For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു, ചിലർ ഉപയോഗിച്ചു, വേദനിപ്പിച്ച സംഭവത്തെ കുറിച്ച് ഷാരൂഖ് ഖാൻ

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ഹിന്ദിയിലാണ് സജീവമെങ്കിലും നടന്റെ ചിത്രങ്ങളെല്ലാം തെന്നിന്ത്യൻ സിനിമാ ലോകത്തും ചർച്ചയാവാറുണ്ട്. ഇവ മികച്ച കാഴ്ചക്കാരേയും നേടാറുണ്ട്. ബോളിവുഡ് പ്രേക്ഷകരെ പോലെ തന്നെ എസ്ആർകെയുടെ മടങ്ങി വരവിനായി തെന്നിന്ത്യൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്. സിനിമയിൽ നിന്ന് മാറി നിൽക്കുന്നുണ്ടെങ്കിലും സിനിമാ കോളങ്ങളിൽ ഷാരൂഖ് ഖാൻ പ്രധാന ചർച്ചാ വിഷയമാണ്.

  സാന്ത്വനം താരം അപ്‌സരയുടെ വൈറല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതാ, കാണാം

  മാസ്റ്ററെ കാണുമ്പോൾ ദിലീപേട്ടൻ ഒളിച്ചു പോകാൻ നോക്കു, രസകരമായ ഡാൻസിന്റെ കഥ പറഞ്ഞ് നവ്യ

  ഷാരൂഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ മക്കളും സോഷ്യൽ മീഡിയയിലും ആരാധകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. നടന്റെ സൂപ്പർ താരപദവി ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് മക്കൾക്കാണ്. മകൾ സുഹാനയെ കുറിച്ചുള്ള കഥകൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ സജീവമാണ്. ഇതിൽ പ്രതികരിച്ച് നടൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു.

  ബിഗ് ബോസ് ഫിനാലെ ഷൂട്ട് കഴിഞ്ഞു, ആ മൂന്ന് പേരിൽ ഒരാൾ സീസൺ 3യുടെ വിജയിയാകും, പ്രെമോ ഉടൻ...

  ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ എത്ര കഠിനമാണെങ്കിൽ പോലും ഷാരൂഖ് ഖാൻ കൃത്യമായി ഉത്തരം നൽകാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിപ്പോർട്ടറിനോട് നടൻ ചൂടാകുന്ന സംഭവാണ്. ഒരു ബോളിവുഡ് മാധ്യമത്തിലൂടെയാണ് ആ പഴയ സംഭവം വീണ്ടും ചർച്ചയായിരിക്കുന്നത്. ചെറിയ മകൻ അബ്രാം ഖാനെ കുറിച്ച് ചോദിച്ച ചോദ്യമാണ് നടനെ ചൊടിപ്പിച്ചത്. ഇപ്പോൾ കുഞ്ഞിനെ കുറിച്ച് ചോദിക്കാനുള്ള വേദിയല്ലെന്നും ശരിയായ സമയത്ത് നിങ്ങളോട് പറയാമെന്നുമായിരുന്നു എസ്ആർകെയുടെ മറുപടി.

  2013 ലാണ് സംഭവം നടക്കുന്നത്. ചെന്നൈ എക്സ്പ്രസ് സിനിമയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് അബ്രാമിന്റെ ജനനത്തെ കുറിച്ച് റിപ്പോർട്ടർ നടനോട് ചോദിച്ചത്. അന്ന് കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് അബ്രാം ജനിച്ചതെന്നായിരുന്നു പ്രചരിച്ച വാർത്ത. ഇതിനെ കുറിച്ചായിരുന്നു എസ്ആർകെയോട് റിപ്പോർട്ടർ ചോദിച്ചത്. ചോദ്യം നടന് അത്ര ഇഷ്ടപ്പെട്ടില്ലായിരുന്നു. ഇത് അബ്രാമിനെ കുറിച്ച് പറയാനുള്ള വേദിയല്ലെന്നും ചോദ്യം അങ്ങേയറ്റം വ്യക്തിപരമാണെന്നും നടൻ പറഞ്ഞു. ശരിയായ സമയം വരുമ്പോൾ ഇതിന കുറിച്ച് പറയാമെന്നു ഷാരൂഖ് പറഞ്ഞിരുന്നു.

  മറ്റൊരിക്കൽ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലും മകനെ കുറിച്ച് പ്രചരിക്കുന്ന വാർത്തയെ കുറിച്ച് എസ്ആർകെ പറഞ്ഞിരുന്നു. തന്റെ കരിയറിൽ തന്നെ അസ്വസ്ഥത സൃഷ്ടിച്ചുവെന്നാണ് താരം പറയുന്നത്. കുഞ്ഞ് ജനിച്ചപ്പോൾ ചെറിയ ആരോഗ്യ പ്രശന്ങ്ങളുണ്ടായിരുന്നു. അതിനെ ചിലർ വലിയ വാർത്ത പ്രധാന്യം നൽകിയിരുന്നു. ഇത് വലിയ അപമാനകരമായിട്ടാണ് തനിക്ക് തോന്നിയത്. ഞാൻ ഒരു സിനിമാ താരമാണ്. എന്നെ എന്തുവേണമെങ്കിലും പറയാം എന്നാൽ എന്റെ കുട്ടികളെയല്ല എന്നും ഷാരൂഖ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  When Shah Rukh Khan confessed he attends award shows to communicate with his late parents

  ഷാരൂഖ് ഖാനുമായി വലിയ അടുപ്പമാണ് അബ്രാമിനുള്ളത്. തിരക്കുകൾക്കിടയിലും കുഞ്ഞിനോടൊപ്പം സമയം ചെലവഴിക്കാനും നടൻ ശ്രമിക്കാറുണ്ട്. സിനിമയിൽ പോലും തന്നെ മറ്റാരാൾ വേദനിപ്പിക്കുന്നത് മകന് ഇഷ്ടമല്ലെന്ന് ഷാരൂഖ് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമയിൽ ആരെങ്കിലും തന്നെ ഉപദ്രവിച്ചാൽ പിന്നീട് അവരെ കാണുമ്പോൾ മിണ്ടില്ലെന്നും ദേഷ്യത്തോടെ പെരുമാറുമെന്നും നടൻ പറയുന്നു. ദിൽവാലെയ്ക്ക് ശേഷം കജോളിനോടും റയീസ് കണ്ടതിന് ശേഷം നവാസ് ഭായിയോടും അബ്രാം ദേഷ്യം പ്രകടിപ്പിച്ചിരുന്നതായും നടൻ അഭിമുഖത്തിൽ പറയുന്നു.

  Read more about: shah rukh khan abram
  English summary
  Shah Rukh Khan Opens Up About His Younger Son Abram's Health issue, throwback interview Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X