For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണക്കാരായല്ല ജനിച്ചത്, എല്ലാം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്! സഹോദരിയ്ക്ക് പിന്തുണയുമായി ശില്‍പ ഷെട്ടി

  |

  ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താര സഹോദരിമാരാണ് ശില്‍പ ഷെട്ടിയും ഷമിത ഷെട്ടിയും. ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ ശില്‍പയുടെ പാതയിലൂടെ ഷമിതയും നടിയായി മാറിയങ്കിലും സഹോദരിയെ പോലെ വലിയൊരു താരമായി മാറാന്‍ ഷമിതയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ആരാധകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഷമിതയ്ക്ക് സാധിച്ചിട്ടുണ്ട്. പരസ്പരം താങ്ങും തണലുമായി നില്‍ക്കുന്ന ശില്‍പയും ഷമിതയും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയിലൂടെ ഷമിത വീണ്ടും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

  സിംപിൾ സ്റ്റൈലിൽ വീണ്ടും അനന്യ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  എന്നാല്‍ ഷമിതയുടെ പ്രകടനത്തെ ഷോയിലുള്ളവരും പുറത്തുള്ളവരില്‍ ചിലരും വിമര്‍ശിക്കുകയാണ്. ഷമിത അഹങ്കാരിയും കാപട്യം നിറഞ്ഞവളുമാണെന്നായിരുന്നു വിമര്‍ശനം. ഇതോടെ ഇപ്പോഴിതാ ഷമിതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശില്‍പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു കുറിപ്പിലൂടെയായിരുന്നു ഷമിതയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ബിഗ് ബോസിലെ തന്റെ യാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷമിത നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു. ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു തന്റെ യാത്രയെന്നും വിഷാദവും കരുത്തും അനുഭവിച്ചിട്ടുണ്ടെന്നുമായിരുന്നു ഷമിത പറഞ്ഞത്.

  പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രം പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ശില്‍പ സഹോദരിയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് എത്തിയത്. ഷമിതയുടെ വീഡിയോ സഹിതമായിരന്നു ശില്‍പയുടെ പോസ്റ്റ്. ഷമിതയുടെ നിലപാടിനെ ആളുകള്‍ അഹങ്കാരമാണെന്ന് തെറ്റിദ്ധരിക്കുകയാണെന്നാണ് ശില്‍പ ഷെട്ടി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

  ''ഇത് എന്റെ ധീരയായ, പോരാളിയായ സഹോദരിയ്ക്ക് വേണ്ടിയുള്ളതാണ്. ഷമിതയുടെ പെരുമാറ്റത്തെ അഹങ്കാരം എന്ന് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നത് സത്യത്തില്‍ സങ്കടകരമാണ്. അവര്‍ കരുതുന്നത് അവള്‍ക്ക് പ്രിവിലേജുകള്‍ ഉണ്ടെന്നും കപടമുഖമാണെന്നും നിലപാടില്ലെന്നുമാണ് (സത്യത്തില്‍ ചിലപ്പോള്‍ നിലപാട് കൂടുതലാണ്). അവള്‍ ബുദ്ധിയുപയോഗിക്കുന്നില്ലെന്നും ഹൃദയം കൊണ്ടാണ് കളിക്കുന്നതെന്നും പറയുന്നു. ഇതെല്ലാം തന്നെ അസത്യങ്ങളാണ്. ഒരു ചായ്വും ഇല്ലാതെ തന്നെ, ഒരു സഹോദരി എന്നതിന് അപ്പുറം ബിഗ് ബോസ് കാഴ്ചക്കാരി എന്ന നിലയിലാണ് ഞാനിത് പറയുന്നത്'' ശില്‍പ പറയുന്നു.

  ''ഞാന്‍ മുമ്പൊരിക്കലും ഷോയെക്കുറിച്ച് സംസാരിച്ചിട്ടില്ല. പക്ഷെ ഒരുപാട് പേര്‍ കമന്റ് ചെയ്യുന്ന സാഹചര്യത്തില്‍ എനിക്കിത് പറയണമെന്ന് തോന്നി. ഇത്തരത്തിലൊരു ഫോര്‍മാറ്റില്‍ മത്സരാര്‍ത്ഥിയായതിന്റേയും അവതാരക ആയതിന്റേയും ധൈര്യത്തില്‍. ഷമിതയെ വിമര്‍ശിക്കുന്നത് ഹൃദയം കൊണ്ട് ചിന്തിക്കുന്നതിനും വികാരഭരിതയാകുന്നതിനുമാണ്. ചിലര്‍ അവളെ പ്രിവിലേജുള്ളവളായാണ് കാണുന്നത്. പക്ഷെ അതൊക്കെ ശരിയായിരുന്നുവങ്കില്‍ അവള്‍ ഈ ഷോയില്‍ പങ്കെടുത്ത് സ്വന്തമായൊരു പേരെടുക്കാന്‍ ശ്രമിക്കില്ലായിരുന്നു. തന്നാലാകും വിധം റിയല്‍ ആണ് അവളെന്ന് എനിക്ക് പറയാനാകും. അതാണ് അവളുടെ യുഎസ്പി. അവള്‍ യഥാര്‍ത്ഥത്തില്‍ എന്താണോ അത് തന്നെയാണ്. ഈ ഗെയിമുകളോ തന്ത്രങ്ങളോ എനിക്കറിയില്ല. എനിക്കറിയുന്നത് ഒരോരുത്തരും വ്യത്യസ്തരാണെന്നാണ്. അവള്‍ അവളുടെ രീതിയ്ക്ക് അനുസരിച്ചാണ് പെരുമാറുക. ഞങ്ങള്‍ ജനിച്ച് വീണത് സമ്പത്തിലേക്കല്ല. ഞങ്ങള്‍ രണ്ടു പേരും കഷ്ടപ്പെട്ടാണ് ഉയര്‍ന്നു വന്നത്. ഞങ്ങളുടെ മധ്യവര്‍ഗ മൂല്യങ്ങള്‍ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അഭിമാനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അങ്ങനെയാണ് വളര്‍ത്തിയത്''.

  'ശിൽപാ ഷെട്ടിയുടെ ചില പ്രവൃത്തികൾ അരോചകമായിരുന്നു', അനുഭവം പങ്കുവെച്ച് അനിൽ കപൂർ ‌‌

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  ''അവള്‍ ജയിച്ചാലും ഇല്ലെങ്കിലും ഇത് പറഞ്ഞേ മതിയാകൂ, ടിവിയിലെ ഒരു ജീവിതവും ഒരാളുടെ അഭിമാനം നഷ്ടപ്പെടുത്തുന്നതാകരുത്. അവള്‍ അത് കാണിച്ചു തരുന്നു. സഹോദരിയെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. ഷോ അവസാനിക്കും പക്ഷെ ഓര്‍മ്മകള്‍ നിലനില്‍ക്കും. ഷമിത ഓര്‍മ്മിപ്പിക്കപ്പെടുക ഒരു കടുവ ആയിട്ടായിരിക്കും. ലക്ഷണക്കിന് ആളുകളുടെ മനസില്‍ സത്യസന്ധത കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടും ക്ലാസ് കൊണ്ടും അടയാളപ്പെടുത്തിയവള്‍. നീ എന്നും ഷോ സ്‌റ്റോപ്പര്‍ ഷമിതയായിരിക്കും ടുന്‍കി. അവള്‍ അവിടെയായിരിക്കെ ഞാനവളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഹൃദയങ്ങളുടെ റാണിയെ പിന്തുണയ്ക്കണം. സ്‌നേഹിക്കം. കാരണം അവളത് അര്‍ഹിക്കുന്നുണ്ട്'' എന്നും ശില്‍പ പറയുന്നു.

  Read more about: shilpa shetty
  English summary
  Shilpa Shetty Comes In Support Of Shamita Shetty After Being Called Arrogant And Fake
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X