Just In
- 7 hrs ago
വിവാഹം കഴിഞ്ഞാലും ഉപ്പും മുളകിലും ഉണ്ടാകും! ലെച്ചുവിന്റെ കല്യാണ വിശേഷങ്ങളുമായി ജൂഹി
- 7 hrs ago
സാരിയുടുത്ത് പുതിയ മേക്ക് ഓവറില്‍ 'മോഹന്‍ലാലിന്റെ മകള്‍'! വൈറലായി എസ്തര് അനിലിന്റെ ചിത്രങ്ങള്‍
- 8 hrs ago
ഒരു ഞായറാഴ്ച, രണ്ട് അവിഹിതങ്ങൾ, പരിഭ്രമിക്കപ്പെട്ട സംവിധായകൻ — ശൈലന്റെ റിവ്യൂ
- 8 hrs ago
സാരിയിൽ ഗംഭീര ലുക്കിൽ താര സുന്ദരി! രൺവീറിനും സോയ അക്തറിനോട് നന്ദി
Don't Miss!
- News
ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസാക്കി; എതിർത്ത് വോട്ട് ചെയ്തത് 80 പേർ മാത്രം, ഇനി രാജ്യസഭയിലേക്ക്
- Sports
ISL: ജയം വിട്ടുകളഞ്ഞ് ചെന്നൈ, അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍
- Technology
ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ആപ്പ്
- Automobiles
അരങ്ങേറ്റത്തിനൊരുങ്ങി സിട്രണ്‍; C5 എയര്‍ക്രോസ് പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഉറങ്ങാനാവുന്നില്ലേ..? വാസ്തുവിന്റെ കളികള്‍ അറിയാം
- Finance
വിദ്യാഭ്യാസ വായ്പകൾ എഴുതിതള്ളില്ലെന്ന് കേന്ദ്ര സർക്കാർ
- Travel
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
എന്റെ ശരീരത്തെ ബാധിച്ച വിഷം! രണ്ടാം വിവാഹമോചനത്തെ കുറിച്ച് നടി...
രണ്ടാം ഭർത്താവിൽനിന്നേറ്റ മോശനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി നടി ശ്വേത തിവാരി. രണ്ടാം ഭർത്താവായ അഭിനവ് കെഹ്ലിയെ കുറിച്ചാണ് രൂക്ഷ ആരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയിരിക്കുന്നത്. കൊഹ്ലി മകളെ മർദ്ദിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഗസ്റ്റിൽ നടി പരാതി നൽകിയിരുന്നു. ഇപ്പോഴിത അയാളിൽ നിന്ന് നേരിട്ട മോശനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.
തന്റെ ശരീരത്തെ ബാധിച്ച വിഷബാധയായിരുന്നു രണ്ടാം വിവാഹം. കൊഹ്ലിയുമായുള്ള വിവാഹം തന്നെ മാനസ്സികമായി തളർത്തിയിരുന്നു. അത് തന്നെയധികം വേദനിപ്പിക്കുകയും ചെയ്തു. അതിനാലാണ് നീക്കം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു. ആദ്യ വിവാഹത്തെ കുറിച്ചുള്ള ശ്വേതയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നെ വളരെയധികം വേദനിപ്പിച്ച ഒരു വിഷബാധയായിരുന്നു അത്. എന്നാൽ ആളുകൾ വിചാരിച്ചത് അത് എന്റെ ശരീരഭാഗമായ കൈ ആണെന്നാണ്. എന്നാൽ എല്ലാവരും ഒന്ന് മനസ്സിലാക്കേണ്ടത്, അത് എന്റെ വിഷബാധയായിരുന്നു. എനിയ്ക്ക് അത് കളയണമെന്നുണ്ടായിരുന്നു. അത് ഞാൻ നീക്കം ചെയ്തു, ഇപ്പോൾ ഞാൻ വീണ്ടും സന്തോഷവതിയും ആരോഗ്യവതിയുമാണ്.

എന്റെ ഒരു കൈയുടെ പ്രവർത്തനം അവസാനിച്ചാൽ, അതിനോടൊപ്പം എന്റെ ജീവിതവും അവസാനിക്കില്ല. പകരം അടുത്ത കൈ ഉപയോഗിച്ച് ജീവിക്കാൻ തുടങ്ങും. അതുപോലെ തന്നെയാണ് ഇതും. ജീവിതത്തിൽ ഒരു ഭാഗം തെറ്റിപ്പോയാൽ എനിക്ക് തുടർന്ന് ജീവിക്കാതിരിക്കാൻ ആകില്ല . തന്റെ മക്കളുടേയും കുടുംബത്തിന്റേയും എല്ലാ കാര്യങ്ങളും താൻ തന്നെയാണ് നോക്കേണ്ടത്.
കൈവിട്ട് പോയത് അച്ഛന്റെ മരണ ശേഷം! അഭിനയിച്ച് കിട്ടിയ പണം മുഴുവൻ നൽകി, തുറന്ന് പറഞ്ഞ് നടൻ

നടിയുടെ രണ്ടാം വിവാഹം തെറ്റിപ്പേകാനുള്ള കാരണം തിരക്കി പ്രേക്ഷകർ. ഇത് നടിയെ ചൊടിപ്പിച്ചിട്ടുണ്ട്. താൻ നേരിട്ട പ്രശ്നത്തെ കുറിച്ച് തുറന്നു പറയുമ്പോൾ എല്ലാവരും ചോദിക്കുന്നത് വിവാഹമോചനത്തെ കുറിച്ചാണ്. എന്റെ കുടുംബത്തിനും കുട്ടികളുടെ നല്ലതിനു വേണ്ടിയാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. വിവാഹത്തിനു ശേഷവും കാമുകനും കാമുകിയുമുള്ള നിരവധി പേർ ഇവിടെയുണ്ട്. അവരെക്കാൾ ഏറെ മികച്ചതാണ് ഞാൻ. പ്രശ്നത്തിൽ നിന്ന് പുറത്തു വരാനുള്ള ധൈര്യം എനിയ്ക്കുണ്ടായെന്ന് ശ്വേത പറഞ്ഞു

രാജ ചൗധരിയാണ് ശ്വേതയുടെ ആദ്യ ഭർത്താവ്. ഒൻപത് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് 2007 ൽ ഇവർ വിവാഹ മോചിതരാകുന്നത്. ഈ ബന്ധത്തിൽ ഒരു മകളുണ്ട് . രാജയുമായുളള വിവാഹമോചനത്തിന് ശേഷമാണ് 2013 ൽ അഭിനന്ദിനെ ശ്വേത വിവാഹം കഴിക്കുന്നത് ഈ ബന്ധത്തിൽ രണ്ട് വയസ്സുകാരനായ മകനുണ്ട്. ആദ്യ ബന്ധത്തിലുളള മകള അഭിനന്ദ് മർദിച്ചുവെന്ന് ആരോപിച്ചാണ് നടി പോലീസിൽ പരാതി നൽകുന്നത്.