For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാവും പകലുമില്ലാതെ ​ഗൗരിയെ തിരക്കി ബോംബെ തെരുവുകളിലൂടെ അലഞ്ഞ് നടന്ന കിങ് ഖാൻ

  |

  ബോളിവുഡിലെ മാതൃകാ ദമ്പതിമാരാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ഇരുവരുടെയും പ്രണയവും വിവാഹവും കുടുംബ വിശേഷങ്ങളുമെല്ലാം ആരാധകര്‍ക്ക് പുതുമയുള്ളതല്ല. ഷാരൂഖ് ബോളിവുഡിന്റെ കിങ് ഖാൻ ആകുന്നതിനും സിനിമയിലെത്തുന്നതിനും മുമ്പാണ് ഗൗരി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നത്. ആ പ്രണയത്തിന്റെ തീവ്രത ഇപ്പോഴും ഇരുവരിലും ഒട്ടും കുറയാതെയുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യയായിരിക്കുന്നത് വലിയ ഊർജം തരുന്ന ഒന്നാണെന്നും ഏറ്റവും മികച്ച അച്ഛനും ഭർത്താവുമാണ് ഷാരൂഖെന്നും ഗൗരി പലതവണ അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഷാരൂഖിന്റെ ഭാര്യയായത് പ്രൊഫഷനിൽ ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നും മുമ്പ് ​ഗൗരി പറഞ്ഞിരുന്നു.

  Also Read: ആമിർഖാനെ പോലും അമ്പരപ്പിച്ച 'ലാൽ' വിസ്മയത്തെ കുറിച്ച് പ്രിയദർശൻ

  ഷാരൂഖിന്റെ ഭാര്യയെന്നതിലുപരി കഴിവുള്ള ഇന്റീരിയർ ഡിസൈനർ കൂടിയാണ് ഷാരൂഖ് ഖാൻ. ഭാര്യയുടെ ബിസിനസ് സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ സിനിമാ തിരക്കുകൾക്കിടയിലും അദ്ദേഹം എത്താറുണ്ട്. എല്ലാ തിരക്കുകൾക്കിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താന്‍ ഷാരൂഖ് എന്നും ശ്രമിച്ചിരുന്നു. ലോകമൊട്ടാകെ പരന്ന് കിടക്കുന്ന കോടിക്കണക്കിന് ആരാധകരുടെ സ്റ്റാറാണ് ഷാരൂഖ്. 1991 ഒക്ടോബർ 25നാണ് ഇരുവരും വിവാഹിതരായത്.

  Also Read: ഇനി വിവാഹമേളം, ഒരുക്കങ്ങൾ ആരംഭിച്ച് നടി രാകുൽ പ്രീത് സിങ്?

  ഒരു ‌ സുഹൃത്തിന്റെ പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഷാരൂഖ് ഗൗരിയെ കാണുന്നതും ഇഷ്ടപ്പെടുന്നതും. അന്ന് പതിനെട്ട് വയസ് മാത്രമായിരുന്നു ഷാരൂഖിന്റെ പ്രായം. പിന്നീട് ഒട്ടനവധി നാടകീയ രം​ഗങ്ങളിലൂടെ കടന്നുപോയ ശേഷമാണ് ​ഗൗരിയെ ​ഗൗരി ഖാനാക്കി ഷാരൂഖ് മാറ്റിയത്. തമ്മിൽ പിരിയാൻ കഴിയില്ലെന്ന ബോധ്യം വന്ന ആ നിമിഷത്തിലാണ് വിവാഹിതരാകാൻ തീരുമാനിച്ചതെന്ന് ഷാരൂഖ് തന്നെ പറഞ്ഞിട്ടുണ്ട്. പരസ്പരം ഇഷ്ടം തുറന്ന് പഞ്ഞശേഷം പ്രണയിക്കാൻ തുടങ്ങി. എന്നാൽ ആ സമയത്ത് ഷാരൂഖ് പൊസസീവ്നസ് ഒരുപാട് പ്രകടിപ്പിച്ചിരുന്നതിനാൽ അത് ​ഗൗരിയെ വല്ലാതെ അലട്ടുകയും അവസാനം ഷാരൂഖിനോട് ബന്ധം തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് മടങ്ങുകയും ചെയ്തു.

  മുംബൈയിലേക്ക് ​ഗൗരി മടങ്ങിയതോടെയാണ് തനിക്ക് ​ഗൗരിയോടുള്ള ഇഷ്ടത്തിന്റെ ആഴവും പരപ്പും ഷാരൂഖ് മനസിലാക്കിയത്. ഉടൻ തന്നെ അമ്മയെ കാര്യങ്ങൾ ധരിപ്പിച്ച ശേഷം യാത്രിചിലവിനുള്ള പണവും വാങ്ങി ഷാരൂഖ് ​ഗൗരിയെ തപ്പി മുംബൈയിലെത്തി. കൂട്ടുകാർക്കൊപ്പം സിനിമാകഥകളിൽ കാണുന്നപോലെ തെരുവുകളായ തെരുവുകൾ മുഴുവൻ അലഞ്ഞ് നടന്ന് തിരിഞ്ഞു. എന്നാൽ ​ഗൗരിയെ കണ്ടെത്താൻ ഷാരൂഖിന് സാധിച്ചില്ല. പിന്നീടാണ് ബീച്ചുകൾ കേന്ദ്രീകരിച്ച് ഷാരൂഖ് അന്വേഷണം നടത്തിയത്. അങ്ങനെ ഒടുവിൽ മുംബൈയിലെ ഒരു ബീച്ചിൽ വെച്ചാണ് ഷാരൂഖ് വീണ്ടും ​ഗൗരിയെ കണ്ടെത്തിയത്. ആ നിമിഷം വളരെ മനോഹരമായിരുന്നുവെന്നാണ് ​ഗൗരിക്കൊപ്പം ഒരു ചാറ്റ് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോൾ ബോളിവുഡ് ബാദ്ഷ പറഞ്ഞത്. ഏറെ മനോഹരമായൊരു അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നുവെന്നും അത് ഷാരൂഖ് നശിപ്പിച്ചുവെന്നുമാണ് തമാശ രൂപേണ ​ഗൗരി ഷാരൂഖിന്റെ കഥയ്ക്ക് മറുപടിയായി പറഞ്ഞത്.

  ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

  രണ്ട് മതത്തിൽപ്പെട്ടവരായിരുന്നു ഷാരൂഖും ​ഗൗരിയും എന്നതിനാൽ വീടുകളിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ എതിർപ്പുകൾ ഇരുവരും നേരിട്ടിരുന്നു. അഞ്ച് വർഷത്തോളം അ​ഗാധമായി പ്രണയിച്ച ഇരുവരും മതത്തിന്റെ പേരിൽ പിരിയാൻ തയ്യാറായിരുന്നില്ല. ഇരുവരും പിരിയാൻ പോകുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് ഷാരൂഖിന്റേയും ​ഗൗരിയുടേയും കുടുംബ​ഗങ്ങൾ ഒരുമിച്ച് വിവാഹം നടത്തികൊടുത്തത്. പരസ്പര ബഹുമാനത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വിവാഹം കഴിച്ചെന്ന് കരുതി മതം മാറാൻ ഷാരൂഖ് പറഞ്ഞിട്ടില്ലെന്നും അതിന് ഉദ്ദേശിക്കുന്നില്ലെന്നും നേരത്തെ തന്നെ ​ഗൗരി പറഞ്ഞിട്ടുണ്ട്. എല്ലാ മത​ഗ്രന്ഥങ്ങളും തങ്ങളുടെ വിട്ടിലുണ്ടെന്നും ഒരു മതത്തിൽ മാത്രമായി ഒതുങ്ങികൂടുന്നില്ലെന്നും ഇരുവരും പറയുന്നു. ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം എന്നി​ങ്ങനെ മൂന്ന് മക്കളാണ് ഇരുവർക്കുമുള്ളത്.

  English summary
  Shah Rukh Khan Opens Up The Dumpest Thing He Has Done When Gauri Went For A Vacation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X