For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീലച്ചിത്ര നിർമ്മാണം; മുഖ്യസൂത്രധാരൻ ബോളിവുഡ് താരസുന്ദരിയുടെ ഭാർത്താവ്, സംഭവം ഇങ്ങനെ

  |

  ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു നടി ശിൽപ ഷെട്ടിയുടെ ഭാർത്താവും വ്യാവസായിയുമായി രാജ് കുന്ദ്രയുടെ അറസ്റ്റ്. നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുന്ദ്രയ്ക്കെതിരെ ശക്തമായ തെളിവുകൾ ഉള്ളതിനാലാണ് അറസ്റ്റിലേയ്ക്ക് നീങ്ങിയതെന്നും പോലീസ് കൂട്ടിച്ചേർത്തു.

  shilpa-raj kundra

  ഹെലികോപ്റ്ററിലെ ആ സീൻ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു, പ്രണയരംഗത്തെ കുറിച്ച് ഷിജു

  എന്താണ് രാജ് കുന്ദ്രയ്ക്കെതിരെയുളള കേസ്.. കഴിഞ്ഞ ഫെബ്രുവരി 4 നാണ് നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്കെതിരെ പോലീസിൽ പരാതി ലഭിക്കുന്നത്. യുവതികളെ വെബ് സീരീസിൽ അഭിനയിപ്പിക്കാമെന്ന വ്യാജേനെ വിളിച്ചു വരുത്തി അശ്ലീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചു എന്നതാണ് പരാതി.

  സൽമാനും ഷാരൂഖ് ഖാനും സുരക്ഷയ്ക്കായി മുടക്കുന്നത് കോടികൾ, ദീപികയും അനുഷ്കയും മോശമല്ല

  പോലീസ് പറയുന്നത് ഇങ്ങനെ.. മുംബൈയിലെ മലാദിലെ ഒരു ബംഗ്ലാവിൽ വെച്ചാണ് ഷൂട്ടിങ്ങ് നടന്നത്. അഞ്ച്, ആറോ സ്റ്റാഫുകൾ മാത്രമായിരിക്കും അവിടെ ഉണ്ടാവുക. ലോക്ക് ഡൗൺകാലത്താണ് ഇത്തരത്തിലുളള ആപ്പുകൾക്ക് ജനശ്രദ്ധലഭിക്കുന്നത്. നിലവിൽ ലക്ഷത്തിലധികം വരിക്കാരാണ് ഈ ആപ്പുകൾക്കുള്ളത്.

  നേരത്തെ പോലീസ് നടത്തിയ അന്വേഷണത്തിൽ ചില അശ്ലീല വീഡിയോ നിർമ്മിച്ചവരെ പിടികൂടിയിരുന്നു. പിന്നീട് ക്ലിപ്പുകൾ സംപ്രേക്ഷണം ചെയ്യുന്നവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. ഇതിൽ ചിലത് സംപ്രേക്ഷണം ചെയ്യുന്നത് രാജ്യത്തിന് പുറത്തുള്ള പ്രൊഡക്ഷൻ ഹൗസുകളാണ്. ഇത് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

  ഭാര്യയുടെ കയ്യിൽ ഫോൺ ഇരുന്നപ്പോൾ മെസേജ് വന്നു, കള്ളം പൊളിഞ്ഞു, ഓർമ പങ്കുവെച്ച് സാജൻ സൂര്യ

  10 കോടിയുടെ പരസ്യത്തോട് നോ പറഞ്ഞ് ശില്‍പ ഷെട്ടി | FilmiBeat Malayalam

  യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ ഹൗസ് കെന്റിന്റെ പങ്ക്തേടിയുള്ള അന്വേഷണമാണ് കുന്ദ്രയിലെത്തിയത്. കെന്റിന്റെ എക്സിക്യൂവ് ഉമേഷ് കാമത്തിനെ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കുന്ദ്രയുടെ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് കുന്ദ്രയെ രണ്ട് പ്രാവശ്യം പോലീസ് ചോദ്യം ചെയ്തിരുന്നു.

  അതേസമയം രാജ് കുന്ദ്ര ഉൾപ്പെടെയുള്ളവർ ഇവിടെ കുറ്റകരമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രതികളുടെ അഭിഭാഷകരുടെ വാദം. നീലച്ചിത്രങ്ങളിൽ അഭിനയിച്ചവർ മുതിർന്നവരാണെന്നും വ്യക്തമായ കരാർ ഒപ്പുവെച്ച് സമ്മതത്തോടെയാണ് ഇവർ അഭിനയിച്ചിട്ടുള്ളതെന്നും അഭിഭാഷകർ പറഞ്ഞു. രാജ് കുന്ദ്രയുംപാർട്ണർമാരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസിൽനിന്ന് നീലച്ചിത്രങ്ങൾ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പോലീസിന് കിട്ടിയിട്ടുണ്ട്.

  Read more about: bollywood
  English summary
  Shilpa Shetty's Husband raj kundra Arrested for blue film production
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X