയുടെ ആരംഭം.എന്നാല്‍ ഷാരൂഖും താനും തമ്മില്‍ ശത്രുതയൊന്നുമില്ല. എല്ലാം മാധ്യമസൃഷ്ടിയാണെന്നും അജയ് ദേവ്ഗണ്‍ കൂട്ടിചേര്‍ത്തു.

  English summary
  Actor Ajay Devgn, who was pictured dinning with superstar Shah Rukh Khan in Bulgaria, says they are just colleagues and not “good friends”
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X