For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്റെ ഭാര്യയ്ക്ക് 20 കാരറ്റ് ഡയമണ്ട് നൽകും, പക്ഷെ ഒരു നിബന്ധനയുണ്ട്, വെളിപ്പെടുത്തി ശിൽപ

  |

  സിനിമയിൽ സജീവമല്ലെങ്കിലും ബോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയമാണ് നടി ശിൽപ ഷെട്ടി. വിവാഹത്തെ തുടർന്ന് അഭിനയത്തിന് ചെറിയ ബ്രേക്ക് കൊടുത്തെങ്കിലും ഫാഷൻ രംഗത്ത് നടി സജീവമാണ്. നടിയുടെ മേക്കോവറും ലുക്കും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ട്വീഴ്ചയ്ക്കും തയ്യാറാകാത്ത ശിൽപയുടെ ഫിറ്റ്നസ് ബോളിവുഡ് കോളങ്ങിൽ വലിയ ചർച്ചയാണ്. ദിവസം ചെല്ലുന്തോറും 45 കാരിയായ ശിൽപം കൂടുതൽ ചെറുപ്പമാകുകയാണ്. നടിയുടെ നിത്യയൗവ്വനം താരങ്ങളുടെ ഇടയിൽ തന്നെ ചർച്ച വിഷയമാണ്.

  ആഭരണങ്ങളോടുള്ള നടിയുടെ താൽപര്യവും പരസ്യമായ രഹസ്യമാണ് . ഒരു വലിയ ആഭരണ കളക്ഷൻ തന്നെ ശിൽപക്കുണ്ട്. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് നടിയുടെ വിശേഷപ്പെട്ട ആഭരണത്തെ കുറിച്ചാണ് . തന്റെ പ്രിയപ്പെട്ട ആഭരണമായ ഇരുപതു കാരറ്റിന്റെ ഡയമണ്ട് മകന്‍ വിയാന്‍ രാജിന്റെ ഭാവി വധുവിന് നൽകുന്നതിനെ കുറിച്ചാണ് നടി പറയുന്നത്. നടിയുടെ രസകരമായ വാക്കുകൾ സിനിമ കോളങ്ങിൽ വൈറലായിട്ടുണ്ട്.

  മകനുമായുള്ള രസകരമായ സംഭാഷണമാണ് ശിൽപ അഭിമുഖത്തിൽ പറയുന്നത്. ഞാൻ എന്റെ മകനോട് പറയും. മകന്റെ ഭാര്യയ്ക്ക് എന്റെ പ്രിയപ്പെട്ട 20 കാരറ്റ് ഡയമണ്ട് നൽകാൻ തയ്യാറാണ്. എന്നാൽ ഒരു കണ്ടീഷൻ മാത്രം. എന്നോട് നല്ലത് പോലെ പെരുമാറിയാൽ മാത്രമേ കെടുക്കുകയുള്ളൂ. അതല്ലെങ്കില്‍ ചെറുതെന്തെങ്കിലും കിട്ടി തൃപ്തിപ്പെടേണ്ടി വരുമെന്നും ശില്‍പ പറയുന്നു. നടിയുടെ വാക്കുകൾ പ്രേക്ഷകർ ഏറ്റെടുത്തിയിരിക്കുകയാണ്.

  ജീവിതത്തിൽ താൻ മാത്യത്വത്തിനാണ് മുൻഗണന കൊടുക്കുന്നതെന്നും ശിൽപ പറയുന്നു. ഇന്‍സ്റ്റഗ്രാം നോക്കിയാല്‍ കാണാം, അമ്മ എന്നതാണ് തനിക്ക് നല്‍കുന്ന ആദ്യ നിര്‍വചനം, കാരണം അതാണ് എന്നും തനിക്ക് പ്രധാനം- ശില്‍പ പറയുന്നു.. വ്ലോഗിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മാതൃദിനത്തില്‍ വിയാന്‍ തനിക്ക് സമ്മാനിച്ച കത്തിന്റെ വീഡിയോ ശില്‍പ പങ്കുവച്ചിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയതിനു ശേഷം വിയാനൊപ്പം പാചകം ചെയ്യുന്നതിന്റെയും ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന്റെയുമൊക്കെ വീഡിയോ ശില്‍പ പങ്കുവച്ചിരുന്നു

  ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹിതരായത്. 2012 ൽ ശിൽപയ്ക്ക് വിയാൻ ജനിക്കുന്നത്. മകൻ കൂടാതെ നടിക്ക് ഒരു മകൾ കൂടിയുണ്ട്. ഈ വര്‍ഷമാദ്യം വാ‌ടക ​ഗർഭപാത്രത്തിലൂടെയാണ് ശില്‍പ രണ്ടാമതും അമ്മയായത്. സമിഷ എന്നാണ് മകളുടെ പേര്, നടി തന്നെയാണ് വീണ്ടും അമ്മയായ വിവരം പ്രേക്ഷകരോട് പങ്കുവെച്ചത്.

  10 കോടിയുടെ പരസ്യത്തോട് നോ പറഞ്ഞ് ശില്‍പ ഷെട്ടി | FilmiBeat Malayalam

  മകൾക്കൊപ്പമാണ് നടിയുടെ ജീവിതമിപ്പോൾ. മകൾക്ക് ആറ് മാസം തികഞ്ഞപ്പോൾ ഒരു വഡിയോ പങ്കുവെച്ചിരുന്നു. ഇനി അവള്‍ക്ക് പിന്നാലെ ഓടുകയാവും തന്റെ വര്‍ക്കൗട്ട് എന്ന് ശിൽപ പറഞ്ഞിരുന്നു.. എന്നാൽ അപ്പോഴും വീഡിയോയിൽ കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. നിങ്ങള്‍ കണ്ണു ചിമ്മി തുറക്കുന്ന വേഗത്തില്‍ അവര്‍ വലുതാകും. ഞങ്ങളുടെ കൊച്ചു മാലാഖ സമിഷയ്ക്ക് ഇന്ന് ആറ് മാസം പ്രായമാവുകയാണ്. അവള്‍ മറിയാന്‍ തുടങ്ങി...'സ്വതന്ത്ര' എന്നതിന്റെ ലക്ഷണങ്ങള്‍ അവള്‍ ഇനി എഴുന്നേറ്റ് ഇഴഞ്ഞു തുടങ്ങും...തുടര്‍ന്ന് എന്റെ വര്‍ക്കൗട്ടുകള്‍ അവള്‍ക്ക് പിന്നാലെ ഓടുന്നതാകും. അവളോടൊപ്പമുള്ള ഈ സമയം ഞാന്‍ ഇഷ്ടപ്പെടുന്നു. അവള്‍ വളരുന്നത് ഓരോ ദിവസവും നോക്കിയിരിക്കുകയാണ് എന്റെ ആഗ്രഹം. ഞങ്ങളുടെ മാലാഖയ്ക്ക് പകുതി വര്‍ഷത്തിന്റെ ജന്മദിനാശംസകള്‍" വീഡിയോയ്ക്കൊപ്പം താര സുന്ദരി കുറിച്ചു.

  Read more about: shilpa shetty
  English summary
  Shilpa Shetty revealed She Will Gift Vihaan’s wife a 20-carat diamond if Conditions satisfy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X