For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കക്ഷം കാണിച്ചുള്ള ഉടുപ്പുകള്‍ ഇടാതെയായി; വിഷാദം വന്നതോടെ തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ച് ഷാമിത ഷെട്ടി

  |

  നടി ശില്‍പ ഷെട്ടിയുടെ അനിയത്തി എന്നതിലുപരി ബോളിവുഡിലെ മറ്റൊരു താരസുന്ദരിയാണ് ഷാമിത ഷെട്ടി. സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനഞ്ചാം സീസണിലെ ഫൈനലിസ്റ്റുകളില്‍ ഒരാള്‍ കൂടിയായിരുന്നു ഷാമിത. ബിഗ് ബോസ് ഷോ യിലൂടെ തന്നെ കുറിച്ചുള്ള കഥകള്‍ നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മുന്‍കി ആന്‍ഡ് മിര്‍ച്ചി എന്ന പരിപാടിയില്‍ പങ്കെടുത്ത ഷാമിതയുടെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

  താന്‍ വിഷാദരോഗത്തിന് അടിമയാകേണ്ടി വന്നിട്ടുണ്ടെന്നും ആ യാത്ര എങ്ങനെയായിരുന്നു എന്നും പരിപാടിയിലൂടെ ഷാമിത വെളിപ്പെടുത്തിയിരുന്നു. താന്‍ സ്ലീവ്‌ലെസ് ആയിട്ടുള്ള വസ്ത്രം പോലും ഇടാതെ വന്നതിന്റെ കാരണത്തെ കുറിച്ചടക്കം നടി പങ്കുവെച്ചിരുന്നു. വൈകാതെ നടിയുടെ വാക്കുകള്‍ ആരാധകരും ഏറ്റുപിടിച്ചിരിക്കുകയാണ്. വിശദമായി വായിക്കാം..

  ഇപ്പോള്‍ താന്‍ അതേ കുറിച്ച് ആലോചിക്കാത്തത് കൊണ്ട് മിണ്ടാതെ ഇരിക്കുകയാണ്. അത് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ തന്റെ കൈകളെ കുറിച്ച് അങ്ങേയറ്റം അപകര്‍ഷതാബോധം ഉണ്ടായിരുന്നത് കൊണ്ട് താന്‍ സ്ലീവ്‌ലെസ് ടോപ്പുകള്‍ ധരിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഈ അരക്ഷിതാവസ്ഥ തന്നെ വിഷാദത്തിലേക്ക് തള്ളി വിടുകയായിരുന്നു എന്നാണ് ഷാമിത പറയുന്നത്. അതിന് മുന്‍പും നടി വിഷാദത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

  എന്നാല്‍ ജീവിതത്തിലെ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ധൈര്യം ലഭിച്ചതോടെ താന്‍ അതിലും കൂടുതല്‍ ശക്തയായി മാറി. അങ്ങനെയാണ് താന്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. തന്റെ ജീവിതത്തിലെ ആ ഘട്ടം തരണം ചെയ്തത് അങ്ങനെയാണെന്നും ഷാമിത കൂട്ടിച്ചേര്‍ത്തു. വീണ്ടും വിഷാദത്തിലേക്ക് വീഴാതിരിക്കാന്‍ തന്റെ മാനസികവും വൈകാരികവുമായ ആരോഗ്യം നിരന്തരം താന്‍ നിരീക്ഷിക്കാറുണ്ടെന്നാണ് ഷാമിത വ്യക്തമാക്കുന്നത്.

  ടൈറ്റില്‍ വിന്നര്‍ ആയേക്കാം; ബിഗ് ബോസിലെ വിജയസാധ്യതയുള്ള മത്സരാര്‍ഥിയെ ചൂണ്ടി കാണിച്ച് പ്രേക്ഷകര്‍

  മാത്രമല്ല താന്‍ പിന്തുടരുന്ന ഫിറ്റ്‌നെസ് എന്തൊക്കെയാണെന്നും സ്ഥിരമായി ചൊല്ലാറുള്ള മന്ത്രങ്ങള്‍ എന്തൊക്കെയാണെന്നും ഷാമിത വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ഫിറ്റ്‌നെസിനെ സംബന്ധിച്ച് കാലങ്ങളായി പ്രചരിക്കുന്ന ഇതിഹാസ കഥകള്‍ നടി തള്ളി പറയുകയും ചെയ്തിരിക്കുകയാണ്. എന്തായാലും ബിഗ് ബോസില്‍ പോയതോട് കൂടിയാണ് ഷാമിത ഷെട്ടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. വീടിനുള്ളില്‍ വെച്ച് നടനും മോഡലുമായ രാകേഷ് ബാപ്തയുമായി ഷാമിത പ്രണയത്തിലായതും വലിയ വാര്‍ത്തയായിരുന്നു.

  ഖുശ്ബുവിന് ശബ്ദം കൊടുക്കാന്‍ പോയതാണ്; ഭയങ്കര പേടി ആയതോടെ ഇറങ്ങി ഓടുകയായിരുന്നുവെന്ന് മാലാ പാര്‍വതി

  ജോൺ പോളിനെ അവസാനമായി കാണാൻ എത്തിയ മലയാള സിനിമയിലെ സൂപ്പർ താരങ്ങൾ | Filmibeata Malayalam

  രാകേഷുമായിട്ടുള്ള പ്രണയം ഷാമിതയെ ബിഗ് ബോസിന്റെ ഫൈനലിസ്റ്റിലേക്ക് എത്തിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. എന്നാല്‍ മുന്‍പ് കുറേ പ്രണയങ്ങളിലൂടെ കടന്ന് പോയിട്ടുള്ള ആളാണ് നടി. ക്രിക്കറ്റ് താരം യുവരാജ് സിംഗും ഷാമിതയും തമ്മില്‍ രഹസ്യമായി പ്രണയിച്ചിരുന്നു എന്ന തരത്തില്‍ ചില കഥകള്‍ പ്രചരിച്ചിരുന്നു. അതിന് ശേഷം നടനും നിര്‍മാതാവുമായ ഹര്‍മന്‍ ബജ്വയും നടിയും ഇഷ്ടത്തിലായി. നടന്‍ അഫ്തബ് ശിവദാസനി ആണ് ഷാമിതയുടെ മറ്റൊരു പ്രണയനായകന്‍. എന്തായാലും ഇവരുമായിട്ടൊന്നും ശരിയാവാതെ വന്നതോടെ പ്രണയം അവസാനിപ്പിക്കുകയായിരുന്നു.


  വാടക വീട്ടില്‍ കിടക്കുന്നതിന് ലജ്ജയില്ല; എഴുപതാം വയസിലും സിനിമ സാമ്പത്തികമായി കണ്ടിട്ടില്ലെന്ന് ജോണ്‍ പോള്‍

  English summary
  Shilpa Shetty Sister Shamita Shetty Opens Up The Reason Why She Stopped Wearing Sleeveless Tops
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X