For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോഴേക്കും തലയോട്ടി കാണും വിധമായി,ആ ദിനങ്ങളെപ്പറ്റി ഷാഹിദ് കപൂറിന്റെ ഭാര്യ

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷാഹിദ് കപൂറും മിറ രാജ്പുത്തും. അഭിനേത്രി അല്ലെങ്കിലും ബോളിവുഡിലെ താരപത്നിമാരിൽ ഏറെ ശ്രദ്ധേയയാണ് മിറ. ഷാഹിദിന്റെ കുടുംബവിശേഷം ബോളിവുഡ് കോളങ്ങളിൽ സ്ഥിരം ചർച്ചയാണ്. ഭർത്താവ് നടൻ എന്നതിൽ ഉപരി ബോളിവുഡുമായി മിറയ്ക്ക് അധികം ബന്ധമില്ല. എന്നാൽ നടിമാരെ പോലെ തന്നെ കൈനിറയെ ആരാധകരാണ് മിറ രാജ്പുത്തിനുള്ളത്.

  സോഷ്യൽ മീഡിയയിൽ സജീവമാണ് മിറ. ഭർത്താവ് ഷാഹിദ് കപൂറിന്റേയും രണ്ട് മക്കളുടേയും വിശേഷങ്ങളും സന്തോഷങ്ങളും താരം സാമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് മിറ കാത്ത് സൂക്ഷിക്കുന്നത്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് മിറ പങ്കുവെച്ച പോസ്റ്റാണ്. തന്നെ ഏറെ വിഷമിപ്പിച്ച സംഭവമാണ താരപത്നി ആരാധകരുമായി പങ്കുവെക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഡൽഹിയിൽ നിന്നും മുംബൈയിലേക്ക്‌ മാറിയപ്പോൾ കാലാവസ്ഥയുടെ മാറ്റങ്ങൾ നടിയെ ബാധിച്ചിരുന്നു. അന്തരീക്ഷത്തിൽ ഈർപ്പം നിറയുമ്പോൾ തന്റെ മുടിയും പാറിപ്പറന്ന രൂപത്തിലാവും. ആദ്യത്തെ കുഞ്ഞുണ്ടായപ്പോൾ തലമുടിക്കുണ്ടായ വളർച്ചയിൽ അത്യന്തം സന്തോഷിച്ചെന്ന് മീര പറയുന്നു. മുടി ഏറെ ഇഷ്ടമുളള തനിക്ക് തലമുടി മനോഹരമായി വയി കൊണ്ടു നടക്കാനും പ്രത്യേക ഏറെ ഇഷ്ടമായിരുന്നു.കുഞ്ഞു പിറന്ന ശേഷവും മുടിക്ക് കോട്ടം തട്ടിയില്ല. ഇടതൂർന്ന മുടി കെട്ടിയൊതുക്കിയ പോണി ടെയ്‌ലിൽ മീറ ആഹ്ലാദിച്ചു.

  എന്നാൽ അധികം വൈകാതെ തന്നെ അവസ്ഥ ആകെ മാറുകയായിരുന്നു. മുടിയുടെ ആരോഗ്യം നശിക്കാൻ തുടങ്ങി.രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതും തലയോട്ടി കാണുംവിധം മുടി കൊഴിഞ്ഞു. ഈ ഗർഭം തന്റെ മുടികൊണ്ടുപോയല്ലോ എന്ന വിഷമത്തിലായിരുന്നു താൻ . പ്രസവം കഴിഞ്ഞതിന് ശേഷം മുടിയുടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു. പിന്നീടായിരുന്നു തിരിച്ച് വരവെന്നും മിറ പറഞ്ഞു. ഭക്ഷണക്രമീകരണവും, സ്ഥിരമായുള്ള മുടിയിലെ എണ്ണ പുരട്ടലും മുടിയുടെ കൊഴിഞ്ഞുപോക്കിനെ തടഞ്ഞു നിർത്തി പിന്നീട് വളരെ പെട്ടെന്ന് തന്നെ പുതിയ മുടി കിളിർത്ത് വരുകയായിരുന്നുവെന്നും മിറ പറയുന്നു.

  2016 ൽ ആയിരുന്നു ഷാഹിദ്-മിറ വിവാഹം. ഇവർക്ക് മിഷ, സെയ്ൻ കപൂർ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മികച്ച അഭിനേതാവ് മാത്രമല്ല നല്ലെരു കുടുംബനാഥനും കൂടിയാണ് ഷാഹിദ് സിനിമയിലെ തിരക്കുകൾക്കിടയിലും മിറക്കും മക്കൾക്കുമൊപ്പം സമയം ചെലവഴിക്കാറുണ്ട്. ഇവരുടെ അവധി ആഘോഷ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാണ്. കൃത്യമായ നിലപാടുള്ള വ്യക്തിയാണ് മിറ. ഇത് കൃത്യമായി തുറന്ന് പറയുകയും ചെയ്യാറുണ്ട്. മിറയുടെ പല നിലപാടുകളും ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകാറുണ്ട്.

  'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam

  ദിവസങ്ങൾക്ക് മൂന്നാമത്തെ കുഞ്ഞിനെ കുറിച്ച്ചോദിച്ച ആരാധകന് മിറ നൽകിയ മറുപടി വലിയ ചർച്ച വിഷയമായിരുന്നു. ഇൻസ്റ്റഗ്രാമിൽ ക്യൂഎ സെക്ഷനിൽ എത്തിയപ്പോഴാണ് മിറയോട് മൂന്നാമത്തെ കുഞ്ഞിനെ കുറിച്ച് ആരാധകൻ ആരാഞ്ഞത്. ഇതിന് താരപത്നിയുടെ മറുപടി നാം രണ്ട് നമുക്ക് രണ്ട് എന്നാണ് മിറ മറുപടി നൽകിയത്. ചിരിക്കുന്ന ഇമോജിയോടെയായിരുന്നു താരപത്നിയുടെ മറുപടി. അപ്രതീക്ഷിതമായി ലഭിച്ച അവധിക്കാലം ഭാര്യക്കും മക്കൾക്കുമൊപ്പം ആഘോഷമാക്കുകയാണ് ഷാഹിദ് കപൂർ. ഇപ്പോൾ ഭാര്യക്കും മക്കൾക്കുമൊപ്പം പഞ്ചാബിൽ ക്വാറന്റൈനിൽ കഴിയുകയാണ് താരം.

  Read more about: shahid kapoor
  English summary
  Shahid Kapoor's Wife Mira Rajput ABout Her Hair Loss And How She Recovered From That
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X