twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിദ്യാഭ്യാസമില്ലാത്തവര്‍ വീട്ടിലിരിക്കണമെന്ന് ഷാരൂഖ് ഖാന്‍; നടനാവാന്‍ ബിരുദമെങ്കിലും വേണം...

    ആദ്യം അവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കട്ടെ .പിന്നീട് സിനിമയിലെത്തുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് ഷാരൂഖ് പറയുന്നത്.

    By Pratheeksha
    |

    ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും തന്റെ പ്രസ്താവനകള്‍കൊണ്ടും പ്രേക്ഷക ശ്രദ്ധേനേടുന്ന നടനാണ്. സിനിമയ്ക്കു പുറത്തുളള കാര്യങ്ങള്‍ക്കും താരം മുഖം നോക്കാതെ തന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. ഈയടുത്ത് പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചത് .

    ഒരു നടനാവാന്‍ കുറഞ്ഞത് ബിരുദമെങ്കിലും വേണെമെന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.ബിരുദമില്ലാത്ത ബോളിവുഡ് താരങ്ങളോട് ഇങ്ങനെ പറയാനിടയായതില്‍ ഖേദിക്കുന്നു എന്നു പറഞ്ഞാണ് നടന്‍ വിദ്യാഭ്യാസത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

    ബിരുദമില്ലാത്ത താരങ്ങളോട്

    ബിരുദമില്ലാത്ത താരങ്ങളോട്

    ആദ്യം തന്നെ ബിരുദമില്ലാത്ത ബോളിവുഡ് താരങ്ങളോട് ഇങ്ങനെ പറയാനിടയായതില്‍ ഖേദിക്കുന്നു എന്നു പറഞ്ഞാണ് നടന്‍ വിദ്യാഭ്യാസത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

    നടനാവാനുളള കുറഞ്ഞ യോഗ്യത ബിരുദമാണ്

    നടനാവാനുളള കുറഞ്ഞ യോഗ്യത ബിരുദമാണ്

    നടനാവാനുള്ള കുറഞ്ഞ യോഗ്യത ബിരുദമാണെന്നാണ് തന്റെ നിലപാട്. ഞാനൊരു ബിരുദദദാരിയാണ്. വിദ്യാഭ്യാസമുള്ളതുകൊണ്ട് തന്റെ കഴിവിനേക്കാള്‍ കൂടുതല്‍ തനിക്ക് ചെയ്യാന്‍ കഴിഞ്ഞതായി ഷാരുഖ് പറയുന്നു..

    മറ്റു രാജ്യക്കാരെ കണ്ടു പഠിക്കണം

    മറ്റു രാജ്യക്കാരെ കണ്ടു പഠിക്കണം

    യൂറോപ്യന്‍, സൗത്ത് അമേരിക്കന്‍ സിനിമയിലുള്ളവര്‍ അന്താരാഷ്ട്ര സിനിമയുടെ തലപ്പത്ത് എത്തുന്നത് അവര്‍ക്ക് കഴിവുള്ളതു കൊണ്ടുമാത്രമല്ല. വിദ്യാഭ്യസമുളളതു കൊണ്ടു കൂടിയാണ്. അവര്‍ക്കു ലോകവുമായി എളുപ്പത്തില്‍ സംവദിക്കാന്‍ കഴിയും. ഇന്ന് പല ഇന്ത്യന്‍ താരങ്ങള്‍ക്കും അത് അപ്രാപ്യമാണ്. ഷാരൂഖ് പറയുന്നു

    പക്ഷേ വളരെയൊന്നും അകലയല്ലാത്ത ലക്ഷ്യമാണത്

    പക്ഷേ വളരെയൊന്നും അകലയല്ലാത്ത ലക്ഷ്യമാണത്

    അന്താരാഷ്ട്ര താരമായി വളരുക എന്നത് വളരെയൊന്നും അകലെയല്ലാത്ത ലക്ഷ്യമാണെന്നു ഷാരൂഖ് പറയുന്നു. എന്റെ മക്കളുള്‍പ്പെടെയുള്ള പുതു തലമുറക്കാര്‍ക്ക് ഇന്ത്യന്‍ സിനിമയെ ലോക സിനിമയുടെ നിലവാരത്തിലെത്തിക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ.

    മക്കള്‍ അഭിനയിക്കുന്നതിനോട് താത്പര്യക്കുറവൊന്നുമില്ല

    മക്കള്‍ അഭിനയിക്കുന്നതിനോട് താത്പര്യക്കുറവൊന്നുമില്ല

    മക്കള്‍ അഭിനയിക്കുന്നതിനോട് തനിക്ക് താത്പര്യക്കുറവൊന്നുമില്ല.
    പക്ഷേ മകന്‍ ആര്യനേക്കാള്‍ മകള്‍ സുഹാനയ്ക്കാണ് അഭിനയത്തോടു താത്പര്യം. അവള്‍ സ്‌കൂളില്‍ പല മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങള്‍ വാങ്ങിക്കാറുണ്ട്. ആര്യനാണെങ്കില്‍ താതപര്യം കുറവാണ് .സിനിമാ രംഗത്ത് ഏറ്റവും അടിത്തട്ടിലുള്ളവരുടെ വരെ ജോലികളെ കുറിച്ച് അവര്‍ ആദ്യം മനസ്സിലാക്കട്ടെ. എന്തായാലും അവരിപ്പോള്‍ ബോളിവുഡിലെത്തുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. ആര്യന്റെ ബി ടൗണ്‍ പ്രവേശനത്തിന് കുറഞ്ഞത് 3 വര്‍ഷം കൂടി കഴിയണം.

    ബിരുദാനന്തര ബിരുദം നേടട്ടെ

    ബിരുദാനന്തര ബിരുദം നേടട്ടെ

    ആദ്യം അവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കട്ടെ. പിന്നീട് സിനിമയിലെത്തുന്നതിനെ കുറിച്ച് ആലോചിക്കാമെന്നാണ് ഷാരൂഖ് പറയുന്നത്. ബിരുദാനന്തര ബിരുദമെങ്കിലും നേടിയിട്ട് അവര്‍ അഭിനയ രംഗത്തേയ്ക്ക് തിരിയുന്നതാണ് നല്ലത്.

    English summary
    In a recent interview, Shahrukh Khan focused on the importance of education for his children and said that he feels sorry for the actors who are not even graduates.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X