For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അദ്ദേഹം തന്നെ പറഞ്ഞു പറ്റിച്ചു!! 28 വർഷത്തിനു ശേഷം വെളിപ്പെടുത്തി താരപത്നി ഗൗരി

|

സിനിമ താരങ്ങളുടെ പ്രണയവും അവരുടെ വിവാഹം പിന്നീടുളള ജീവിതത്തെ കുറിച്ചറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമാണ്. പാപ്പരാസികളുടെ ഒരു കണ്ണ് താരങ്ങളുടെ പിന്നാലെയാണ്. പപ്പാരാസികളുടെ അക്രമണത്തിന് സ്ഥിരം ഇരയാകാറുള്ളത് ബോളിവുഡ് താരങ്ങളാണ്. ഇവരുടെ മുൻകാല ജീവിതം വരെ കുത്തിപ്പൊക്കാറുണ്ട്.

ഗായിക എസ് ജാനകിയ്ക്ക് പരിക്ക്!! ഇടുപ്പെല്ലിന് പൊട്ടൽ, ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

ബോളിവുഡ് ഗോസിപ്പ് കോളത്തിൽ അധികം ഇടംപിടിക്കാത്ത താരമാണ് ഷാരൂഖ്ഖാൻ. സിനിമ മേഖലയ്കക് അകത്തും പുറത്തും താരത്തിന് ക്ലീൻ ഇമേജാണുളളത്. ബോളിവുഡിലെ എവർഗ്രീൻ റൊമാന്റിക് ദമ്പതികളാണ് ഷാരൂഖും ഭാര്യ ഗൗരിഖാനും. സിനിമ ഫീൽഡിൽ അല്ലെങ്കിൽ പോലു ആരാധകരുടെകാര്യത്തിൽ താര പത്നി ഒട്ടും പിന്നിലല്ല. ഇവരുടെ പ്രണയവും വിവാഹമെല്ലാം വളരെ ചർച്ചയായിരുന്ന സംഭവമായിരകുന്നു. ഒരുപാട് പ്രശ്നങ്ങളെ തരണം ചെയ്താണ് ഇവർ വിവാഹിതരായത്. ഇപ്പോഴിത ഷാരൂഖ് പറ്റിച്ചതിനെ കുറിച്ച് ഗൗരി വെളിപ്പെടുത്തുകയാണ്. വിവാഹം കഴിഞ്ഞ് 28 വർഷങ്ങൾക്ക് ശേഷമാണ് ഗൗരി ഈ കഥ വെളിപ്പെടുത്തിയത്.

കളിക്കളം അർത്ഥം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം മമ്മൂട്ടി- സത്യൻ അന്തിക്കാട് ടീം ഒന്നിക്കുന്നു!! പുതിയ ചിത്രത്തിനെ കുറിച്ച് സംവിധായകൻ

ഗൗരിയുമായിട്ടുളള പ്രണയം

ബോളിവുഡിലെ സൂപ്പർ താരമാകുന്നതിനു മുൻപാണ് ഷാരൂഖാന്റേയും ഗൗരിയുടെയും വിവാഹം. വളറെ ചെറുപ്പ പ്രായത്തിൽ തന്നെ ഇവർ തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. തന്റെ 18 വയസിലാണ് ആദ്യമായി ഗൗരിയെ കാണുന്നതെന്നും അന്ന് അവർക്ക് പ്രായം 14 മാത്രമായിരുന്നെന്നും ഷാരൂഖ് പറഞ്ഞു. രണ്ട് മത വിഭാഗക്കാരയതുകൊണ്ട് തന്നെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തതിനു ശേഷമാണ് ഇരുവരും വിവാഹതിരായത്. 28 വർഷത്തെ മനോഹരമായ ദാമ്പത്യ ജീവിതകഥയാണ് ഇരുവർക്കും പങ്കുവെയ്ക്കാറുള്ളത്.

ഷാരൂഖ് പറ്റിച്ചു

ഒരു സ്വകാര്യ ചാനലിന്റെ പുരസ്കാര ചടങ്ങിലായിരുന്നു ഷാരൂഖ് പറ്റിച്ചതിനെ കുറിച്ച് ഗൗരിഖാൻ വെളിപ്പെടുത്തിയത്. ഗൗരിയുട ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ഹണിമൂണ്‍ ആഘോഷിക്കാൻ പാരീസിൽ പോകണമെന്നത്. ഈഫൽ ടവ്വർ കാണണമെന്ന ആഗ്രഹവും ഗൗരി ഷാരൂഖിനോട് പങ്കുവെച്ചിരുന്നു. വിവാഹത്തിനു മുൻപ് അദ്ദേഹം വാക്ക് നൽകിയിരുന്നെങ്കിലും അത് പാലിച്ചിരുന്നില്ലെന്നും ഗൗരിഖാൻ പുരസ്കര സ്വീകരണത്തിനിടെ പറഞ്ഞു.

പ്രധാനപ്പെട്ട ഫോട്ടോ

ഡാർജിലിങ്ങിലെ പരമ്പരാഗത വസത്രം ധരിച്ചു നിൽക്കുന്ന ഷാരൂഖാന്റേയും ഭാര്യയുടേയും ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഈ ചിത്രത്തിനു പിന്നിലൊരു കഥയുണ്ട്. ഈ ചിത്രം പുരസ്കാര ചടങ്ങിൽ പ്രദർശിച്ചപ്പോഴാണ് ഹണിമൂൺ സംഭവകഥ ദൗരി പങ്കുവെച്ചത്. തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് ഇതെന്നായിരുന്നു ഗൗരിയുമായിട്ടുള്ള ആ ചിത്രത്തെ കുറിച്ച് ഷാരൂഖ് പറഞ്ഞത്. തന്റെ ജീവിതത്തിലെ നിർണ്ണായക ചിത്രത്തിനു പിന്നിലെ കഥ താരം വെളിപ്പെടുത്തി.

ജീവിതത്തിലെ മനോഹരയാത്ര

വിവാഹം നടക്കുമ്പോൾ ഞാൻ വളരെ ദരിദ്രനായിരുന്നു. ഗൗരി താരതമ്യേനേ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലായിരുന്നു ജനിച്ചത്. വിവാഹത്തിനു മുൻപ് ഹണിമൂണിന് പാരീസിൽ പോകാമെന്ന് വാക്ക് കൊടുത്തിരുന്നു. എന്നാൽ അത് തനിയ്ക്ക് നിറവേറ്റാൻ സാധിച്ചിരുന്നില്ല. കാരണം അന്ന് എന്റെ കയ്യിൽ പണമില്ലായിരുന്നു. അതുകൊണ്ട് ഹണിമൂണിനായി ഡാർജിലിങ്ങിലേയ്ക്ക് പോകുകയായിരുന്നു. വിവാഹം കഴിഞ്ഞ് 20 ദിവസത്തിനു ശേഷമായിരുന്നു തങ്ങളുടെ ആ മനോഹരയാത്ര.

English summary
Shah Rukh Khan tricked Gauri Khan into going to Darjeeling instead of Paris for honeymoon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more