For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് വിവാഹവും 16 വര്‍ഷം കൊണ്ട് അവസാനിച്ചു; സൂപ്പര്‍താരം ആമിര്‍ ഖാന്റെ രണ്ട് വിവാഹ ബന്ധത്തിലുമുള്ള സമാനതകള്‍

  |

  ബോളിവുഡിലെ കിംഗ് ഖാന്മാരില്‍ ഒരാളും മിസ്റ്റര്‍ പെര്‍ഫഷനിസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന താരമാണ് ആമിര്‍ ഖാന്‍. സിനിമ പോലെ വ്യക്തി ജീവിതത്തിനും കുടുംബത്തിനും വളരെ പ്രധാന്യം നല്‍കുന്ന താരമാണ് ആമിര്‍. എങ്കിലും താരം രണ്ടാമതും വിവാഹമോചിതനാവുകയാണ്. കിരണ്‍ റാവുമായിട്ടുള്ള ബന്ധം ഇവിടം കൊണ്ട് അവസാനിപ്പക്കുകയാണെന്ന് വ്യക്തമാക്കി താരങ്ങള്‍ രംഗത്ത് വന്നിരുന്നു.

  ഇതെന്ത് ലുക്കാണ്, വൈറൽ നായിക പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ട് വാര്‍ത്തയ്ക്ക് പിന്നാലെ ചില കണ്ടുപിടുത്തങ്ങള്‍ നടത്തുകയാണ് ആരാധകര്‍. ആദ്യ ഭാര്യയായ റീന ദത്തിനൊപ്പവും ആമിര്‍ ജീവിച്ചത് പതിനാറ് വര്‍ഷമായിരുന്നു. കിരണിന്റെ കാര്യത്തിലേക്ക് വരുമ്പോഴും കാര്യങ്ങള്‍ ഏകദേശം സമാനമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

  1986 ആമിര്‍ ഖാനും റീന ദത്തയും വിവാഹിതരാവുന്നത്. ഇരുവരുടെയും പ്രണയം ഒരു സിനിമാക്കഥ പോലെയാണ് തുടങ്ങുന്നത്. ഇരുവരും അയല്‍വാസികളായിരുന്നു. പല ദിവസങ്ങളിലും ജനാലയിലൂടെ മണിക്കൂറോളം പരസ്പരം നോക്കി നില്‍ക്കുമായിരുന്നു. ഒടുവില്‍ ആമിര്‍ ഖാന്‍ പ്രണയം പറഞ്ഞെങ്കിലും റീന അത് നിരസിച്ചു. പല തവണ ആമിര്‍ പ്രണയം പറഞ്ഞെങ്കിലും എല്ലായിപ്പോഴും റീനയുടെ മറുപടി നോ എന്ന് തന്നെയായിരുന്നു. പിന്നെ രണ്ട് ദിവസത്തിന് ശേഷം അവള്‍ എന്നെ കണ്ടപ്പോഴും അതിലൊരു മാറ്റമില്ലെന്ന് പറഞ്ഞു.

  ഇതോടെ എന്റെ ഹൃദയം തകര്‍ന്ന് പോയി. ഞാന്‍ ആ ജനാലയിലേക്ക് പിന്നെ പോയില്ല. അവളെ വേണ്ടെന്ന് വെക്കാനും അവിടെ നിന്ന് പോകാനും ആഗ്രഹിച്ചു. തന്റെ സ്‌നേഹം എങ്ങനെ എങ്കിലും അറിയിക്കാന്‍ വേണ്ടി സ്വന്തം രക്തം കൊണ്ട് ലവ് ലെറ്റര്‍ എഴുതി റീനയ്ക്ക് കൊടുത്തിരുന്നു. എന്നിട്ടും റീന അതില്‍ വീണില്ല. വീണ്ടും ഇത് ആവര്‍ത്തിക്കരുതെന്ന മറുപടിയാണ് ആമിറിന് ലഭിച്ചത്. പ്രണയകഥ ഇങ്ങനെ ആണെങ്കിലും ആമിറിന്റെ സ്‌നേഹം റീന മനസിലാക്കി. അങ്ങനെ 1986 ഏപ്രില്‍ പതിനെട്ടിന് ഇരുവരും വിവാഹിതരായി.

  പതിനാറ് വര്‍ഷത്തോളം ഭാര്യ, ഭര്‍ത്താക്കന്മാരായി ജീവിച്ച ഇരുവരും 2002 ലാണ് വിവാഹമോചിതരാവുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. മക്കള്‍ക്ക് വേണ്ടി ഇരുവരും ഒരുമിക്കാറുണ്ടായിരുന്നു. മുന്‍പ് റീനയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷം നടത്തിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. റീനയുടെ ബന്ധത്തില്‍ സംഭവിച്ചത് പോലെ തന്നെ പതിനാറ് വര്‍ഷങ്ങളുടെ ദാമ്പത്യത്തിന് ശേഷമാണ് ആമിര്‍ രണ്ടാമതും വിവാഹമോചിതനാവുന്നത്. രണ്ട് വിവാഹങ്ങളും ഒരേ കാലഘട്ടം പൂര്‍ത്തിയാക്കിയ ഉടന്‍ അവസാനിച്ചതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ആരാധകര്‍.

  റീനയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് സംവിധായകയും എഴുത്തുകാരിയുമായ കിരണ്‍ റാവുവും ആമിറും പ്രണയത്തിലാവുന്നത്. രണ്ട് മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2005 ഡിസംബറില്‍ ഇരുവരും വിവാഹിതരായി. ആസാദ് റാവു ഖാന്‍ എന്നൊരു മകനും ഈ ബന്ധത്തിലുണ്ട്. ഇവിടെയും പതിനാറ് വര്‍ഷം നീണ്ട ദാമ്പത്യമാണ് ആമിര്‍ അവസാനിപ്പിക്കുന്നത്. രണ്ട് ബന്ധങ്ങളിലും സമാനത ആവര്‍ത്തിച്ചതിന്റെ അതിശയത്തിലാണ് ആരാധകര്‍.

  15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | FilmiBeat Malayalam

  അതേ സമയം ഭാര്യ-ഭര്‍ത്താവ് എന്നീ റോളുകള്‍ വേണ്ടെന്ന് വെച്ചെങ്കിലും ഇവിടം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നാണ് താരങ്ങള്‍ പറയുന്നത്. മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും ഉണ്ടാവും. അതുപോലെ സിനിമയിലും മറ്റ് പ്രോജ്കടുകളിലും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പുറത്ത് വിട്ട പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

  English summary
  Similarities Between The Two Marriages Of Aamir Khan Has Big Twist Than Bollywood Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X