For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പപ്പ തടിയനാണ്! കൂട്ടുകാരിയുമായി തല്ലുണ്ടാക്കി ആര്യന്‍; ഷാരൂഖിന്റെ സിക്‌സ് പാക്കിന് പിന്നിലെ പ്രതികാര കഥ

  |

  ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. കിംഗ് ഖാന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന ഷാരൂഖ് സിനിമ കുടുംബത്തിന്റെ പാരമ്പര്യമൊന്നുമില്ലാതെയാണ് ബോളിവുഡിലെത്തുന്നതും ഇത്ര വലിയ താരമായി മാറുകയും ചെയ്യുന്നത്. ഷാരൂഖ് ചെയ്യുന്നതെന്തും ആരാധകരെ സ്വാധീനിക്കാറുണ്ട്. ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഷാരൂഖ്. തന്റെ കുടുംബവുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ട് ഷാരൂഖിന്. ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെയുള്ള ഷാരൂഖിന്റെ വാക്കുകള്‍ പലപ്പോഴും വാര്‍ത്തയായി മാറാറുണ്ട്.

  സ്റ്റൈലിഷായി ബിഗ് ബോസ് താരം, അലക്സാൻഡ്രയുടെ വേറിട്ട ഫോട്ടോസ്

  ഒരിക്കല്‍ സിക്‌സ് പാക്ക് എന്നതിനെ ഒരു ട്രെന്റാക്കി മാറ്റിയ താരമാണ് ഷാരൂഖ്. ഫിറ്റ്‌നസ് എന്നതിന് അപ്പുറത്തേക്ക് സിക്‌സ് പാക്കിനെ പുരുഷ സൗന്ദര്യത്തിന്റെ അളവ് കോലാക്കിയും യൂത്തന്മാരുടെ ഇടയില്‍ ട്രെന്റുമാക്കി മാറ്റുകയായിരുന്നു ഷാരൂഖ്. സൂപ്പര്‍ ഹിറ്റായി മാറിയ ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷര്‍ട്ട് ഊരി സിക്‌സ് പാക്ക് വയര്‍ കാണിച്ചു നില്‍ക്കുന്ന ഷാരൂഖിന്റെ ദൃശ്യം ആരാധകരുടെ മനസില്‍ ചിര പ്രതിഷ്ഠ നേടുകയായിരുന്നു. തന്റെ സിക്‌സ് പാക്ക് വയറിന് പിന്നില്‍ മകന്‍ ആര്യന്‍ ഖാന്‍ ആണെന്നായിരുന്നു ഒരിക്കല്‍ ഷാരൂഖ് പറഞ്ഞത്.

  കോഫി വിത്ത് കരണില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രസകരമായ ഈ കഥ ഷാരൂഖ് പറഞ്ഞത്. ആ സമയം ആര്യന്റെ പ്രായം ഒമ്പത് വയസ് മാത്രമായിരുന്നു. തന്റെ പിതാവ് തടിയന്‍ ആണെന്നായിരുന്നു ആര്യന്റെ ധാരണ. ഈ പേരില്‍ അടിവരെയുണ്ടാക്കിയിട്ടുണ്ട് കുഞ്ഞ് ആര്യന്‍.

  ''എന്റെ മകന്‍ കരുതുന്നത് ഞാന്‍ തടിയന്‍ ആണെന്നാണ്. അതിന്റെ പേരില്‍ അവനൊരു പെണ്‍കുട്ടിയെ ഇടിച്ചു. അവള്‍ എന്നെ അസഭ്യം പറഞ്ഞു. ആദ്യം അവന്‍ പ്രതികരിച്ചില്ല. പിന്നെ കോന്‍ ബനേഗ കറോര്‍പതിയില്‍ എന്നെ കാണാന്‍ ഒരു ഭംഗിയുമില്ലെന്ന് പറഞ്ഞു. അപ്പോഴും അവന്‍ ഒന്നും ചെയ്തില്ല. ഒടുവില്‍ നിന്റെ പപ്പ തടിയന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവന്‍ അവളെ ചവിട്ടുകയായിരുന്നു. ഞാന്‍ അവനോട് ദേഷ്യപ്പെട്ടു, അപ്പോള്‍ അവന്‍ പറഞ്ഞത്, പപ്പ അത് അവളുടെ തെറ്റല്ല. നിങ്ങളുടെതാണ്, നിങ്ങള്‍ തടിയനാണ് എന്നായിരുന്നു. നിങ്ങള്‍ സുന്ദരനാണ്. കെബിസിയില്‍ കാണാന്‍ ഭംഗിയുണ്ട്. നിങ്ങളൊരു വൃത്തികെട്ടവനല്ല നല്ല മനുഷ്യനാണ്. അതിനാല്‍ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല. പക്ഷെ നിങ്ങള്‍ തടിയനാണ് പപ്പ'' എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

  ഇതോടെയാണ് താന്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തതെന്നു സിക്‌സ് പാക്ക് വയറുണ്ടാക്കിയതെന്നും ഷാരൂഖ് പറയുന്നു. ഓം ശാന്തി ഓം സിനിമയിലെ ദര്‍ദെ ഡിസ്‌കോ പാട്ടിലായിരുന്നു ഷാരൂഖ് ഖാന്റെ സിക്‌സ് പാക്ക് കാണിക്കുന്നത്. ഈ പാട്ട് വന്‍ ഹിറ്റായി മാറഇയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിക്‌സ് പാക്ക് എയ്റ്റ് പാക്ക് ആക്കി ഹാപ്പി ന്യൂ ഇയറിലും ഷാരൂഖ് എത്തിയിരുന്നു.

  സീറോയായിരുന്നു ഷാരൂഖ് ഖാന്‍ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പ്രതീക്ഷിച്ചത് പോലൊരു വിജയമാകാന്‍ സാധിച്ചില്ല. ഇതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു ഷാരൂഖ്. പിന്നാലെ കൊവിഡും എത്തിയതോടെ ആ ഇടവേള നീണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ താരം തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖിന്റെ തിരിച്ചുവരവ്. ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആറ്റ്‌ലിയുടെ ഹിന്ദി ചിത്രത്തിലും ഷാരൂഖ് ആണ് നായകന്‍. നയന്‍താര ആണ് ചിത്രത്തിലെ നായിക. രാജ്കുമാര്‍ ഹിറാനിയുടെ സോഷ്യല്‍ സറ്റയര്‍ ചിത്രവും അണിയറയിലുണ്ട്.

  Also Read: വെള്ള വസ്ത്രമിടാന്‍ സമ്മതിക്കില്ലായിരുന്നു; ഭര്‍ത്താവ് ഷാരുഖിന്റെ ഓവര്‍ കെയറിങ്ങനെ കുറിച്ച് ഗൗരി ഖാന്‍ പറഞ്ഞത്

  Sameer Wankhede about the raid at Mannat

  എന്നാല്‍ ഇതിനിടെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അകത്തായത് ഷാരൂഖിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. മുംബൈയിലെ ആഢംബര കപ്പലില്‍ നടന്ന റെയ്ഡിലാണ് ആര്യന്‍ അകത്തായത്. താരുപത്രന് ഇതുവരേയും ജാമ്യം ലഭിച്ചിട്ടില്ല. ജയില്‍ വാസം തുടരുകയാണ്. അതേസമയം ആര്യന്റെ അറസ്റ്റിനും ജയില്‍ വാസത്തിനുമെതിരെ ബോളിവുഡും സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയിരുന്നു.

  Read more about: shahrukh khan
  English summary
  Shahrukh Khan Decided To Have Six Pack Abs Because Of His Son
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X