For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയ്ക്ക് പുരസ്കാരം ലഭിച്ചു, രസകരമായ ട്വീറ്റുമായി സൂപ്പർ താരം, ഒരാള്‍ക്കെങ്കിലും അവാര്‍ഡ് കിട്ടുന്നുണ്ടല്ലോ

  |

  ബോളിവുഡിലെ മാത്യക ദമ്പതിമാരാണ് നടൻ ഷാരൂഖ് ഖാനും ഗൗരി ഖാനും. ഭർത്താവ് ഷാരൂഖിന പോലെ തന്നെ ഗൗരിക്കും ബോളിവുഡിൽ കൈനിറയെ ആരാധകരുണ്ട്. അഭിനയവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ബോളിവുഡ് താരങ്ങളെക്കാളും ഒരുപടി മുന്നിലാണ് താരപത്നി. പ്രേക്ഷകരുടെ ഇടയിൽ ഇന്നും ചർച്ച വിഷയമാണ് ഷാരൂഖ് ഖാന്റേയും ഗൗരി ഖാന്റേയും പ്രണയകഥ. വിവാഹത്തിന് ശേഷമായിരുന്നു നടൻ ബോളിവുഡിന്റെ കിങ് ഖാൻ ആയി മാറിയത്.

  സിനിമയെ പോലെ തന്നെ കുടുബത്തിനും ഷാരൂഖ് ഏറെ പ്രധാന്യം കൊടുക്കുന്നുണ്ട്. മികച്ച അഭിനേതാവ് മാത്രമല്ല മികച്ച കുടുംബനാഥൻ കൂടിയാണ് താരം. സിനിമയിൽ സജീവമായ കലത്തും കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാൻ താരം നേരം കണ്ടെത്തിയിരുന്നു. സിനിമയും കുടുംബവും ഒരുപോലെ നെഞ്ചിലേറ്റിയ താരത്തിന്റെ പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാവുകയാണ്.

  എസ് ആർ കെയെ പോലെ ഭാര്യ ഗൗരി ഖാനും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. താരപുത്നി എന്നതിൽ ഉപരി ഇന്റീരിയര്‍ ഡിസൈനറാണ് ഗൗരി. പല ബോളിവുഡ് താരങ്ങളുടേയും സുന്ദര ഭവനത്തിന് പിന്നിൽ ഗൗരി ഖാനാണ്. ഇപ്പോഴിത ഗൗരിയെ തേടി പുതിയ പുരസ്കാരം എത്തിയിരിക്കുകയാണ്. ആര്‍ക്കിട്ടെക്ച്വർ ഡെെജസ്റ്റിന്റെ അവാര്‍ഡാണ് ഗൗരിയ്ക്ക് ലഭിച്ചിരിക്കുന്നത് താരപത്നി തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഷാരൂഖിന്റെ രസകരമായ പ്രതികരണമാണ്. ഗൗരി ഖാന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് ഷാരൂഖ് രസകരമായ കമന്റ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ ഒരാള്‍ക്കെങ്കിലും അവാര്‍ഡ് ലഭിക്കുന്നുണ്ടല്ലോ എന്നായിരുന്നു ഷാരൂഖിന്റെ ട്വീറ്റ്. നടന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സെൽഫ് ട്രോളാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഗൗരി ഖാന് ആശംസയുമായി ബോളിവുഡും സിനിമാ ലോകവും രംഗത്തെത്തിയിട്ടുണ്ട്.

  ബോളിവുഡിലെ മികച്ച താരദമ്പതികളായ ഇവർ പരസ്പരം പിന്തുണച്ചാണ് മുന്നോട്ട് പോകുന്നത്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം 1991 ലാണ് ഇരുവരും വിവാഹിതരാകുന്നത്. സുഹൃത്തിന്റെ പാർട്ടിക്കിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. കണ്ടമാത്രയിൽ തന്നെ ഷാരൂഖിന് ഗൗരിയോട് പ്രണയം തോന്നിയിരുന്നു. തുടർന്ന് പ്രണയാഭ്യർഥന നടത്തുകയായിരുന്നു. എന്നാൽ ഷാരൂഖിന്റെ പ്രണയം ആദ്യം ഗൗരിഖാൻ നിരസിക്കുകയായിരുന്നു. എന്നാൽ പിന്നീട് നടനുമായി പ്രണയത്തിലാവുകയായിരുന്നു ഗൗരി ഖാൻ.

  വളരെ പൊസസീവായ കാമുകനായിരുന്നു ഷാരൂഖ് ഖാൻ. പ്രണയത്തിലായിരുന്ന സമയത്ത് ഗൗരി ഖാനെ പാവാടയും ടി ഷർട്ടും ധരിക്കാൻ എസ് ആർ കെ അനുവദിച്ചിരുന്നില്ല. കൂടാതെ തലമുടി അഴിച്ചിടുന്നതും താരത്തിന് ഇഷ്ടമല്ലായിരുന്നു. ആ ലുക്കിൽ ഗൗരിയെ കാണാൻ നല്ല ഭംഗിയായിരുന്നു. എന്നാൽ വിവാഹത്തിന് മുൻപ് അനുവദിച്ചിരുന്നില്ല. എന്നാൽ വിവാഹത്തിന് ശേഷം ഇതെല്ലാം മാറുകയായിരുന്നു. പിന്നീട് ഒരിക്കൽ പോലും ഗൗരിയോട് ഇത്തരം കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടില്ലയെന്നും കൂടാതെ ഇനി ഇത്തരത്തിൽ പെരുമാറില്ലെന്ന് ഗൗരിക്ക് വാക്ക് നൽകുകയും ചെയ്തിരുന്നു.

  Mohanlal become the most tweeted mallu actor of 2020

  ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരികെ വരാൻ തയ്യാറെടുക്കുകയാണ് ഷാരൂഖ് ഖാൻ. 2018 ൽ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് ഷാരൂഖ ഖാൻ. തുടർച്ചയായുള്ള സിനിമകളുടെ പരാജയം നടനെ വല്ലാതെ തളർത്തിയിരുന്നു. തുടർന്നാണ് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തത്. ഇപ്പോഴിത 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം താരം ബോളിവുഡിൽ തിരികെ വരാനുള്ള തയ്യാറെടുപ്പിലാണ് നടൻ. പഠാൻ എന്ന ചിത്രത്തിലൂടെയാണ് നടൻ തിരികെ എത്തുന്നതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഈ ചിത്രത്തിൽ നടനോടൊപ്പം ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.കോളിവുഡ് സംവിധായകൻ അറ്റ്ലിയും ഷാരൂഖിന് വേണ്ടി സിനിമ ഒരുക്കുന്നുണ്ട്.

  English summary
  Shahrukh Khan's Self Troll Goes Viral When Gauri Khan Won An Award By Architectural Digest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X