twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോളേജ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മരവിച്ച അവസ്ഥയായിരുന്നു! ഷാരുഖ് ഖാന്‍ ആ ജീവിതത്തെ കുറിച്ച് പറയുന്നു

    |

    ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖ് ഖാന്‍ കുടുംബത്തിന് വലിയ വില കല്‍പ്പിക്കുന്ന താരങ്ങളില്‍ ഒരാളാണ്. മക്കളുടെ കാര്യത്തിലും ശ്രദ്ധകൂടുതലുള്ള താരം നല്ലൊരു ഭര്‍ത്താവിന്റെയും അച്ഛന്റെയുമെല്ലാം റോളുകള്‍ മനോഹരമായി ചെയ്യുന്ന ആളാണ്. പണവും പ്രശസ്തിയും വന്നാലും ഇത്തരം കാര്യങ്ങളില്‍ വിട്ട് വീഴ്ച നടത്താത്തിന് ചില കാരണങ്ങള്‍ കൂടിയുണ്ട്.

    കോട്ടയം കുഞ്ഞച്ചന് സ്വാഗതം, തമ്പൂരാനേ ഇങ്ങേരിത് എന്തും ഭാവിച്ച് വന്നതാണ്! എങ്ങും അടപടലം ട്രോളാണ്..!കോട്ടയം കുഞ്ഞച്ചന് സ്വാഗതം, തമ്പൂരാനേ ഇങ്ങേരിത് എന്തും ഭാവിച്ച് വന്നതാണ്! എങ്ങും അടപടലം ട്രോളാണ്..!

    മുന്‍പ് പല അഭിമുഖങ്ങളിലും ഷാരുഖ് താന്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികളില്‍ നിന്നും ഉയരങ്ങളിലേക്ക് എത്തിയ വ്യക്തി തന്നെയായിരുന്നു ഷാരുഖ് ഖാന്‍. റാണി മുഖര്‍ജി നായികയാവുന്ന ഹിച്ച്കി എന്ന സിനിമയുടെ പ്രമോഷന് എത്തിയപ്പോഴായിരുന്നു തന്റെ വേദനകളെ മറികടന്നതടക്കമുള്ള പഴയകാര്യങ്ങള്‍ ഷാരുഖ് പങ്കുവെച്ചത്.

    മരണമാണ് തളര്‍ത്തിയത്...

    മരണമാണ് തളര്‍ത്തിയത്...

    ഷാരുഖ് ഖാനെ ഏറ്റവുമധികം തളര്‍ത്തിയിരുന്നത് മാതാപിതാക്കളുടെ മരണമായിരുന്നു. അച്ഛന്‍ മരിക്കുമ്പോള്‍ വെറും പതിനഞ്ച് വയസായിരുന്നു. ഇരുപത്തിയാറാമത്തെ വയസില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോഴായിരു്‌നനു അമ്മയും മരിക്കുന്നത്. കോളേജ് വിട്ട് വീട്ടിലെത്തി കഴിഞ്ഞാല്‍ എല്ലാം നഷ്ടപ്പെട്ട് പോയ പോലെ ഒരു അവസ്ഥയായിരുന്നു. മരവിച്ച് പോയ അവസ്ഥയായിരുന്നു. സഹോദരി ഉണ്ടായിരുന്നെങ്കിലും ഒറ്റപ്പെട്ട് പോയത് പോലെയായിരുന്നു. അക്കാലത്ത് വിഷാദരോഗവും തന്നെ തേടി എത്തിയിരുന്നതായി ഷാരുഖ് പറയുന്നു. എന്നാല്‍ അതിനെ എല്ലാം അതിജീവിക്കുകയായിരുന്നു.

    വേദനകളെ മറികടക്കാം..

    വേദനകളെ മറികടക്കാം..

    തനിക്ക് വേദനകളൊന്നും ഇല്ലെന്ന് നടിക്കുകയല്ല താന്‍ ചെയ്യുന്നത്. പകരം തന്റെ തൊഴില്‍ മേഖലയായ അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പല വേദനകളെയും മറികടക്കാന്‍ കഴിയുമെന്നാണ് ഷാരുഖ് പറയുന്നത്. എല്ലാവരോടുമായി തനിക്ക് പറയാനുള്ളതും ഇത് തന്നെയാണെന്നാണ് താരം പറയുന്നത്. മരണം അനിവാര്യമായ കാര്യമാണെന്നുള്ള തിരിച്ചറിവ് താന്‍ ആദ്യം ഉണ്ടാക്കിയെടുത്തിരുന്നു. എന്നെക്കാളും കൂടുതല്‍ വേദനിക്കുന്നവരായിരിക്കും നിങ്ങള്‍. പക്ഷെ തളരാതെ നമ്മുടെ ദൗര്‍ബല്യത്തെ കരുത്താക്കി മാറ്റുകയാണ് വേണ്ടതെന്നും താരം പറയുന്നു.

    ഷാരുഖിന്റെ കുടുംബം

    ഷാരുഖിന്റെ കുടുംബം

    ഒന്നുമില്ലായ്മയില്‍ നിന്നും സാധാരണക്കാരെ പോലെ തന്നെയാണ് ഷാരുഖ് ഖാന്‍ തന്റെ കുടുംബം ഉയര്‍ത്തി കൊണ്ട് വന്നത്. താന്‍ ഒരിക്കലും ഇതുപോലൊരു പ്രശസ്ത താരം ആവുമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നെന്ന് മുന്‍പ് ഷാരുഖ് പറഞ്ഞിരുന്നു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് ഷാരുഖ് ഖാന്റെ കുടുംബം. ഷാരുഖ് ഖാനും ഭാര്യ ഗൗരി ഖാനും അവരുടെ ദാമ്പത്യബന്ധം ആരംഭിച്ചിട്ട് 26 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. 1991 ലായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴും താരദമ്പതികള്‍ പ്രണയിച്ച് കൊണ്ടിരിക്കുകയാണ്.

    ഹിച്ച്കി

    ഹിച്ച്കി

    നാല് വര്‍ഷങ്ങള്‍ക്ക് ശേഷം റാണി മുഖര്‍ജി നായികയായി അഭിനയിക്കുന്ന സിനിമയാണ് ഹിച്ച്കി. 2014 ല്‍ റിലീസിനെത്തിയ മര്‍ദാനി എന്ന സിനിമയിലായിരുന്നു റാണി അവസാനമായി അഭിനയിച്ചിരുന്നത്. സിദ്ധാര്‍ത്ഥ മല്‍ഹോത്രയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മനീഷ് ശര്‍മ്മയും ആദിത്യ ചേപ്രയും ചേര്‍ന്ന് യഷ് രാജ് ഫിലിംസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 2008 ല്‍ റിലീസിനെത്തിയ 'ഫ്രണ്ട് ഓഫ് ദ ക്ലാസ്' എന്ന സിനിമയുടെ അതേ കഥ തന്നെയാണ് ഹിച്ചകിയിലും. ബ്രാഡ് ചോഹന്റെ ബുക്കിനെ ആസ്പദമാക്കി നിര്‍മ്മിച്ചതായിരുന്നു സിനിമ. ഹിച്ച്കി മാര്‍ച്ച് 23 ന് തിയറ്ററുകളിലേക്ക് എത്തുകയാണ്.

    മേക്കോവര്‍ ഇങ്ങനെയാവുമോ? ആമിര്‍ ഖാന്റെയും അമിതാഭ് ബച്ചന്റെയും ലുക്കിന് പിന്നിലെ സത്യം പുറത്ത്!മേക്കോവര്‍ ഇങ്ങനെയാവുമോ? ആമിര്‍ ഖാന്റെയും അമിതാഭ് ബച്ചന്റെയും ലുക്കിന് പിന്നിലെ സത്യം പുറത്ത്!

    English summary
    Shahrukh Khan on overcoming the biggest hichki of his life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X