For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ ആണോ മക്കളയെ ആണോ മാനേജ് ചെയ്യാൻ എളുപ്പം, നടന്റെ മറുപടി വൈറലാവുന്നു...

  |

  ബോളിവുഡ് താരങ്ങൾക്ക് തെന്നിന്ത്യയിലും മികച്ച ആരാധകരുണ്ട്. ഇവരുടെ സിനിമകൾ സൗത്തിലും ശ്രദ്ധിക്കപ്പെടാറുമുണ്ട്, മികച്ച ആരാധകരേയും സൃഷ്ടിക്കാറുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷാഹിദ് കപൂർ. പരസ്യ മേഖലയിലൂടെ കരിയർ ആരംഭിച്ച താരം പിന്നീട് ബോളിവുഡിന്റെ പ്രിയങ്കരനായി മാറുകയായിരുന്നു. 1999 ൽ പുറത്ത് ഇറങ്ങിയ താൽ എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമയിൽ എത്തുന്നത്. 2003 ൽ ആണ് നടന്റെ ആദ്യചിത്രമായ ഇഷ്ക് വിഷ്ക് റിലീസ് ചെയ്യുന്നത്.

  അഞ്ജുവിന് ശിവേട്ടൻ വാങ്ങിയ പിറന്നാൾ സമ്മാനം ഇതാണ്, സ്നേഹപൂർവ്വം നൽകി, സാന്ത്വനം എപ്പിസോഡ്

  ഷാഹിദിന്റെ സിനിമ പോലെ തന്നെ അദ്ദഹേത്തിന്റെ പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. നിരവധി പ്രണയ പരാജയങ്ങൾക്ക് ശേഷമാണ് ഷാഹിദ് കപൂർ വിവാഹം കഴിക്കുന്നത് സിനിമയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത മിറ രാജ്പുത്തിനെയാണ് നടൻ കല്യാണം കഴിക്കുന്നത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത് താരങ്ങളുടെ വിവാഹം അന്ന് വലിയ ചർച്ചയായിരുന്നു. പ്രായവ്യത്യാസമായിരുന്നു ചർച്ചയായത്. 35ാം വയസ്സിലായിരുന്നു 21 കാരിയായ മിറയെ നടൻ വിവാഹം കഴിക്കുന്നത്. എന്നാൽ പ്രായവ്യത്യാസം ഇവർക്കിടയിൽ വലിയ തടസമായിരുന്നില്ല.

  വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ സാമന്ത ചെയ്തത്, സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു...

  വിവാഹത്തിന് മുൻപ് തന്നെ മിറയോട് നടൻ ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷാഹിദ് ഇക്കാര്യം പറഞ്ഞത്. എന്തു കൊണ്ടാണ് പ്രായവ്യത്യാസമുള്ള ആളെ വിവാഹം കഴിക്കുന്നതെന്ന് ആദ്യ കൂടിക്കാഴ്ചയിൽ മിറയോട് ചോദിച്ചിരുന്നു. എന്താണ് പ്രായം കുറഞ്ഞ ആളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് മറുചോദ്യം ചോദിച്ചുവെന്നും നടൻ ഒരു അഭിമുഖത്തിൽ പറഞ്ഞു, ഷാഹിദിനെ പോലെ മിറ രാജ്പിുത്തിനും നിരവധി ആരാധകരുണ്ട്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട് .

  സോഷ്യൽ മീഡിയയിൽ സജീവമാണ് ഷാഹിദ് കപൂർ. സിനിമ വിശേഷങ്ങൾക്കൊപ്പം തന്റ വിശേഷങ്ങളും നടന് പങ്കുവെയ്ക്കാറുണ്ട്. സിനിമ തിരക്കുകൾക്കിടയിലും ഭാര്യ മിറയ്ക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കാൻ നടൻ ശ്രമിക്കാറുണ്ട്. മിറയും സോഷ്യൽ മിഡിയയിൽ സജീവമാണ്. ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ താരപത്നി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ഇൻസ്റ്റഗ്രാം ട്വിറ്റർ ക്യു. എ സെക്ഷനിലും എത്താറുണ്ട്. ആരാധകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരവും മിറ നൽകാറുണ്ട്. ഇത് വൈറലുമാവാറുണ്ട് .

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഭാര്യയെ കുറിച്ച് ചോദിച്ച ആരാധകന് ഷാഹിദ് നൽകിയ മറുപടിയാണ്. ട്വിറ്ററിലെ ക്യുഎ സെക്ഷനിലാണ് ഒരു ആരാധകൻ ഭാര്യയെ കുറിച്ച് ചോദിച്ചത്. ഭാര്യയെ ആണേ മക്കളെയാണോ കൈകാര്യം ചെയ്യാൻ എളപ്പമെന്നായിരുന്നു ആരാധകർറെ ചോദ്യം. ഇതിന് വളരെ രസകരമായ മാറുപടിയാണ് നടൻ നൽകിയത്. ഒരു പക്ഷെ അദ്ദേഹം വിവാഹിതനായിരിക്കില്ല എന്നായിരുന്ന ഷാഹിദിന്റെ മറുപടി. ഇത് ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട് . രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  കരീന കപൂറുമായുള്ള ഷാഹിദ് കപൂറിന്റെ പ്രണയ തകർച്ച ബോളിവുഡിൽ ഇന്നും ചർച്ച വിഷയമാണ്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ താരങ്ങളുടെ ബ്രേക്കപ്പ് ചർച്ചയാവാറുണ്ട്. കരീനയുമായുള്ള പ്രണയ തകർച്ച നടനെ മാനസികമായി തകർത്തിരുന്നു. നടി പ്രിയങ്ക ചോപ്രയുമായും നടൻ അടുപ്പത്തിലായിരുന്നു. പ്രണയ പരാജയത്തിന് ശേഷം ഇരുവരും ഒന്നിച്ച് സിനിമയിൽ എത്താറില്ലായിരുന്നു. അധികം പൊതുവേദിയിലും ഇരുവരും അധികം ഒന്നിച്ചെത്താറില്ല.ബ്രേക്കപ്പിന് ശേഷം താരങ്ങൾ ഒന്നിച്ച് സിനിമയിൽ എത്തിയിരുന്നു. എന്നാൽ കോമ്പിനേഷൻ സീനുകൾ ഇല്ലായിരുന്നു,.

  Read more about: shahid kapoor
  English summary
  Shahid Kapoor Gives A Hilarious Reply When A Fan Asked Him On Who Is More Difficult To Handle, Kids Or Mira
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X