For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആദ്യം പറഞ്ഞ കഥയായിരുന്നില്ല ഷൂട്ടിങിന് ചെന്നപ്പോൾ'; ആമിർ സിനിമയിൽ നിന്ന് മാറിയതിനെ കുറിച്ച് ഷെഫാലി

  |

  1995ൽ രാം ​ഗോപാൽ വർമയുടെ സംവിധാനത്തിൽ ബോളിവുഡിൽ റിലീസ് ചെയ്ത സിനിമയാണ് രം​ഗീല. ഊർമിള മണ്ഡോത്കർ, ആമിർ ഖാൻ, ജാക്കി ഷ്റോഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രണയവും സ്റ്റണ്ടും എല്ലാ നിറഞ്ഞ സിനിമ കൂടിയായിരുന്നു രം​ഗീല. നീരജ് വോറ, സഞ്ജയ് ചേൽ എന്നിവർ ചേർന്നാണ് സിനിമയുടെ കഥ എഴുതിയത്. ഒരുപാട് മനോഹരമായ ​ഗാനങ്ങളും സിനിമയിൽ ഉണ്ടായിരുന്നു. രാം ​ഗോപാൽ‌ വർമ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമകളിൽ ഒന്നുകൂടിയാണ് രം​ഗീല. വലിയ വിജയമായിരുന്ന സിനിമ നിരൂപക പ്രശംസയും നേടിയിരുന്നു.

  Shefali Shah, Shefali Shah movie, Shefali Shah news, rangeela movie, ഷെഫാലി ഷാ സിനിമകൾ, നടി ഷെഫാലി, ഷെഫാലി വാർത്തകൾ

  എന്നാൽ സിനിമയിൽ ഭാ​ഗമാകേണ്ടിയിരുന്നില്ല എന്ന് താൻ ഒരിക്കൽ ചിന്തിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ബോളിവുഡ് നടി ഷെഫാലി ഷാ. രം​ഗീല എന്ന സിനിമയിലൂടെയാണ് ഷെഫാലി സിനിമയിലേക്ക് എത്തിയത്. പിന്നീട് നടി എന്നതിലുപരി ഡബ്ബിങ് ആർട്ടിസ്റ്റായും ഷെഫാസി ബോളിവുഡിൽ തിളങ്ങി. രം​ഗീലയിൽ വളരെ ചെറിയ കഥാപാത്രത്തെയാണ് ഷെഫാലി അവതരിപ്പിച്ചത്. സിനിമയുടെ ചിത്രീകരണം തുടങ്ങി നാല് ദിവസം പിന്നിട്ടപ്പോൾ സിനിമ നിർത്തിപ്പോകാൻ ഷെഫാലി ആ​ഗ്രഹിച്ചിരുന്നു.

  Also Read: 'വഴക്കിടുമ്പോൾ‌ എനിക്ക് കിട്ടിയ അവാർഡുകൾ നശിപ്പിക്കുമായിരുന്നു'; മുൻ കാമുകിയെ കുറിച്ച് രൺബീർ കപൂർ

  താരം തന്നെയാണ് രം​ഗീലയിൽ അഭിനയിക്കാൻ താൽപര്യമില്ലായിരുന്നുവെന്ന് തുറന്ന് പറഞ്ഞത്. അതിനുള്ള കാരണവും ഷെഫാലി വെളിപ്പെടുത്തി. 'ഷൂട്ടിംഗിന് മുമ്പ് തന്നോട് പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായിരുന്നു സെറ്റിലെത്തിയപ്പോഴുള്ള എന്റെ വേഷം. അത് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമല്ലായിരുന്നു. രംഗീല കാരണം വീണ്ടും ആർജിവിക്കൊപ്പം സത്യയ്‌ക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു. ചിത്രത്തിലെ അഭിനയത്തിന് എല്ലാവരുടെയും പ്രശംസയും നേടി' ഷെഫാലി പറഞ്ഞു. മൊഹബത്തീൻ, മൺസൂൺ വെഡ്ഡിങ്, ​ഗാന്ധി മൈ ഫാദർ, ബ്ലാക്ക് ആന്റ് വൈറ്റ്, ലക്ഷ്മി, ഡാർലിങ്സ് എന്നിവയാണ് ഷെഫാലിയുടേതായി പുറത്തിറങ്ങിയ മറ്റ് സിനിമകൾ.

  Also Read: 'മോഹൻലാൽ എന്തിനും സഹകരിക്കും, മമ്മൂട്ടി പക്ഷെ അങ്ങനെയല്ല'; ഓർമകൾ പങ്കുവെച്ച് സഹപ്രവർത്തകൻ

  കീർത്തി കുൽഹാരി, രാം കപൂർ, വിശാൽ ജേത്വ എന്നിവരോടൊപ്പമുള്ള പുതിയ വെബ് സീരിസുകൾക്കായി പ്രവർത്തിക്കുകയാണ് ഇപ്പോൾ ഷെഫാലി. ഇത് കൂടാതെ രാകുൽ പ്രീത് സിംഗ്, ആയുഷ്മാൻ ഖുറാന എന്നിവരോടൊപ്പം 'ഡോക്ടർ ജി' എന്ന സിനിമയ്ക്ക് വേണ്ടിയും ഷെഫാലി പ്രവർത്തിക്കുന്നുണ്ട്. ആലിയ ഭട്ട്, വിജയ് വർമ്മ എന്നിവർക്കൊപ്പമുള്ള 'ഡാർലിംഗ്'സിന്റെ ഭാഗവുമാണ് ഷെഫാലി. വിദ്യാ ബാലനൊപ്പം ജൽസയിലും ഷെഫാലി അഭിനയിക്കുന്നുണ്ട്. എമ്മി അവാർഡ് നേടിയ ഡൽഹി ക്രൈം ഷോയുടെ രണ്ടാം സീസണിലും ഷെഫാലി അഭിനയിക്കുന്നുണ്ട്.

  എയർ ക്രാഷിൽ കൊല്ലപ്പെടും എന്ന പ്രവചനം,എന്നെ പലരും കൊന്നിട്ടുണ്ട്..

  Also Read: 'നിർഭയത്തോടെയും സ്വാതന്ത്രത്തോടെയും നീ വളരാൻ വേണ്ടത് ഞാൻ ചെയ്യും'; മകൾക്ക് ടൊവിനോയുടെ കത്ത്!

  Read more about: actress
  English summary
  Shefali Shah Revealed Why She Left Aamir Khan Movie Rangeela After 4 Days Of Shooting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion