For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്കുള്ള പലതും അവള്‍ക്കില്ല! എനിക്കെതിരെ ഒരു ലോബിയുണ്ട്; കരീനയ്‌ക്കെതിരെ അമീഷ പട്ടേല്‍

  |

  ബോളിവുഡിലെ താരങ്ങള്‍ക്കിടയില്‍ വഴക്കുകളും പിണക്കങ്ങളുമുണ്ടാകുന്നത് സ്വാധാരണയാണ്. മുന്‍ നിര താരങ്ങള്‍ പോലും ചെറിയ കാരണങ്ങളുടെ പേരില്‍ പരസ്പരം പിണങ്ങാറും വഴക്കിടാറുമുണ്ട്. ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ നിയന്ത്രണം വിട്ടു പോവുകയും കരിയറുകള്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകയും വരെ ചെയ്തതായി ആരോപണങ്ങളുണ്ട്. ഒരിക്കല്‍ ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു അമീഷ പട്ടേലും കരീന കപൂറും തമ്മിലുള്ള പിണക്കം ഹൃത്വിക് റോഷനൊപ്പം കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെയായിരുന്നു അമീഷയുടെ അരങ്ങേറ്റം. എന്നാല്‍ ഈ ചിത്രത്തിലെ നായികയായി നേരത്തെ തീരുമാനിച്ചിരുന്നത് കരീനയെയായിരുന്നു. ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു കരീന. പിന്നാലെ കരീന അഭിഷേക് ബച്ചനൊപ്പം റെഫ്യൂജിയിലൂടെ അരങ്ങേറുകയായിരുന്നു. അന്ന് മുതല്‍ തന്നെ അമീഷയും കരീനയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.

  ഹോട്ട് ലുക്കില്‍ അനന്യ പാണ്ഡെ; താരസുന്ദരിയുടെ ഹോട്ട് ചിത്രങ്ങളിതാ

  ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമായിരുന്നു കരീന സിനിമയിലെത്തുന്നത്. കരീനയും അമീഷയും പരസ്യമായി തന്നെ തങ്ങള്‍ക്കിടയിലെ നീരസം വെളിവാക്കിയിട്ടുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ കരീനയുമായുള്ള പ്രശ്‌നത്തെക്കുറിച്ച്് ചോദിച്ചപ്പോള്‍ തനിക്ക് കരീനയെ അറിയില്ലെന്നായിരുന്നു അമീഷയുടെ മറുപടി. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''എനിക്കവളെ അറിയുകയേയില്ല. ഞങ്ങള്‍ക്കിടയിലെ വഴക്കിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ എഴുതപ്പെടുന്നുണ്ട്. സത്യത്തില്‍ ഞാന്‍ കരീനയെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടേയില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെ ആരെയാണ് അവര്‍ക്ക് ഇഷ്ടമെന്നും ആരെയാണ് ഇഷ്ടമല്ലാത്തതെന്നും'' എന്നായിരുന്നു അമീഷയുടെ പ്രതികരണം. ''ഞങ്ങള്‍ ടോപ് നായികമാരുടെ ബ്രാക്കറ്റിനുള്ളില്‍ പെടുമെന്ന് പറയുന്നത് തന്നെ അബദ്ധമാണ്. ഞാന്‍ കരീനയുടെ കുറച്ച് വര്‍ക്ക് ഒക്കെ കണ്ടിട്ടുണ്ട്. എനിക്കുള്ളത് അവള്‍ക്കില്ല. തിരിച്ച് അവള്‍ക്കുള്ള ചില കഴിവുകള്‍ എനിക്കുമില്ല. എന്നാലും ഞങ്ങള്‍ രണ്ടാള്‍ക്കും ഇവിടെ ഒരുപാട് സ്‌പെയ്‌സുണ്ട്. പിന്നെ എന്തിനാണ് അടിയുണ്ടാക്കുന്നത്? എന്നും അമീഷ പറഞ്ഞിരുന്നു.

  അതേസമയം തനിക്കെതിരെ ബോളിവുഡില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നും തന്നെ അപമാനിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അമീഷ പറയുന്നുണ്ട്. ''എനിക്കെതിരെ ഇന്‍ഡസ്ട്രിയില്‍ ഒരു ലോബിയുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അവര്‍ എനിക്ക് ജോലിയില്ലാതെ നോക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നന്മയും കഠിനാധ്വാനവും എല്ലാത്തിനേയും തകര്‍ക്കുകയാണ്. എന്റെ കരിയര്‍ നശിപ്പിക്കാന്‍ അവര്‍ ശ്രമിച്ചാലും അതില്‍ അവര്‍ വിജയിക്കില്ല'' എന്നായിരുന്നു അമീഷ പറഞ്ഞു. അതേസമയം തന്നെ അഹങ്കാരി എന്ന് വിളിക്കുന്നതിനെതിരേയും ഇതേ

  ''ഞാന്‍ എല്ലാവരോടും സംസാരിക്കില്ലെന്ന് കരുതി അങ്ങനെയുള്ളവര്‍ എല്ലാവരും അഹങ്കാരികള്‍ ആണെന്ന് കരുതരുത്. മാധ്യമങ്ങളുമായി അടുക്കാന്‍ മടിയുള്ള ആളാണ് ഞാന്‍ എന്ന് പറയപ്പെടുന്നുണ്ട്. പക്ഷെ അത് സത്യമല്ല'' എന്നായിരുന്നു താരം പറഞ്ഞത്. അതേസമയം മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഗോസിപ്പും വിവാദവും നല്‍കാന്‍ താനില്ലെന്നും താരം പറയുന്നുണ്ട്. ''മാസികള്‍ക്ക് വേണ്ടത് വിവാദമായ പ്രസ്താവനകളാമ്. പക്ഷെ എന്റെ പക്കല്‍ അവര്‍ക്ക് നല്‍കാന്‍ വിവാദങ്ങളൊന്നുമില്ല. എഫക്ടിന് വേണ്ടി മാത്രം ഞാന്‍ എന്തെങ്കിലും പറയുന്നത് എന്തിനാണ്? ഞാന്‍ ഒരു റിയല്‍ വ്യക്തിയാണ്. എന്റെ ജീവിതത്തില്‍ എന്തെങ്കിലും നടന്നാല്‍ ഞാന്‍ തന്നെ ഈ ലോകത്തോട് അതേക്കുറിച്ച് പറയുന്നതായിരിക്കും'' എന്നായിരുന്നു അമീഷയുടെ പ്രതികരണം.

  കലാഭവന്‍ മണിയ്ക്ക് കൊടുത്ത പോലൊരു റോള്‍ തരാമോ? തന്നെ അതിശയിപ്പിച്ച ഇന്ദ്രന്‍സിനെ കുറിച്ച് സംവിധായകന്‍ വിനയന്‍

  മമ്മൂക്കയുടെ വാ തുറപ്പിക്കാൻ നോക്കി..കണ്ടം വഴി ഓടി ലാലേട്ടൻ ഫാൻസ്‌ | FilmiBeat Malayalam

  സിനിമാരംഗത്തെ ഇരട്ടത്താപ്പിനെതിരേയും അമീഷ പട്ടേല്‍ ഈ അഭിമുഖത്തില്‍ തുറന്നടിക്കുന്നുണ്ട്. ''നിങ്ങള്‍ക്കറിയുമോ, നേരെ കാര്യങ്ങള്‍ പറയുന്നൊരാളില്‍ നിന്നും ഒരാള്‍ക്കും ഒന്നും എടുക്കാനാകില്ല. ഇവിടെ കുറെ ഇരട്ടത്താപ്പുകാരുണ്ട്. ആരേയും വിശ്വസിക്കാനാകില്ല. ഞാന്‍ എന്റെ കുടുംബവുമായി മാത്രമാണ് അടുപ്പം സൂക്ഷിക്കുന്നത്. അത് കാരണം വേദനിപ്പിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്'' എന്നായിരുന്നു താരം പറഞ്ഞത്. ഒരുകാലത്ത് തിരക്കേറിയ നടിയായിരുന്നു അമീഷ പട്ടേല്‍. പിന്നീട് താരം ഇടവേളയെടുക്കുകയായിരുന്നു. പിന്നീട് താരം ശക്തമായ തിരികെ വരികയും ചെയ്തു. ഇപ്പോല്‍ ഗദ്ദാര്‍ 2വിലാണ് അഭിനയിക്കുന്നത്. സണ്ണി ഡിയോള്‍ നായകനായ ചിത്രം ഇരുവരും ഒരുമിച്ചെത്തിയ ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.

  Read more about: ameesha patel kareena kapoor
  English summary
  She Doesn't Have What I Have Says Ameesha Patel Slams Kareena Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X