Don't Miss!
- Sports
2021 ആവര്‍ത്തിക്കും, ഏഷ്യാ കപ്പിലും ഇന്ത്യ പാകിസ്താനോട് 'പൊട്ടും'!, കാരണങ്ങളിതാ
- Finance
ശ്രദ്ധിക്കുക! ബാങ്കിലെ FD നിക്ഷേപങ്ങളില്‍ മറഞ്ഞിരിക്കുന്ന 5 അപായ സാധ്യതകള്‍
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- News
വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
അവള്‍ക്ക് ഞങ്ങളോടൊരു സ്നേഹവുമില്ല; ഐശ്വര്യയെക്കുറിച്ച് അഭിഷേകിനോട് പരാതി പറഞ്ഞ് ആരാധകര്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. താരം സോഷ്യല്‍ മീഡിയയില്‍ അത്രകണ്ട് സജീവമായിരുന്നില്ല. ഈയ്യടുത്താണ് ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയത്. തന്റെ ആരാധകരുമായി സോഷ്യല്‍ മീഡിയയിലുടെ സംവദിക്കുന്ന ശീലമോ തന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്ന ശീലം ഐശ്വര്യയ്ക്കില്ല. അഭിനയത്തിലേക്കും നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരികയാണ് ഐശ്വര്യ. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്.
കഴിഞ്ഞ ദിവസമായിരുന്നു പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. എന്നാല്‍ പോസ്റ്റര്‍ പങ്കുവെക്കാന്‍ ഐശ്വര്യ വൈകിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് ആരാധകരും രംഗത്ത് എത്തിയിരുന്നു. ഒരാള്‍ ഐശ്വര്യയുടെ ഭര്‍ത്താവും താരവുമായ അഭിഷേക് ബച്ചനോട് തങ്ങളുടെ നീരസം ഐശ്വര്യയെ അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

''എനിക്ക് ഐശ്വര്യയുടെ ടീമില്‍ ഒരു പ്രതീക്ഷയുമില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഞങ്ങളുടെ ഒരു ആഗ്രഹവും സഫലീകരിക്കാന്‍ സാധിച്ചിട്ടില്ല. അതിനാലാണ് നിങ്ങള്‍ക്ക് ഈ സന്ദേശം അയക്കുന്നത്, അഭിഷേക് ബച്ചന്. ഒരു പതിറ്റാണ്ടിന് ശേഷമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് പോലൊരു സിനിമയ്ക്കായി ഐശ്വര്യ സമ്മതിക്കുന്നത്. എല്ലാ സെലിബ്രിറ്റികളേയും പോലെ അവരും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായി കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അവരുടെ സോഷ്യല്‍ മീഡിയ ഗെയിമും തന്റെ കുടുംബത്തിലെ മറ്റുള്ളവരുമായുള്ള ലൈക്കിന്റേയും ഷെയറിന്റേയും താരതമ്യം ചെയ്യലുകള്‍ക്കും താല്പര്യമില്ലെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷെ ഇത് അവരുടെ സിനിമയാണ്. അതും മൂന്ന് വര്‍ഷമായി ഞങ്ങള്‍ കാത്ത്ിരിക്കുന്ന സിനിമയാണ്'' എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്.

''എല്ലാവരും കണ്ട ശേഷം അര്‍ധ രാത്രിയാണ് അവര്‍ പോസ്റ്റര്‍ പങ്കുവെക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് അത് കരണത്ത് അടിക്കുന്നതിന് തുല്യമാണ്. വര്‍ഷങ്ങളായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. പക്ഷെ അവര്‍ക്ക് ഞങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ല. ഇത് തന്റെ ആരാധകരോടുള്ള സ്നേഹവും അംഗീകാരവും കാണിക്കുന്നതാണ്'' എന്നും ആരാധകന് കുറിച്ചിരുന്നു. ആരാധകന്റെ ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ട്വീറ്റിന് മറുപടിയുമായി ഐശ്വര്യയോ അഭിഷേകോ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രഭു, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
-
അവളുടെ ചുണ്ടുകള്‍ വലുതായി! ശില്പ ഷെട്ടിയുടെ ബൊട്ടോക്സ് സിനിമയ്ക്ക് തിരിച്ചടിയായെന്ന് അനില്‍ കപൂര്‍
-
ഒപ്പം അഭിനയിച്ചവര്‍ പ്രശസ്തിയുടെ കൊടുമുടിയില്‍; നോട്ട്ബുക്കിലെ ശ്രീദേവിയെ സിനിമാലോകം മറന്നോ?
-
'വൃക്ക മാറ്റിവയ്ക്കല്‍ പരാജയം, മകന് ജീവിക്കുന്നത് ഡയാലിസിസിലൂടെ'; സ്വകാര്യദുഃഖങ്ങള്‍ പങ്കുവെച്ച് ഉഷ ഉതുപ്പ്