For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അടുക്കളയിൽ തലകുത്തനെ ഭക്ഷണം പാകം ചെയ്ത് ശിൽപ ഷെട്ടി, ഇത് എന്ത് പറ്റിയെന്ന് ആരാധകർ, ചിത്രം വൈറൽ

  |

  സിനിമയിൽ സജീവമല്ലെങ്കിലും നടി ശിൽപ ഷെട്ടി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം രസകരമായ പോസ്റ്റുകളുമായി രംഗത്തെത്താറുണ്ട്. ശിൽപ മാത്രമല്ല ഭർത്താവ് രാജ് കുന്ദ്രയും നടിയുടെ സോഷ്യൽ മീഡിയ പേജിൽ സ്ഥിരം സാന്നിധ്യമാണ്. ബോളിവുഡിലെ സ്റ്റൈലൻ ദമ്പതികളാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ രസകരമായ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ശിൽപയ്ക്ക് ഇത് എന്ത് പറ്റി എന്നാണ് ചിത്രം കണ്ട പ്രേക്ഷകർ ചോദിക്കുന്നത്. ചിത്രങ്ങൾ മാത്രമല്ല അതിന് ചുവടെയുള്ള അടിക്കുറിപ്പും പ്രേക്ഷകരെ ഏറെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

  10 കോടിയുടെ പരസ്യത്തോട് നോ പറഞ്ഞ് ശില്‍പ ഷെട്ടി | FilmiBeat Malayalam

  ജീവിതത്തിൽ യോഗയ്ക്ക് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ശിൽപ ഷെട്ടി കുന്ദ്ര. ശീർഷാസനം ചെയ്യുന്ന ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദവസം നടി പങ്കുവെച്ച ചിത്രം ഇതിൽ നിന്ന് അൽപം വ്യത്യസ്തമാണ്. അടുക്കളയിൽ തലകുത്തനെ നിൽക്കുന്ന ചിത്രങ്ങളായിരുന്നു ശിൽപ പങ്കുവെച്ചത്. ചിത്രം മാത്രമല്ല അതിന് നൽകിയ അടിക്കുറിപ്പും പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ആരാധകർക്ക് കാര്യം പെട്ടെന്ന് മനസ്സിലായില്ലെങ്കിലും ശിൽപയുടെ ചിത്രവും പോസ്റ്റും സോഷ്യൽ മീഡിയയിൽ വൈറലാണ്.

  ഞായർ സ്പെഷ്യലായിട്ടാണ് ശിൽപ തലകുത്തനെയുള്ള ചിത്രം പങ്കുവെച്ചത്. സ്റ്റൈലൻ ലുക്കിലാണ് ശിൽപ കിച്ചണിൽ നിൽക്കുന്നത്. ഹാപ്പി, ഫുഡ് ഇൻസ്റ്റഗ്രം, ആരോഗ്യം, ഹോംമെയ്ഡ് തുടങ്ങിയ ഹാഷ്ടാഗിനോടൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഞായർ സ്പെഷ്യൽ കുക്കിങ്ങിനായി റെഡിയായി നിൽക്കുകയാണ് ശിൽപ എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. നടിയുടെ ചിത്രത്തിന് രസകരമായ കമന്റുകളാണ് ഇൻസ്റ്റഗ്രാമിലൂടെ ലഭിക്കുന്നത്.

  കുടുംബത്തിനോടൊപ്പം ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഘോഷമാക്കുകയാണ് ശിൽപ ഷെട്ടി കുന്ദ്ര. മാസങ്ങൾക്ക് മുൻപായിരുന്നു നടിക്ക് വാടക ഗർഭധാരണത്തിലൂടെ മകൾ പിറക്കുന്നത്. സമിഷ എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോൾ സമിഷയെ ചുറ്റിപ്പറ്റിയാണ് ശിൽപയുടെ ജീവിതം. കുഞ്ഞ് ജനിച്ച വിവരം നടി തന്നെയാണ് പ്രേക്ഷകരോട് പങ്കുവെച്ചത്. എന്നാൽ സമിഷ ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് കുഞ്ഞിന്റെ മുഖം ആദ്യമായി ലോകം കണ്ടത്. ശിൽപയ്ക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കും വിയാൻ എന്നൊരു മകൻ കൂടിയുണ്ട്.

  ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ശിൽപ രാജ് കുന്ദ്രയെ വിവാഹം കഴിക്കുന്നത്. തുടർന്ന് നടി അഭിനയത്തിന് ചെറിയ ഇടവേള നൽകുകയായിരുന്നു. സിനിമ വിട്ടു നിന്നപ്പോഴും വളരെ സന്തോഷവതിയായിട്ടുള്ള ശിൽപയെ ആയിരുന്നു അധികവും കണ്ടത്. ഇതിന്റെ രഹസ്യം ആരാധകർ നടിയോട് ചോദിക്കാറുണ്ട്. സന്തോഷവാനായി ഇരിക്കാൻ വളരെ എളുപ്പമാണെന്നാണ് നടി പറയുന്നത്. കാരണം നമ്മുടെ സന്തോഷം ജീവിതത്തിലെ ചെറിയ കാര്യങ്ങളിലാണ് ഇരിക്കുന്നതെന്നാണ് ശിൽപയുടെ അഭിപ്രായം.

  പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുക, ബാല്യത്തിലെ സന്തോഷകരമായ ഓർമകളിലേക്ക് സഞ്ചാരം നടത്തുക, പഴയ കൂട്ടുകാരെ കണ്ടെത്തുക, കുറച്ച് സൂര്യപ്രകാശം കൊള്ളുക, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക, ഓമന മൃഗങ്ങൾക്കൊപ്പം കളിക്കുക, സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുക, ചെയ്തു തീർക്കാനാനുള്ള കാര്യങ്ങൾ പൂർത്തീകരിക്കുക, വെറുതെ നടക്കാനിറങ്ങുകയും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യുക. ഇത്തരം പ്രവൃത്തികള്‍ നമ്മെ സന്തോഷിപ്പിക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. എല്ലാ ഉത്തരവാദിത്തങ്ങളും ജോലികളും പൂർത്തിയാക്കി നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തുവെന്നാണ് ശിൽപ ആരാധകരോട് പറയുന്നത്. നടിയുടെ ഹാപ്പി ടിപ്സും തലകുത്തനെയുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  ചിത്രം, കടപ്പാട്, ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാം പേജ്

  Read more about: shilpa shetty
  English summary
  Shilpa Shetty Shares Her Up And Down Picture In Kitchen Fans So confused
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X