»   » സണ്ണി ലിയോണിന് ശേഷം ശാന്തി ഡൈനാമൈറ്റ് വരുമ്പോള്‍

    സണ്ണി ലിയോണിന് ശേഷം ശാന്തി ഡൈനാമൈറ്റ് വരുമ്പോള്‍

    By Soorya Chandran

    അഡല്‍ട്ട് സിനിമകളില്‍ തിളങ്ങി നിന്നിരുന്ന താരങ്ങള്‍ ഇന്ത്യന്‍ സിനിമയിലേക്ക് കുടിയേറുന്ന കാഴ്ചയാണ് ഈയിടെ കാണുന്നത്. സണ്ണി ലിയോണില്‍ നിന്ന് തുടങ്ങി ഇപ്പോഴത് ശാന്തി ഡൈനാമൈറ്റ് വരെ എത്തി നില്‍ക്കുന്നു.

     

    എന്നാല്‍ തന്റെ മുന്‍കാല സിനിമ ജീവിതവുമായി പുതിയ സിനിമ ജീവിതത്തെ ബന്ധപ്പെടുത്തേണ്ടെന്നാണ് ശാന്തി പറയുന്നത്. ചില 'കാര്യങ്ങള്‍' കൂടുതലുള്ള ഒരു ഹോട്ട് ഗേള്‍ എന്നതിപ്പുറത്തേക്ക് മികച്ച നടിയാകാനാണ് ശ്രമിക്കുന്നതെന്നാണ് ശാന്തി വ്യക്തമാക്കുന്നത്.

    ഇന്ത്യക്കാരി

    അഡള്‍ട്ട് മൂവി ലോകത്ത് ഇപ്പോള്‍ ഇന്ത്യക്കാരോണോ കൂടുതല്‍. സണ്ണി ലിയോണ്‍ ഇന്ത്യക്കാരിയായിരുന്നു. ശാന്തി ഡൈനാമൈറ്റും ഇന്ത്യന്‍ വംശജയാണ്.

    ഉഗാണ്ടക്കാരി

    ഉഗാണ്ടയിലെ കമ്പാലയില്‍ ആയിരുന്നു ശാന്തി ഡൈനമൈറ്റ് ജനിച്ചത്. ശരിയായ പേര് സോഫിയ വാസിലിയാഡൗ എന്നായിരുന്നു. പ്രശസ്തി കിട്ടിത്തുടങ്ങിയപ്പോള്‍ പേര് ശാന്തി എന്നാക്കി മാറ്റി.

    ബോളിവുഡില്‍

    ചല്‍ ഡോക്ടര്‍, ഡോക്ടര്‍ ഖേലേം എന്ന ബോളിവുഡ് ചിത്രത്തില്‍ ഐറ്റം ഡാന്‍സര്‍ ആയിട്ടായിരുന്നു ശാന്തിയുടെ ബോളിവുഡ് പ്രവേശനം.

    നായികയായി

    ഐ ലവ് ദുബായ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ശാന്തി ഡൈനാമൈറ്റ് പ്രധാന വേഷത്തില്‍ എത്തുന്നത്. എഴുത്തുകാരനായ ഇക്രം അക്തറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

    സണ്ണി ലിയോണിനെ പോലെയോ...

    സണ്ണി ലിയോണ്‍ ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചതുപോലെ ആയിരിക്കില്ല താന്‍ എന്നാണ് ശാന്തി പറയുന്നത്. സെക്‌സിന്റെ അതിപ്രസരമുള്ള വേഷങ്ങള്‍ ചെയ്യില്ല.

    താരതമ്യം വേണ്ട

    ഒരേ പശ്ചാത്തലത്തില്‍ നിന്ന് വരുന്നതായതുകൊണ്ടാണ് തന്നേയും സണ്ണി ലിയോണിനേയും താരതമ്യം ചെയ്യുന്നതെന്നാണ് ശാന്തി പറയുന്നത്. ഈ താരതമ്യത്തെ പൊളിച്ചെഴുതാനുള്ള നീക്കത്തിലാണ് ശാന്തി.

    രൂപേഷ് പോള്‍

    മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന സവിത ഭാഭി എന്ന ചിത്രത്തിലേക്കും ശാന്തിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

    സെക്‌സിയെസ്റ്റ് വുമന്‍

    ബ്രിട്ടീഷ് ദിപ്പത്രമായ ഈസ്റ്റേണ്‍ ഐ ഏഷ്യയില്‍ നിന്നുള്ള 50 സെക്‌സിയെസ്റ്റ് സ്ത്രികളെ തിരഞ്ഞെടുത്തപ്പോള്‍ ശാന്തി അതില്‍ ഒരാളായിരുന്നു.

    ശാന്തി ഡൈനാമൈറ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം...

    Please Wait while comments are loading...

    Malayalam Photos

    Go to : More Photos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X