For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോകാന്‍ എഴുന്നേറ്റതാണ്, നിയന്ത്രണം വിട്ടു പോയി! സല്‍മാനുമായി തല്ലുണ്ടാക്കിയതിനെക്കുറിച്ച് ഷാരൂഖ്

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും. വര്‍ഷങ്ങളായി മറ്റാര്‍ക്കും വിട്ടു കൊടുക്കാതെ ബോളിവുഡിന്റെ താരസിംഹാസനത്തില്‍ ഇരിക്കുകയും ഇരുവരും. ലോകമെമ്പാടും ആരാധകരുള്ള താരങ്ങളാണ് ഷാരൂഖും സല്‍മാന്‍ ഖാനും. ഷാരൂഖ് റൊമാന്റിക് സിനിമകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവന്‍ ആയപ്പോള്‍ ആക്ഷന്‍ സിനിമകളിലൂടെയാണ് സല്‍മാന്‍ ഖാന്‍ താരമായി മാറുന്നത്. രണ്ടു പേരും ഏതാണ്ട് ഒരേ കാലത്ത് തന്നെയാണ് സിനിമയിലെത്തുന്നതും താരങ്ങളായി വളരുന്നതുമെല്ലാം.

  സിമ്പിൾ ലുക്കിൽ സ്റ്റൈലായി നടി അഞ്ജു കുര്യൻ, ചിത്രങ്ങൾ നോക്കൂ

  സല്‍മാനും ഷാരൂഖിനും ഇടയിലുള്ള സൗഹൃദം എന്നും ആരാധകരുടെ ഇഷ്ട സംസാര വിഷയമാണ്. കരണ്‍ അര്‍ജുന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. രണ്ടു പേരുടേയും കരിയറിന്റെ തുടക്കകാലത്തതായിരുന്നു അത്. പിന്നീട് പലപ്പോഴായി ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഷാരൂഖ് ഖാന്‍ ചിത്രമായ കുച്ച് കുച്ച് ഹോത്താ ഹേയിലെ സല്‍മാന്റെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

  എന്നാല്‍ ഇണക്കം പോലെ തന്നെ ആരാധകരുടെ സ്ഥിരം ചര്‍ച്ചാ വിഷയമാണ് ഇവരുടെ പിണക്കങ്ങളും. അടുത്ത സുഹൃത്തുക്കളായിരുന്ന ഷാരൂഖും സല്‍മാനും പിന്നീട് വലിയ ശത്രുക്കളായി മാറുകയായിരുന്നു. 2008 ല്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും കയ്യാങ്കളിയും വരെയുണ്ടായിരുന്നു. കത്രീന കൈഫിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ചായിരുന്നു ഷാരൂഖും സല്‍മാനും തമ്മില്‍ ഉടക്കുന്നത്. നേരത്തെ ഐശ്വര്യയുമായുണ്ടായിരുന്ന സല്‍മാന്റെ പ്രണയം തകര്‍ന്ന സമയത്തും സല്‍മാനും ഷാരൂഖും തമ്മില്‍ വഴക്കുണ്ടായിരുന്നു. സമാനമായ രീതിയില്‍ കത്രീനയുടെ പാര്‍ട്ടിയില്‍ വച്ച് ഷാരൂഖും സല്‍മാനും തമ്മില്‍ ഉരസുകയായിരുന്നു. പിന്നീട് 2013 ല്‍ ഇരുവരും തമ്മിലുള്ള പിണക്കം അവസാനിക്കുകയും ഒരുമിച്ച് പൊതുവേദിയിലെത്തുകയുമായിരുന്നു.

  ഒരിക്കല്‍ താനും സല്‍മാനും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് തന്റെ കുട്ടികളോട് സംസാരിച്ചതിനെക്കുറിച്ച് ഷാരൂഖ് ഖാന്‍ മനസ് തുറന്നിരുന്നു. ''സല്‍മാന്റെ വിഷയത്തില്‍ എനിക്ക് നല്ല നാണക്കേട് തോന്നിയിരുന്നു. വീണ്ടും അങ്ങനെയൊന്ന് സംഭവിക്കരുതെന്ന് കരുതുന്നു. എങ്ങനെ അത് വിശദീകരിക്കണമെന്ന് എനിക്കറിയില്ല. ഒടുവില്‍ ഞാന്‍ അവരോട് പറഞ്ഞു, ചില ആളുകളുണ്ട്, നമുക്ക് ഒത്തുപോകാന്‍ പറ്റാത്തവരായി എന്ന്'' എന്നായിരുന്നു ഷാരൂഖ് ഖാന്‍ പറഞ്ഞത്.

  ''സത്യത്തില്‍ ആ ദിവസം ഞാന്‍ പോകാന്‍ വേണ്ടി എഴുന്നേറ്റതായിരുന്നു. ഞാന്‍ എന്തെങ്കിലും പറയാനോ മറ്റോ ആയി നിന്നതല്ല. ഞാന്‍ ക്ഷീണിതനായിരുന്നു. പക്ഷെ നിയന്ത്രണം വിട്ടു പോയി'' എന്നായിരുന്നു അന്നത്തെ സംഭവത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍ പറഞ്ഞത്. പിന്നീട് കരണ്‍ ജോഹറുമായുള്ള അഭിമുഖത്തില്‍ സല്‍മാന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോള്‍ സല്‍മാന്‍ തീര്‍ത്തും ശരിയായിരുന്നുവെന്നും ഷാരൂഖ് പറഞ്ഞിരുന്നു. താന്‍ മാപ്പ് ചോദിക്കാന്‍ പോലും യോഗ്യനല്ലെന്നും തന്റെ സുഹൃത്തുക്കളെ ഇടയ്ക്ക് നിരാശപ്പെടുത്തുന്നവനാണ് താന്‍ എന്നത് അംഗീകരിക്കുന്നതായും ഷാരൂഖ് പറഞ്ഞിരുന്നു.

  വികാരങ്ങള്‍ അടക്കിപ്പിടിക്കും, ഒന്നും വിട്ടു പറയില്ല; കത്രീനയുടെ താന്‍ വെറുക്കുന്ന ശീലത്തെക്കുറിച്ച് ആലിയ

  Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan

  എന്തായാലും ഇന്ന് അതെല്ലാം പഴയ കഥകളാണ്. ഇപ്പോഴിതാ വീണ്ടും ഒരുമിച്ച് അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും. ഷാരൂഖിന്‍രെ പുതിയ ചിത്രമായ പഠാനില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. അതുപോലെ ബോളിവുഡിലെ ഖാന്‍ ത്രയത്തിലെ മൂന്നാമനായ ആമിര്‍ ഖാന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയില്‍ ഷാരൂഖും സല്‍മാനും അതിഥി വേഷങ്ങൡലെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകള്‍ സത്യമെങ്കില്‍ ബോളിവുഡിലെ ഖാന്‍ ത്രയങ്ങള്‍ ഒരുമിക്കുക എന്ന ആരാധകരകുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് സഫലമാകുന്ന നിമിഷമായി അത് മാറും. അതേസമയം ഈയ്യടുത്ത് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ അകത്തായപ്പോല്‍ ഷാരൂഖിന്റെ വീട്ടിലെത്തി സല്‍മാന്‍ പിന്തുണ അറിയിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  Read more about: shahrukh khan salman khan
  English summary
  Shahrukh Khan Opened About His Fight With Salman Khan At Katrina Kaif's Birthday Party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X