twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയരംഗം ഭാര്യ ഗൗരി കണ്ടോന്ന് വന്നാല്‍ എങ്ങനെ പ്രതികരിക്കും! ഷാരുഖ് ഖാന്റെ മരണമാസ് മറുപടി വൈറല്‍

    |

    ബോളിവുഡ് സിനിമയില്‍ രാജാവായി വാഴുന്ന ഷാരുഖ് ഖാന്‍ സിനിമ പോലെ തന്നെ കുടുംബത്തിനും വലിയ പ്രധാന്യം നല്‍കുന്ന താരമാണ്. അഭിമുഖങ്ങളിലെല്ലാം ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെയായിരുന്നു താരം പറയാറുള്ളത്. ഇപ്പോഴിതാ പഴയൊരു അഭിമുഖത്തിനിടെ ഷാരുഖ് പറയുന്ന കാര്യങ്ങള്‍ വൈറലാവുകയാണ്.

    കപില്‍ ശര്‍മ്മ നയിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാരുഖ്. ഇതിനിടെ രസകരമായൊരു ചോദ്യമായിരുന്നു അവതാരകന്റെ ഭാഗത്ത് നിന്നും വന്നത്. ഷാരുഖ് ഖാന്‍ വളരെയധികം റൊമാന്റിക് ആയി ഒരു രംഗത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് ഭാര്യയായ ഗൗരി ഖാന്‍ ഇത് കണ്ട് വന്നാല്‍ എന്തായിരിക്കും അവരുടെ പ്രതികരണം എന്നായിരുന്നു ചോദ്യം.

    shahrukh-khan

    ചോദ്യം കേട്ട ഉടനെ പലതരത്തിലും അവതാരകനെ കളിയാക്കി കൊണ്ടായിരുന്നു ഷാരുഖ് സംസാരിച്ചത്. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഇങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന് അറിയാവുന്നത് കൊണ്ട് ഇതുപോലെയുള്ള രംഗങ്ങളൊന്നും ഞാന്‍ നാട്ടില്‍ നിന്നും അഭിനയിക്കാറില്ല. തന്റെ സിനിമകളിലെ റൊമാന്റിക് രംഗങ്ങളെല്ലാം തന്നെ വിദേശത്ത് നിന്നാണ് ചിത്രീകരിക്കുന്നതെന്നും ഷാരുഖ് പറയുന്നു.

    വീട്ടില്‍ നിന്നതിന് ശേഷം ഞാന്‍ വേഗം സ്വിറ്റ്‌സര്‍ലെന്‍ഡിലേക്ക് പോകും. അതിന് ശേഷം ഇന്ത്യയിലേക്ക് വരിക പോലുമില്ല. ദൂരെ ദൂരെയാണ് നില്‍ക്കുക എന്നും താരം പറയുന്നു. സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിതമായിട്ടുള്ള മറുപടി കേട്ട് ആരാധകര്‍ കൈക്കൊട്ടി ചിരിക്കുകയായിരുന്നു. അവതാരകന്റെ വായടപ്പിക്കുന്ന തരത്തിലുള്ള മറുപടികള്‍ വന്നതോടെ അദ്ദേഹം ഇത് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.

    shahrukh-khan

    അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഷാരുഖ് ഖാനും ഗൗരി ഖാനും വിവാഹിതരാവുന്നത്. ഇപ്പോള്‍ 28 വര്‍ഷത്തിലേറെയായി സന്തോഷകരമായി ദാമ്പത്യ ജീവിതം നയിക്കുകയാണ്. ഷാരുഖ് സിനിമയില്‍ സജീവമാണെങ്കില്‍ ഗൗരി മികച്ചൊരു ഇന്റീരിയര്‍ ഡിസൈനറാണ്. ആര്യന്‍, സുഹാന, അബ്രാം എന്നിങ്ങനെ മൂന്ന് മക്കളാണ് ഷാരുഖ്-ഗൗരി ദമ്പതിമാര്‍ക്കുള്ളത്.

    ആര്യന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളിലേക്ക് എത്തിയെങ്കിലും സുഹാന അഭിനയത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെ സുഹാനയുടെ ഗ്ലാമറസ് ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. താരസുന്ദരിമാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ പിന്തുണയാണ് താരപുത്രിയ്ക്ക് ലഭിക്കാറുള്ളത്.

    വീഡിയോ കാണാം

    English summary
    Shahrukh Khan's Mass Reply About Wife Gauri Khan On Kapil Sharma's Show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X