twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാഹിദ് കപൂറിന്റെ അക്കൗണ്ടില്‍ നിന്നും കത്രീന കൈഫിന് ഐലവ്‌യു! ഹാക്കര്‍മാരുടെ വക മുട്ടന്‍ പണിയായി പോയി

    |

    സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമല്ലെന്നുള്ള കാര്യം അത് ഉപയോഗിക്കുന്നവര്‍ക്കെല്ലാം അറിയാം. പലപ്പോഴും അതിന്റെ ഇരയാകുന്നത് താരങ്ങളാണ്. പ്രശ്‌സതരായ പലരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാറുണ്ട്. ഇത് ആദ്യമായി നടക്കുന്നൊരു സംഭവമല്ല, സ്ഥിരമായി നടക്കുന്നതിനാല്‍ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല.

    പേളിയുടെ തന്ത്രം ഏറ്റു, സാബുവുമായുള്ള വഴക്കിന് പിന്നാലെ ബിഗ് ബോസില്‍ നിന്നും ഹിമ വീണ്ടും പുറത്തേക്ക്പേളിയുടെ തന്ത്രം ഏറ്റു, സാബുവുമായുള്ള വഴക്കിന് പിന്നാലെ ബിഗ് ബോസില്‍ നിന്നും ഹിമ വീണ്ടും പുറത്തേക്ക്

    അവസാനമായി ഇത്തരത്തില്‍ പണി കിട്ടിയിരിക്കുന്നത് ബോളിവുഡ് താരം ഷാഹിദ് കപൂറിനാണ്. തുര്‍ക്കിയില്‍ നിന്നുമുള്ള ഒരു സംഘം ഹാക്കര്‍മാരാണ് ഷാഹിദിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തിരിക്കുന്നത്. ഹാക്ക് ചെയ്തതിന് പിന്നാലെ ഷാഹിദിന്റെ അക്കൗണ്ടില്‍ നിന്നും നിരവധി ട്വീറ്റുകളാണ് പോയിരിക്കുന്നത്.

    shahid-kappor-katrina

    ജനുവരിയില്‍ റിലീസിനെത്തിയ പത്മാവത് മൂവിയിലെ ഷാഹിദിന്റെ കഥാപാത്രം അലാവുദ്ദീന്‍ ഖില്‍ജിയുടെ കഥാപാത്രത്തെ വിമര്‍ശിച്ചുള്ള ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റൊന്ന് തുര്‍ക്കിഷ് ഭാഷയിലാണ് ട്വീറ്റുകള്‍ ചെയ്തിരിക്കുന്നതെന്നാണ്. രസകരമായ കാര്യം കത്രീന കൈഫിന്റെ 'എക്താ ടൈഗര്‍' എന്ന ചിത്രത്തിലെ 'മാഷഅള്ള' എന്ന ഗാനം ഐ ലവ് യു കത്രീന എന്ന തലക്കെട്ടോടെ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

    ടൊവിനോയ്ക്ക് ഇത്രമാത്രം ലിപ് ലോക്ക് സീന്‍ എവിടുന്ന് കിട്ടുന്നു!താരത്തിനും തീവണ്ടിയ്ക്കും ട്രോള്‍ മഴടൊവിനോയ്ക്ക് ഇത്രമാത്രം ലിപ് ലോക്ക് സീന്‍ എവിടുന്ന് കിട്ടുന്നു!താരത്തിനും തീവണ്ടിയ്ക്കും ട്രോള്‍ മഴ

    തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ ഷാഹിദ് തന്നെ ആരാധകരെ അറിയിച്ചിരുന്നു. തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ ആരും എനിക്ക് മെസേജുകള്‍ അയക്കരുതെന്നും ഷാഹിദ് പറഞ്ഞിട്ടുണ്ട്. താരത്തിന്റെ അക്കൗണ്ടില്‍ നിന്നും 20 ഓളം ട്വീറ്റുകള്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു അക്കൗണ്ട് വീണ്ടെടുക്കാന്‍ കഴിഞ്ഞത്.

    English summary
    Shahid Kapoor's social media account hacked
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X